Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശമായി ജന്മഭൂമി പ്രതിഭാസംഗമം: അഭിമാനത്തോടെ വിദ്യാര്‍ഥികള്‍

കരിയര്‍ ഗൈഡന്‍സ് വിദഗ്ധരും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും വിദഗ്ധരും നല്‍കിയ ക്ലാസുകളിലൂടെ ഭാവിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളും ആത്മവിശ്വാസവുമായാണ് പ്രതിഭകള്‍ മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:05 am IST
in Kerala, Thiruvananthapuram
പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ഉപഹാരം നല്‍കുന്നു

പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ഉപഹാരം നല്‍കുന്നു

നെയ്യാറ്റിന്‍കര: ജന്മഭൂമി പ്രതിഭാസംഗമത്തെ അഭിമാനത്തോടെ ഏറ്റെടുത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും. അനുമോദിക്കലിനുമപ്പുറം തുടര്‍വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കങ്ങളും മുന്നോട്ടുള്ള പ്രയാണത്തിനുള്ള അറിവും കരുത്തും പകരുന്നതായി പ്രതിഭാസംഗമം. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും വിദഗ്ധരും നല്‍കിയ ക്ലാസുകളിലൂടെ ഭാവിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളും ആത്മവിശ്വാസവുമായാണ് പ്രതിഭകള്‍ മടങ്ങിയത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ നേടിയവരെ അനുമോദിക്കാന്‍ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം നെയ്യാറ്റിന്‍കര എസ്.എന്‍. ആഡിറ്റോറിയത്തില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ വിശദമാക്കിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകകര്‍ന്ന ഋഷിരാജ് സിങിന്റെ വാക്കുകളെ നിറകൈയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്.

കേരള യൂണിവേഴ്‌സിറ്റി ഡീനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഉദയ സമുദ്ര ഗ്രൂപ്പ് എംഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷനായി. വിദ്യാഭ്യാസകാലത്തിലൂടെ സദാചാര ബോധവും സഹജീവികളോടുള്ള സ്‌നേഹവും വളര്‍ത്താനാകണമെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. സത്യം പറയുക എന്നതാണ് സദാചാരബോധത്തിന്റെ ആദ്യപടി. യുവാക്കള്‍ സത്യമേ പറയൂ എന്ന് ശഠിച്ചാല്‍ ലോകത്തെ മുഴുവന്‍ സത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനാകും. സഹജീവികളോടുള്ള സ്‌നേഹം നമ്മുടെ തീന്‍ മേശയില്‍ നിന്നും ആരംഭിക്കണം. നമുക്കു ചുറ്റുമുള്ളവര്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കാനുള്ള മനസ് ഉണ്ടാകണം. അതാണ് ജന്മഭൂമി മുന്നോട്ടുവയ്‌ക്കുന്ന സദാചാരബോധവും സഹജീവി സ്‌നേഹവുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ നേടിയ 300ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, ബിജെപി സംസ്ഥാന സമിതിയംഗം ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ഗ്രാമജില്ലാ സംഘചാലക് അരവിന്ദാക്ഷന്‍ നായര്‍, ജന്മഭൂമി ബ്യൂറോ ചീഫ് അജി ബുധന്നൂര്‍, അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ അനില്‍കുമാര്‍, നെയ്യാറ്റിന്‍കര ലേഖകന്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉപരിപഠനത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള ക്ലാസുകളില്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ എ. പോള്‍സണ്‍, ബോധി എജ്യുക്കേഷന്‍ അക്കാദമി ഡയറക്ടര്‍ ഡോ. ആതിരകൃഷ്ണ, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഐസിസി കണ്‍വീനര്‍ ഡോ. റിമന്‍ ഐസക്, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ. കെ.എ. സജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അതിഥികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് അഭിമാനത്തോടെയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

Tags: Janmabhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.