Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:57 am IST
inWorld

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എംപിയുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരീകരിക്കാനായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.

അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തില്‍നിന്ന് തൊലി നീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഫ്ളാറ്റിന് സമീപത്തെ കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവല്‍ദാറിനെ കൊല്‍ക്കത്ത പോലീസിന്റെ സിഐഡി സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശില്‍നിന്നെത്തിയ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂണ്‍ റഷീദ് പ്രതിയെ കൊല്‍ക്കത്തയില്‍ വച്ച് വിശദമായി ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിന് ശേഷം ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലും സമീപത്തെ കനാലിലും പരിശോധന നടത്തനായി ധാക്ക പോലീസ് മേധാവി നിര്‍ദേശം നല്കുകയായിരുന്നു.

ഫ്ളാറ്റില്‍നിന്ന് ശേഖരിച്ച രക്തസാംപിളും അസീം അനാറിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളും ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താനാണ് ധാക്ക പോലീസിന്റെ നീക്കം. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂടൗണിലെ ഒരു ഷോപ്പിങ് മാളില്‍ ധാക്ക പോലീസ് പരിശോധന നടത്തി. കൃത്യം നടത്താനായി പ്രതികള്‍ ഉപയോഗിച്ച കത്തിയും മറ്റു ആയുധങ്ങളും ഇവിടെനിന്നാണ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു പരിശോധന.

അസീം അനാര്‍ കൊലക്കേസില്‍ ഷിലാസ്തി റഹ്മാന്‍, അമാനുള്ള അമാന്‍, ഫൈസല്‍ അലി എന്നിവരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. അസീം അനാറിന്റെ സുഹൃത്തായ അക്തറുസ്മാന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി അക്തറുസ്മാന്റെ കാമുകിയായ ഷിലാസ്തി, അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കുകയും കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ പ്രതികള്‍ ആസൂത്രണം ചെയ്തതനുസരിച്ച് അസീമിനെ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിച്ച് കൊലപ്പെടുത്തി. കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ ഷിലാസ്തി മറ്റൊരു സ്ത്രീയും ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്രചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷിലാസ്തി തിരികെ മടങ്ങിയപ്പോളും ഇവര്‍ കൂടെയുണ്ടായിരുന്നതായും ബംഗ്ലാദേശ് പോലീസ് പറയുന്നു.

Tags: murderBangladesh MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

News

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

Thiruvananthapuram

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.