Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാര്‍ സൗ പാര്‍ രാജ്യം ഏറ്റെടുത്ത മുദ്രാവാക്യം: യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 10:46 pm IST
inIndia
ഗോരഖ്പൂരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഗോരഖ്പൂരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഗോരഖ്പൂര്‍: നാനൂറിലേറെ എന്നത് പെട്ടന്ന് പൊട്ടിമുളച്ചതല്ല, പത്ത് കൊല്ലത്തെ പരിശ്രമത്തിന്റെ ഫലമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം എന്‍ഡിഎ വിജയത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജ്യം ഇന്ന് ഒരു മന്ത്രം പോലെ ചാര്‍ സൗ പാര്‍ എന്നത് ഏറ്റെടുത്തിട്ടുണ്ട്. ഓരോ സാധാരണക്കാരനും അത് ഏറ്റുപറയുന്നു. എവിടെച്ചെന്നാലും നിങ്ങള്‍ക്കത് കേള്‍ക്കാം. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍- അബ് കി ബാര്‍ ചാര്‍ സൗ പാര്‍, യോഗി പറഞ്ഞു.

ഇതൊരുദിവസം കൊണ്ട് സംഭവിച്ചതല്ല. രാജ്യത്തിന്റെ ഓരോ മേഖലയിലും പത്ത് വര്‍ഷം കൊണ്ട് സംഭവിച്ച മാറ്റത്തിന്റെ പ്രതിഫലനമാണ്. ദേശീയപാതകളുടെ വികസനത്തിലൂടെ, റയില്‍വേയില്‍ വന്ന പുരോഗതിയിലൂടെ എയിംസിലൂടെ, ഐഐടികളിലൂടെ, ഐഐഎമ്മുകളിലൂടെ, ഹര്‍ ഘര്‍ സേ ജല്‍ പദ്ധതിയിലൂടെ, കിസാന്‍ സമ്മാന്‍ നിധിയിലൂടെ… ജനം ഏറ്റെടുത്തതാണ് ഈ മന്ത്രം. മോദിസര്‍ക്കാരിന്റെ പ്രഭാവം പാവങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികളിലൂടെ നിങ്ങള്‍ക്ക് കാണാം. ജൂണ്‍ നാലിന് എന്‍ഡിഎ നാനൂറിലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നത് ജനങ്ങളുടെ ഗ്യാരന്റിയാണ്.
ഇന്‍ഡി മുന്നണിക്കാര്‍ തുടര്‍ച്ചയായി ഭരണഘടനയെ പരിഹസിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അവര്‍ ബാബാസാഹേബ് അംബേദ്ക്കറുടെ വികാരങ്ങളെ ബഹുമാനിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ തിരുകിക്കയറ്റിയത് അതിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്രത്തെ അഴികള്‍ക്കുള്ളിലാക്കാനുള്ള നീക്കം ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുതന്നെ നടന്നു. 1975ല്‍ അടിയന്തരാവസ്ഥയിലൂടെ അവര്‍ അത് നടപ്പാക്കി. ഭരണഘടനയെ നോക്കുകുത്തിയാക്കി. മതത്തിന്റെ പേരില്‍ സംവരണം അനുവദിക്കില്ലെന്നത് അംബേദ്കറിന്റെ നിലപാടായിരുന്നു. എസ്‌സി, എസ്ടി, ഒബിസി സംവരണം മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് വകമാറ്റിക്കൊണ്ട് കോണ്‍ഗ്രസ് അതും തകര്‍ത്തു. ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് ഇതാണ് ചെയ്തത്, യോഗി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷപാര്‍ട്ടികള്‍ മതസംവരണത്തെ അനുകൂലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് യോഗി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുമെന്ന് 2012ലും 2014ലും സമാജ്‌വാദി പാര്‍ട്ടി അവരുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തി. ബിഹാറില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുമെന്ന് പ്രസംഗിക്കുന്നു. വ്യക്തിനിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ സൂചിപ്പിക്കുന്നത് താലിബാനി ഭരണമാതൃകയെക്കുറിച്ചാണ്. അവരുടെ മനോരഥങ്ങള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല.

Tags: modi governmentYogi AdityanathModiyude GuaranteeChar Sou Par
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.