Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയില്‍ നാരദജയന്തി ആഘോഷം; മാധ്യമങ്ങള്‍ വസ്തുതകളോട് കലഹിക്കുന്നു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:23 am IST
inKerala
എറണാകുളം ടിഡിഎം ഹാളില്‍ നടന്ന നാരദ ജയന്തി സമ്മേളനത്തില്‍ പ്രൊഫ.എം.പി. മന്മഥന്‍ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.പി. ശ്രീലന് വിശ്വസംവാദകേന്ദ്രം ചെയര്‍മാന്‍ കെ.ആര്‍. ഉമാകാന്തന്‍ സമ്മാനിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, പിഎസ്‌സി മുന്‍ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. ജ്യോതിര്‍ഘോഷ് സമീപം.

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന നാരദ ജയന്തി സമ്മേളനത്തില്‍ പ്രൊഫ.എം.പി. മന്മഥന്‍ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.പി. ശ്രീലന് വിശ്വസംവാദകേന്ദ്രം ചെയര്‍മാന്‍ കെ.ആര്‍. ഉമാകാന്തന്‍ സമ്മാനിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, പിഎസ്‌സി മുന്‍ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. ജ്യോതിര്‍ഘോഷ് സമീപം.

കൊച്ചി: വസ്തുതകളോട് കലഹിക്കുകയാണ് പുതിയ കാലത്ത് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. തങ്ങളുടെ ആഗ്രഹങ്ങളെ വസ്തുതകളാക്കി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുമൂലം ഏറ്റവും വലിയ മൂലധനമായ വിശ്വാസ്യത മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടു. മാധ്യമപ്രവര്‍ത്തനം വിവാദമല്ല സംവാദമാകണം. വിവാദമെന്നത് വാദിച്ച് ജയിക്കലാണ്. സംവാദമാകട്ടെ അറിയലും അറിയിക്കലുമാണ്. അതില്‍ വിനയമുണ്ട്. അതാണ് ഭാരത സംസ്‌കൃതി, ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷത്തില്‍ ‘വാര്‍ത്താവതരണത്തിലെ സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവര്‍ കേരളത്തില്‍ നടക്കുന്ന എല്ലാറ്റിന്റെയും വസ്തുതകള്‍ അവതരിപ്പിക്കുന്നില്ല. തങ്ങളാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ കേരളനവോത്ഥാനം സൃഷ്ടിച്ചതില്‍ ഒരു രാഷ്‌ട്രീയക്കാരനും പങ്കില്ല. ബ്രഹ്മാനന്ദ ശിവയോഗിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും ചാവറയച്ചനും പണ്ഡിറ്റ് കറുപ്പനുമൊക്കെയടങ്ങിയ ആത്മീയാചാര്യന്മാര്‍ക്കാണ് നവോത്ഥാനം സൃഷ്ടിച്ചതിന്റെ അവകാശം. 1947 ന് മുമ്പ് സ്ഥാപിച്ചതാണ് കേരളത്തിലെ പ്രശസ്തമായ എല്ലാ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളും എന്ന് മനസിലാക്കിയാല്‍ ഇവര്‍ പ്രചരിപ്പിക്കുന്നതിന്റെ വസ്തുത മനസിലാകും, കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

‘നാവടക്കൂ പണിയെടുക്കൂ’ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ നാവേ വേണ്ടെന്ന മട്ടില്‍ ഇഴഞ്ഞവരാണ് ഇത് കേരളമാണെന്ന് വീമ്പ് പറയുന്ന മാധ്യമങ്ങള്‍. തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കരുതെന്ന് പ്രഖ്യാപിച്ച സി. രാജഗോപാലാചാരിയെ വിമര്‍ശിക്കാന്‍ മൂന്ന് എഡിറ്റോറിയല്‍ എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ മാതൃകയായി ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജി. ജ്യോതിര്‍ഘോഷിനെ വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍ ആദരിച്ചു. സമൂഹത്തെ മാറ്റിച്ചിന്തിപ്പിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തോടൊപ്പം ഒഴുകുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ മാധ്യമമായി മാറുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനം തൊഴില്‍ എന്ന നിലയില്‍ വേറിട്ടുനില്‍ക്കേണ്ടതാണ്. വിശ്വാസ്യത നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭാരതീയ ദര്‍ശനം. സെമിറ്റിക് മതങ്ങള്‍ പക്ഷേ വിശ്വാസത്തെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിമര്‍ശനാത്മക ചിന്തകളിലൂടെ മാധ്യമപ്രവര്‍ത്തനത്തെ സര്‍ഗാത്മകമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകനന്മയ്‌ക്കായി സധൈര്യം ആരുടെ മുന്നിലും സത്യത്തെ അവതരിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ദേവര്‍ഷി നാരദന്റേതെന്ന് അദ്ധ്യക്ഷഭാഷണത്തില്‍ എം. രാജശേഖരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. സംവാദത്തിന്റെ സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും ആദിശങ്കരന്റെ ജീവിതം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Tags: kochiMediaDr. K.S. RadhakrishnanNarada Jayanthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.