Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസ് എഫ്ഐആർ.

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് എഫ്ഐആർ. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 08:35 pm IST
in Kerala

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് എഫ്ഐആർ. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസിൽ ഉടൻതന്നെ ഹരിഹരനെ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഏറ്റവുമൊടുവിൽ ആർഎംപി നേതാവ് ഹരിഹരന്റെ ഒലിപ്രംകടവിലുളള വീടിന് നേരെയുളള അക്രമത്തിൽ രണ്ട് സംഭവങ്ങളിൽ 6 പേർക്കെതിരെയാണ് കേസ്. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെങ്കിലും ആളുകളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് എഫ്ഐആർ. വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒരു സിപിഎം പ്രവർത്തകനെതിരെയാണ് സ്ഫോടകവസ്തു നിയമം 3,5 വകുപ്പുകൾ ചുമത്തി കേസ്.

കാറിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് 5 പ്രവർത്തകർക്കെതിരെ കേസുണ്ട്. കാറിന്റെ ആർ സി ഉടമയെയിൽ നിന്ന് പ്രതികളെകുറിച്ചുളള വിവര ശേഖരണം പൊലീസ് തുടങ്ങി. KL 18N 7009 എന്ന നമ്പരിലുളള ചുവന്നകാറിലാണ് ഇവരെത്തിയതെന്ന് ഹരിഹരൻ മൊഴി നൽകിയിരുന്നു. വീടിന് മുന്നിൽ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്ക്വാഡ് നിഗമനം.

പരിശോധിച്ച സിസിടിവി ദൃശ്യങ്ങളും വ്യക്തമല്ല. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുളള ആക്രമണത്തിന് പുറകിൽ സിപിഎം ആണെന്നും ഹരിഹരൻ ആരോപിച്ചിരുന്നു. കാരണം പ്രസംഗത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതാവ് മോഹനന്‍മാസ്റ്റര്‍ക്കും മകനും എതിരെ കനത്ത ആരോപണം ഉയര്‍ത്തിയിരുന്നു.

ഹരിഹരനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിൽ കേസെടുത്ത വടകര പൊലീസ് നടപടികൾക്ക് തുടക്കമിട്ടു. ഹരിഹരന്റെ പ്രസംഗം, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയാണ് ആദ്യപടി. ഇതിന് ശേഷമാകും ഹരിഹരനിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കുക. സ്ത്രീത്വത്തെ അപമാനിച്ചു, സ്പർദ്ധ വളർത്താൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹരിഹരൻ മാപ്പുപറഞ്ഞിട്ടും സിപിഎം രാഷ്‌ട്രീയ വേട്ടയാൽ തുടരുന്നുവെന്നാണ് ആർഎംപിയുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് ആക്രമണം. ഹരിഹരന്റെ വീടിന് നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.

കണ്ണൂർ മോ‍ഡൽ ഇടപെടലാണ് ഹരിഹരന് നേരെ നടന്നതെന്നാണ് ആര്‍എംപി വിലയിരുത്തല്‍. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്റര്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആർഎംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആർഎംപി കുറ്റപ്പെടുത്തി.

ഹരിഹരന്‍ സിപിഎം ജില്ലാസെക്രട്ടറിയുടെ മകനെതിരെ നടത്തിയത് മുഖം നോക്കാതെയുള്ള വിമര്‍ശനം

ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ സ്ഫോടനാത്മകമായ പ്രസംഗം വൈറലാവുകയാണ്. വടകരയില്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് നടത്തിയ പരിപാടിയിലായിരുന്നു കെ.എസ്. ഹരിഹരന്റെ വിവാദമായ പ്രസംഗം നടന്നത്. അതിലെ ഒരു നടിയെക്കുറിച്ചുള്ള വിവാദം മാറ്റിവെച്ചാലും പ്രസംഗത്തില്‍ കോഴിക്കോട് ജില്ലാ നേതാവിന്റെ മകനെതിരെ നടത്തിയ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതിലൊന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് സിപിഎം നേതാവ് പി. മോഹനന്റെ മകന്‍ നികിതാസ് ജൂലിയസാണോ എന്ന ചോദ്യമാണ്. ” പി.മോഹനന്റെയും ലതികയുടെയും മകന്‍ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ സൈബര്‍ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രധാന ആള്‍. ഇന്ദുമേനോന്‍ എന്ന എഴുത്തുകാരി പറയുന്നത് പ്രകാരമാണെങ്കില്‍ അവനാണല്ലോ ബിജെപിയുടെ ശ്രീധരന്‍പിള്ള എന്ന ഗവര്‍ണര്‍ക്ക് നേരെ കാറോടിച്ച് കയറ്റി അയാളെ കൊല്ലാന്‍ നോക്കിയത്. ഇതൊക്കെ സൈബര്‍ ലോകത്ത് വന്നതാണല്ലോ?”- ഇതും കെ.എസ്. ഹരിഹരന്റെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗമാണ്.

“ശ്രീധരന്‍പിള്ള എന്ന ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് അയാളെ കൊല്ലാന്‍ ശ്രമിച്ചിട്ടും ശ്രീധരന്‍പിള്ള പറഞ്ഞത് പയ്യനല്ലേ വിട്ടേക്കൂ എന്നാണ്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലന്‍ ഷുഹൈബിനെ യുഎപിഎ ചുമത്തി പി. മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ഗോവ ഗവര്‍ണറെ കൊല്ലാന്‍ ശ്രമിച്ചതിന് കേസില്ല. “- കെ.എസ്. ഹരിഹരന്റെ മറ്റൊരു ആരോപണം ഇതാണ്. എന്തായാലും കെ.എസ്. ഹരിഹരന്റെ ഈ പ്രകോപനപ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

 

 

Tags: Nikithas JuliusBombattackkannurcpimVadakaraDYFIRMPK.S.HariharanP.Mohananmaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.