Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേജ്‌രിവാളിന്റെ ജാമ്യം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 03:07 am IST
inEditorial

മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലിലായിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ക്ക്, അയാള്‍ ആരുമായിക്കൊള്ളട്ടെ ഇങ്ങനെയൊരു വഴിവിട്ട ആനുകൂല്യം നല്‍കാമോയെന്നതാണ് പ്രധാന പ്രശ്‌നം. മുഖ്യമന്ത്രിയാണെന്ന കാരണത്താല്‍ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യമാണെന്ന ഭരണഘടനാ തത്വത്തിന് എതിരാണിതെന്നും കേജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കേജ്‌രിവാളിന് ജാമ്യം നല്‍കുന്നത് രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്കുള്ള വിശേഷവകാശമല്ലെന്നും, കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണെന്നും കോടതി പറഞ്ഞത് ആര്‍ക്കും തൃപ്തികരമായി തോന്നിയിട്ടില്ല. ഇതിന് ശരിയായ കാരണങ്ങളുമുണ്ട്. എന്താണ് കേജ്‌രിവാള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിന്റെ സ്വഭാവം? മദ്യനയ അഴിമതിക്കേസില്‍ കേജ്‌രിവാളിന്റെ മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റു പലരും പ്രതികളാണ്. സുപ്രീംകോടതിയെ സമീപിച്ചിട്ടുപോലും അവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. അഴിമതിയുടെ മുഖ്യ ഗൂഢാലോചനക്കാരനാണ് അരവിന്ദ് കേജ്‌രിവാളെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇക്കാരണത്താല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന ഏജന്‍സിക്കെതിരെ സുപ്രീംകോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പുമുണ്ടാക്കുന്നതായിരുന്നു. ഒന്നരവര്‍ഷമായിട്ടും കേജ്‌രിവാളിനെ ഈ സമയത്ത് അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നിനു പുറകെ ഒന്നായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒന്‍പത് സമന്‍സുകളാണ് കേജ്‌രിവാള്‍ നിരസിച്ചത്. ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്യാതെ മറ്റെന്തു ചെയ്യും? നിയമം അനുശാസിക്കുന്ന നടപടിയും അതാണ്. മദ്യനയത്തില്‍ മാറ്റം വരുത്തി 300 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കേജ്‌രിവാളിന് ലഭിച്ച പണത്തില്‍നിന്ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് മൊഴിയുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി 100 ലേറെ മൊബൈല്‍ ഫോണുകളാണത്രേ കേജ്‌രിവാളും കൂട്ടാളികളും നശിപ്പിച്ചത്. ഇതിനാല്‍ കേജ്‌രിവാള്‍ സ്ഥിരം കുറ്റവാളിയല്ലെന്ന കോടതിയുടെ വാദം നിലനില്‍ക്കുന്നതല്ല. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വലിയ കൗശലക്കാരനും, മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അധികാരം ഉപയോഗിക്കുന്നയാളുമായ കേജ്‌രിവാളിനെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും എന്താണുറപ്പ്? ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്തതില്‍ എന്ത് നിയമലംഘനമാണുള്ളത്?

ഒരുപാട് നിബന്ധനകളോടെയാണ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാന്‍ പാടില്ല, സെക്രട്ടറിയേറ്റില്‍ തങ്ങാന്‍ പാടില്ല, സാക്ഷികളെ കാണാന്‍ പാടില്ല, ഫയലുകളില്‍ ഒപ്പുവയ്‌ക്കാന്‍ പാടില്ല, ലഫ്.ഗവര്‍ണറുടെ അനുമതി വേണ്ടതായ ഫയലുകളില്‍ മാത്രം ഒപ്പുവയ്‌ക്കാം, കേസു സംബന്ധിച്ച് യാതൊരു പരാമര്‍ശവും നടത്താന്‍ പാടില്ല എന്നൊക്കെയാണ് നിബന്ധനകള്‍. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ രണ്ടിന് സ്വയം കീഴടങ്ങുകയും വേണം. ഇതൊക്കെ പരിഗണിക്കുമ്പോള്‍ കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല, പരോളാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഇതുപോലും പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് ഇഡി കോടതിയില്‍ വാദിക്കുകയുണ്ടായി. കേജ്‌രിവാള്‍ മുഖ്യമന്ത്രിയായതുകൊണ്ടുമാത്രം ഇതിന് മാറ്റം വരുന്നില്ല. എല്ലാറ്റിനുപരിയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് വാദത്തിനിടെ രണ്ടംഗ ബെഞ്ച് പറയുകയുണ്ടായി. അഴിമതി നടത്താനും തെളിവു നശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെടുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഇതിനൊക്കെയുള്ള അധികാരമുണ്ടെന്ന മട്ടിലാണ് കേജ്‌രിവാളും കൂട്ടരും പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നതാണ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യം. നുണ പറയുന്ന യന്ത്രമാണ് താനെന്ന് കേജ്‌രിവാള്‍ ഇതിന് മുന്‍പ് തെളിയിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാള്‍ ഇതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. അവര്‍ ഇതിനെതിരെ ഉചിതമായി പ്രതികരിക്കുക തന്നെ ചെയ്യും.

 

Tags: Delhi Liquor Policy ScamAravind KejriwalKejriwal's bail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.