Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; കേരളത്തിലെ ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 11:17 pm IST
in Kerala, Education, Career

 

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മ്മനിയിലേയ്‌ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു.

ജര്‍മ്മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16 (വ്യാഴം) നും തിരുവനന്തപുരത്തെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 17 (വെള്ളി) നും വൈകുന്നേരം 3.30 മുതല്‍ നടക്കും

തിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശനം സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികളില്‍ ആദ്യത്തേതാണ് ഇതെന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലും ഗോഥെ-സെന്‍ട്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് ജര്‍മ്മന്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായങ്ങളും വിവരങ്ങളും പിന്തുണയും ഈ പദ്ധതി നല്‍കും. കുടുംബത്തെ റീലൊക്കേറ്റ് ചെയ്യുന്നത് സംബന്ധിച്ചും സ്കൂള്‍ സംവിധാനങ്ങള്‍, പരിശീലനം, വിനോദം എന്നിങ്ങനെ എല്ലാ വിഷയങ്ങളെ പറ്റിയും വിദഗ്ധരുമായി സംസാരിക്കുന്നതിനും സംശയനിവാരണം വരുത്തുന്നതിനും സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയില്‍ തൊഴില്‍ വിജയം കൈവരിക്കുന്നതിനുള്ള ഘടകങ്ങളെക്കുറിച്ചും ആവശ്യമായ രേഖകള്‍, അംഗീകാരം ലഭിക്കുന്നതിനുള്ള ഘട്ടങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും പ്രൊറെക്കഗ്നീഷനില്‍ നിന്നുള്ള വിദഗ്ധര്‍ വിവരിക്കും.

ചോദ്യങ്ങള്‍ക്ക് ഉത്തരവും വ്യക്തിഗത ഉപദേശങ്ങളും നല്‍കും. ‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്‍റര്‍നാഷണല്‍ ടാലന്‍റ്സ്’ പദ്ധതിയില്‍ ചേരുന്നതിനുള്ള വിശദവിവരങ്ങളും ചര്‍ച്ച ചെയ്യും.

ലോകമെമ്പാടുമുള്ള ജര്‍മ്മന്‍ ഭാഷയെയും സാംസ്കാരിക വിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്ന ജര്‍മ്മനിയുടെ സാംസ്കാരിക സ്ഥാപനമായ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനങ്ങള്‍ ജീവിതവിജയം കൈവരിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് പര്യാപ്തമാണ്. പരീക്ഷാ പരിശീലനം, വ്യക്തിഗത സംവാദം, ഭാഷാ പഠനത്തിനുള്ള മാര്‍ഗനിര്‍ദേശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റ് ജര്‍മ്മന്‍ പങ്കാളികളുമായുള്ള ഇന്‍ഫര്‍മേഷന്‍ സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ സംബന്ധിച്ച വിവരങ്ങള്‍, ബ്ലു കാര്‍ഡ് യോഗ്യത, പ്രൊഫഷണല്‍ യോഗ്യതകളുടെ അംഗീകാരം, ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള കുടിയേറ്റക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് എളുപ്പത്തില്‍ കുടിയേറ്റം സാധ്യമാക്കുന്ന ഒരു നിയമം ജര്‍മ്മനി കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു.

ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ശൃംഖലയുടെ ഭാഗമായ സെന്‍ട്രം 15 വര്‍ഷത്തിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ജര്‍മ്മനിയിലേയ്‌ക്ക് കുടിയേറുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഭാഷാ, പരീക്ഷാ പരിശീലനം, ഒപ്പുകളുടെയും രേഖകളുടെ പകര്‍പ്പുകളുടെയും സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നു.

Tags: GermanyGoethe-Zentrum centres
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

Football

പൂരം വരവായി… ഇനി 20 നാള്‍

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.