Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 10:58 am IST
inFootball, Sports
ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളില്‍ തകര്‍പ്പന്‍ വിജയവുമായി ജപ്പാനും നെതര്‍ലന്‍ഡ്സും. ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍ ഐവറികോസ്റ്റിനെ പരാജയപ്പെടുത്തി ജര്‍മ്മനി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. ഇക്വഡോറിയന്‍ ആക്രമണ തിരമാലകളെ തടഞ്ഞുനിര്‍ത്തി സമനില സ്വന്തമാക്കി കുറസാവോ. ഇന്നലെ ലോകകപ്പ് ഫുട്ബോളില്‍ നടന്ന മത്സരങ്ങളിലെ രത്നച്ചുരുക്കം ഇതായിരുന്നു.

ഗ്രൂപ്പ് ഇയില്‍ നിന്നാണ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ജര്‍മനി നോക്കൗട്ട് റൗണ്ടിലെത്തിയത്. പകരക്കാരനായി ഇറങ്ങിയ ഉന്‍ഡാവയുടെ ഇരട്ട ഗോളാണ് ഐവറികോസ്റ്റിനെതിരായ കളിയില്‍ ജര്‍മനിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായാണ് ജര്‍മനി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജര്‍മനിയുടെ വിജയം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി 2014ന് ശേഷം ആദ്യമായാണ് നോ
ക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോറിയന്‍ ആക്രമണ തിരമാലകളെ തകര്‍ത്തെറിഞ്ഞ് വിജയത്തോളം പോന്ന സമനില നേടി കുറസാവോ ചരിത്രം കുറിച്ചു. സമനിലയോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് നേടാനും ആദ്യമായി ലോകകപ്പിനെത്തിയ കുറസാവോയ്‌ക്കായി. ഇക്വഡോര്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് മാത്രം പായിച്ച 15 ഷോട്ടുകളാണ് കുറസാവോ ഗോളി എലോയ് റൂം തടുത്തിട്ടത്. ഒറ്റയാനായി പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച എലോയ് റൂമിന്റെ വ്യക്തിഗത മികവാണ് ഇക്വഡോറിനെ വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 2014ലെ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അമേരിക്കയുടെ ടിം ഹൊവാര്‍ഡ് നടത്തിയ 16 സേവുകളാണ് നിലവിലെ റിക്കാര്‍ഡ്.

സേവുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്നലെ കുറസാവോ ഗോളിക്കായി. ആദ്യ കളിയില്‍ ഇക്വഡോര്‍ 1-0ന് ഐവറികോസ്റ്റിനോടും കുറസാവോ 7-1ന് ജര്‍മനിയോടും പരാജയപ്പെട്ടിരുന്നു. സമനിലയോടെ ഇക്വഡോറിനും ഒരു പോയിന്റ് ലഭിച്ചു.
ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ജപ്പാന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ടുണീഷ്യയെ പരാജയപ്പെടുത്തി.

ഈ ലോകകപ്പില്‍ ജപ്പാന്റെയും ഡച്ചിന്റെയും ആദ്യ വിജയമാണിത്. വിജയത്തോടെ നാലു പോയിന്റുമായി നെതര്‍ലന്‍ഡ്സും ജപ്പാനും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.

 

Tags: footballGermanyFIFA World Cup 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.