Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ വര്‍ണവെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 02:46 am IST
inEditorial

വര്‍ണവെറി നിറഞ്ഞ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവും, സോണിയാ കുടുംബത്തിന്റെ വിശ്വസ്തനും രാഹുലിന്റെ ഉപദേശകനുമായ സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരിക്കുന്നു. ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയും, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയും, പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയുമാണെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പിത്രോദ പറഞ്ഞത് രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും അങ്ങേയറ്റം ദുരുപദിഷ്ടമായ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. രക്ഷിക്കാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലെന്നു വന്നതോടെയാണ് പാര്‍ട്ടി പദവിയില്‍നിന്ന് പിത്രോദയെ രാജിവപ്പിച്ചത്. രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കയ്യോടെ സ്വീകരിക്കുകയും, പിത്രോദയുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പാര്‍ട്ടി വക്താവായ ജയ്‌റാം രമേശ് പ്രതികരിക്കുകയുമുണ്ടായി. എന്നാല്‍ പ്രശ്‌നം അവിടെ തീരുന്നില്ല. കോണ്‍ഗ്രസ്സിന്റെ തന്നെ മനോഭാവമാണ് പിത്രോദ പ്രകടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലം ആയതുകൊണ്ടാണ് അത് തള്ളിപ്പറയാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. അല്ലായിരുന്നുവെങ്കില്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമച്ച് പിത്രോദയെ ഒപ്പം നിര്‍ത്തുമായിരുന്നു. പിത്രോദയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. അത്ര വേഗമെന്നും അത് മുറിച്ചുമാറ്റാന്‍ കഴിയില്ല.

അമേരിക്കന്‍ മോഡലില്‍ പൗരന്മാരുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന ആശയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ചത് ഇതേ സാം പിത്രോദയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ആശയം നിരാകരിച്ച് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് നേതാവ് രാഹുലും കൂട്ടരും ശ്രമിച്ചത്. ആപല്‍ക്കരമായ ഈ ആശയത്തിന്റെ ഉപജ്ഞാതാവ് പിത്രോദയായിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ണവെറിയന്‍ പരാമര്‍ശം നടത്തി പിത്രോദ വീണ്ടും രംഗത്തുവന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ മനസ്സിലുള്ളതുതന്നെയാണ് പിത്രോദ പുറത്തുപറഞ്ഞത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയെ എഐസിസി സമ്മേളന സ്ഥലത്തുവച്ച് നീചജാതിക്കാരനെന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ അധിക്ഷേപിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഈ നേതാവിനെ പാര്‍ട്ടി വീണ്ടും സംരക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിത്തീര്‍ന്ന നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന്‍ സഹായിക്കണമെന്ന് ആ രാജ്യത്തു ചെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവനായി മണിശങ്കരയ്യര്‍ തുടര്‍ന്നു. സാം പിത്രോദയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.

വിഭജിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു. ഈ തന്ത്രം അതിവിദഗ്‌ദ്ധമായി ഉപയോഗിച്ച് ഭാരതീയരെ അവര്‍ പല തട്ടുകളിലാക്കി. മതത്തിന്റെ പേരില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്‌ട്രവിഭജനത്തിലേക്ക് നയിച്ചത് ഇവരായിരുന്നു. കോണ്‍ഗ്രസ് ഇത് അംഗീകരിച്ചു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയതോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്സും ജനങ്ങളെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം പ്രയോഗിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, പിന്നീട് പ്രധാനമന്ത്രിയായ മകള്‍ ഇന്ദിരാ ഗാന്ധിയും ഇക്കാര്യത്തില്‍ അറച്ചുനിന്നില്ല. അധികാരം മാത്രമാണ് ഇവര്‍ ലക്ഷ്യം വച്ചത്. ഭാരത ജനത ഒറ്റക്കെട്ടായി നിന്നാല്‍ തങ്ങളുടെ വാഴ്ചയ്‌ക്ക് ഭീഷണിയാവുമെന്ന് കണ്ട നെഹ്‌റു കുടുംബം ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു പോന്നു. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ രാജ്യത്ത് ജാതീയമായ കലഹങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ്സിന്റെ ഉപദേശകന്മാര്‍ പരസ്യമായി പറയാന്‍ പോലും തയ്യാറായി. ജനങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നതാണ് മോദിയുടെ കരുത്തെന്ന് തിരിച്ചറിഞ്ഞാണ് അവരെ പല തട്ടുകളിലാക്കുകയെന്ന തന്ത്രം കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. രാജ്യത്തെ തെക്കും വടക്കുമായി വിഭജിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിന്റെ ആശിര്‍വാദത്തോടെ ചില ശക്തികള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി ഇത് തുറന്നുകാണിച്ചതോടെ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതിനുശേഷമാണ് ഇപ്പോള്‍ ഭാരത ജനത ഒന്നല്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഈ രാജ്യവിരുദ്ധ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും.

 

Tags: congressSam Pitrodaracism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.