Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫുട്ബോളില്‍ മാറ്റത്തിന്റെ കാറ്റ് വീണ്ടും; സൂപ്പര്‍ ലീഗ് കേരള യാഥാര്‍ഥ്യമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 12:08 am IST
inFootball

കൊച്ചി: കേരളാ ഫുട്ബോള്‍ അസോസിയേഷനും മീരാന്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ ലീഗ് കേരള യാഥാര്‍ഥ്യമാവുന്നു. കേരളത്തിലെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മികച്ച അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകളുടെ ഗ്രാസ്റൂട്ട്സ് പരിശീലന പരിപാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചാക്കോളാസ് ട്രോഫി എന്ന പേരില്‍ കേരള യൂത്ത് ഡെവലപ്മെന്റ് പ്രൊജക്ട് ഈ വര്‍ഷം കെഎഫ്ഐ ആരംഭിച്ചിരുന്നു. ഏകദേശം 5000 കുട്ടികളാണ് അഞ്ച് ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഇതിന്റെ ജില്ലാതലത്തിലുള്ള മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളുടെ സഹായത്താല്‍ വര്‍ഷം മുഴുവനും സൗജന്യ പരിശീലനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

പൊതുമേഖല സ്ഥാപനങ്ങളായ എസ്ബിഐ, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രല്‍ എക്സൈസ്, ടൈറ്റാനിയം, കെല്‍ട്രോണ്‍ തുടങ്ങിയവ മുന്‍കാലങ്ങളില്‍ കേരളത്തിലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ അത്തരമൊരു സാഹചര്യമില്ല. തൊഴില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ പുതുതലമുറ ഫുട്ബോള്‍ കളിക്കാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുമുണ്ട്. ഇത് മനസിലാക്കിയാണ് പരിഹാരമെന്ന നിലയില്‍ കെഎഫ്എയും മീരാന്‍ഗ്രൂപ്പും ചേര്‍ന്ന് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇരുനൂറോളം കളിക്കാര്‍ക്ക് ഒരുനിശ്ചിതകാലയളവ് വരെ പ്രൊഫഷണല്‍ കരാര്‍ അടിസ്ഥാനത്തില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകള്‍ അവസരം നല്‍കും.

നിലവില്‍ വിദേശ പരിശീലകരുടെ സേവനവും വിദേശ കളിക്കാരുമായി മത്സരിക്കാനുള്ള അവസരവും വളരെകുറച്ചു കളിക്കാര്‍ക്കു മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ സൂപ്പര്‍ ലീഗ് കേരളാ വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് മികച്ച പരിശീലനവും മികച്ച എതിരാളികളെയും ലഭിക്കും. മികച്ച മൈതാനങ്ങളും, മത്സരവേദികളില്‍ അവസരവും ലഭ്യമാവുമെന്നും സംഘാടകര്‍ പറഞ്ഞു.

സൂപ്പര്‍ ലീഗ് കേരള ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍, എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടീം ഉടമകള്‍, കായികതാരങ്ങള്‍, കായിക രംഗത്തെ പ്രമുഖര്‍, രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞ മുന്‍കാലതാരങ്ങള്‍, പരിശീലകര്‍, വ്യവസായ മേഖലയിലെ പ്രമുഖര്‍, കായിക മേഖലയിലെ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 6 ടീമുകളാണ് അദ്യ സീസണില്‍ മത്സരിക്കുക.

കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, സ്‌കോര്‍ലൈന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Kerala Super LeagueKerala Football AssociationMeeran Group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

Football

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.