Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംസിടി തട്ടിപ്പ് പ്രതികളെ ഒറ്റ സെല്ലില്‍ പാര്‍പ്പിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശ, നിയന്ത്രണമില്ലാതെ സന്ദര്‍ശകരെ കാണാനും അനുവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 02:47 pm IST
in Kerala, Thrissur

തൃശൂര്‍: മൈ ക്ലബ് ട്രേഡ്‌സ്(എംസിടി) നിക്ഷേപക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജില്ലാ ജയിലിലും സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതായി ആരോപണം. എംസിടി എംഡി മുഹമ്മദ് ഫൈസല്‍, നിയമോപദേശകനും പ്രമോട്ടറുമായ പ്രവീണ്‍ മോഹന്‍ എന്നിവര്‍ക്കാണ് ജയില്‍ അധികൃതരുടെ ഒത്താശ. ഇരുവരെയും ഒരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇരുവര്‍ക്കും ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിയന്ത്രണമില്ലാതെ സന്ദര്‍ശകരെ കാണാനും അനുവാദമുണ്ട്. പ്രതികള്‍ക്ക് പോലീസിലും രാഷ്‌ട്രീയത്തിലുമുളള ഉന്നത ബന്ധമാണ് ഇതിന് പിന്നിലെന്നാണ് പരാതിക്കാരുടെ ആരോപണം. മുഹമ്മദ് ഫൈസലിനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് പ്രതികളെയും ഒറ്റ സെല്ലില്‍ പാര്‍പ്പിക്കുന്നത് ഇരുവര്‍ക്കും ഗൂഡാലോചന നടത്താനുളള സാഹചര്യം സൃഷ്ടിക്കാനാണെന്നും ആക്ഷേപമുണ്ട്.

തൃശൂര്‍ ജില്ലയില്‍ മാത്രം മുഹമ്മദ് ഫൈസലിനെതിരെ 28 കേസുകള്‍ നിലവിലുണ്ട്. നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൃശൂരില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്കെതിരായ റിപ്പോര്‍ട്ട് പോലീസ് നല്‍കിയില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തിരുന്നതിനാല്‍ ജാമ്യം ലഭിച്ചു. പ്രതിക്കെതിരെ അപ്പോള്‍ 17ഓളം നിക്ഷേപ തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തതിലും പോലീസിനും വീഴ്ച പറ്റി. ജാമ്യ വ്യവസ്ഥ പ്രകാരം പ്രതി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ മുഹമ്മദ് ഫൈസല്‍ തയ്യാറായില്ല.

ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം കോടതിയില്‍ അറിയിക്കാനും പോലീസ് തയ്യാറിയില്ല. പുറത്തിറങ്ങിയ പ്രതിക്ക് മറ്റ് കമ്പനികള്‍ ഉണ്ടാക്കി നിക്ഷേപക തട്ടിപ്പ് നടത്താനും ഇത് സഹായകരമായി. വിവരാവകാശ നിയമപ്രകാരം പരാതിക്കാര്‍ അപേക്ഷ കൊടുത്തപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച കാര്യം പുറത്തായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ തന്നെയാണ് കോടതിയെ സമീപിച്ച് മുഹമ്മദ് ഫൈസലിന്റെ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം റദ്ദാക്കിയത് കോടതി തടഞ്ഞില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.

Tags: My Club TradesMCTarrestFinancial fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.