Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഉണര്‍ന്ന് എഴുന്നേല്‍ക്കു’കയല്ല, ‘എഴുന്നേറ്റ് ഉണരു’കയാണ്: പരമേശ്വര്‍ജി നല്‍കിയ ഉള്‍ക്കാഴ്ച വിവരിച്ച് വി പി ജോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 09:46 am IST
in Kerala

തിരുവനന്തപുരം: എല്ലാകാര്യത്തിലും സൂക്ഷ്മമായി ചിന്തിക്കുകയും വ്യാപരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ആളിന്റെ സത്യദര്‍ശനം നമ്മുടെ ബോധത്തെ ഉദ്ദീപിപ്പിക്കുമന്ന് മുന്‍ ചീഫ് സെക്രട്ടറി വി പി ജോയി.
. പരമേശ്വര്‍ജി പ്രബന്ധങ്ങളായി അവതരിപ്പിച്ചിരിക്കുന്നത ജീവിതകാലത്ത് മനനം ചെയ്ത് ജ്ഞാനത്തിലൂടെ കണ്ടെത്തിയ ഉള്‍ക്കാഴ്ചകളാണ്്.വിവിധ മേഖലകളെകുറിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചുളള എഴുത്തുകള്‍ നമ്മെ പ്രചോദിപ്പിക്കും. കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച പി.പരമേശ്വരന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ പ്രകാശാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഉള്‍ക്കാഴ്ചനല്‍കിയ ആളാണ് പരമേശ്വര്‍ജി എന്നു പറഞ്ഞ വി പി ജോയി അദ്ദേഹവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും വിവരിച്ചു

‘ഉപനിഷദ് കാവ്യതാരാവലി’ എഴുതിയ ശേഷം ഇത് പരിശോധിക്കാന്‍ ആരെ കാണിക്കണം എന്ന് ഞാന്‍ ഓം ചേരിയോട് ചോദിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച പേര് പി പരമേശ്വരന്‍ എന്നാണ്. അങ്ങനെയാണ് ആദ്യമായി ഞാന്‍ പരമേശ്വര്‍ജിയുമായി ബന്ധപ്പെടുന്നത്. പുസ്തകം അയച്ചുകൊടുത്തു. അദ്ദേഹം അത് വായിച്ചു. നിരവധി പിഴവുകള്‍ തീര്‍ത്തു. അതിലൊന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കഠോപനിഷത്തിലെ

‘ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി’

എന്ന ശ്‌ളോകം ഞാന്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ ”ഉണര്‍ന്ന് എഴുന്നേല്‍ക്കു’ എന്നാണ് എഴുതിയത്.
ഉണര്‍ന്നിട്ടല്ലേ എഴുന്നേല്‍ക്കാന്‍ ഒക്കൂ, അപ്പോള്‍ ഉണരൂ എന്നതല്ലേ ആദ്യം വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്.
പരമേശ്വര്‍ജി പറഞ്ഞു.. മൂലഗ്രന്ഥത്തില്‍ ഉദ്ദേശിക്കുന്നത് ‘ എഴുന്നേറ്റ് ഉണരു” എന്നാണെന്ന്. രണ്ടും തമ്മില്‍ വലിയവ്യത്യാസമുണ്ട്. ഉണര്‍ന്ന് എഴുന്നേല്‍ക്കുക എന്നത് സാധാരണ എല്ലാവരും ചെയ്യുന്ന ശാരീരിക പ്രക്രിയ മാത്രമാണ്. ‘ എഴുന്നേറ്റ് ഉണരു” എന്നത് മാനസിക പ്രക്രിയയും. എഴുന്നേറ്റ ശേഷം സത്യത്തിലേയക്ക് ഉണരൂ എന്നാണ്.
പരമേശ്വര്‍ജി പറഞ്ഞതുപ്രകാരം ഞാന്‍ പരിഭാഷയില്‍ വരികള്‍ മാറ്റി. എത്ര സൂക്ഷമതയോടെയാണ് അദ്ദേഹം ഞാന്‍ എഴുതിയത് വായിച്ചത് എന്ന ബോധ്യം എനിക്കുണ്ടായി. എല്ലാകകാര്യത്തിലും സൂക്ഷമമായി ചിന്തിക്കുകയും വ്യാപരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ആളിന്റെ സത്യദര്‍ശനം നമ്മുടെ ബോധത്തെ ഉദ്ദീപിപ്പിക്കും. വി പി ജോയി പറഞ്ഞു.

പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. ഭഗവദ്ഗീതയുടെ ശക്തിയേറിയ ആശയത്തില്‍ നിന്നാണ് പരമേശ്വര്‍ജിയുടെ എഴുത്ത് വഴികള്‍ തെളിഞ്ഞുവരുന്നത് എന്ന്
ഓണക്കൂര്‍ പറഞ്ഞു. ഭാരതീയ തത്വചിന്ത സമാനതകളില്ലാത്ത ഒരു ചൈതന്യ ധാരയാണ്. ഈ മഹാരാജ്യത്തിന്റെ സാംസ്‌കാരിക ചൈതന്യത്തോട് താരതമ്യം ചെയ്യാവുന്ന വൈകാരികമായ പദ്ധതി മറ്റെങ്ങും കണ്ടെത്താന്‍ കഴിയുകയില്ല. നമ്മുടെ ആത്മദര്‍ശന പദ്ധതിയില്‍ എന്ത് മഹത്വമാണ് അടങ്ങിയിരിക്കുന്നത് എന്ന് അന്വേക്ഷിക്കുമ്പോള്‍ നാം എത്തിപ്പെടുന്നത് ഭഗവത് ഗീതയിലാണ,് അര്‍ജ്ജുനനെ മാത്രമല്ല സമസ്ത മാനവനെയും ഉണര്‍ത്തുന്ന മഹത്തായ ആശയ ലോകമാണ് ഭഗവദ്ഗീത.
സ്വന്തം ചിന്തയോട് യോജിക്കുന്ന ആളുകളോട് മാത്രമല്ല എതിര്‍ ചിന്തകള്‍ പുലര്‍ത്തുന്നവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന സാധാരണത്വത്തില്‍ അസാധരണത്വം പുലര്‍ത്തിയ മഹത് വ്യക്തിയായിരുന്നു പി. പരമേശ്വരന്‍ എന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് കെ.രാമന്‍പിള്ള, ആര്‍എസ്എസ് കേരളദക്ഷിണ പ്രാന്തസംഘചാലക് പ്രൊഫ,എം.എസ് രമേശന്‍, കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബോര്‍ഡംഗം ബി. വിദ്യാസാഗരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി. പരമേശ്വരന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ പ്രകാശനം പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിക്ക് നല്കി പ്രകാശനം നിര്‍വഹിക്കുന്നു.കാ.ഭാ. സുരേന്ദ്രന്‍,കെ. രാമന്‍പിള്ള, പ്രൊഫ. എം.എസ്. രമേശന്‍ തുടങ്ങിയവര്‍ സമീപം

 

Tags: P ParameswaranV P joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

Article

പരമേശ്വര്‍ജി പടുത്തുയര്‍ത്തിയ ജ്ഞാനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.