Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് നിരോധിച്ച ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും പേര് മാറ്റി വീണ്ടും രംഗത്ത്; കേരളത്തിലും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 05:04 pm IST
in Kerala

തിരുവനന്തപുരം: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് നിരോധിച്ച ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും പേര് മാറ്റി വീണ്ടും രംഗത്ത്. കേരളത്തിലും ഇത്തരം പ്ലാറ്റ് ഫോമുകളുടെ എണ്ണം കൂടിവരികയാണ്. ഇതിലേക്കായുള്ള സിനിമകളുടെ നിര്‍മ്മാണവും നടന്നുവരുന്നുണ്ട്.

മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്ലാറ്റ് ഫോമുകളെയായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതില്‍ യെസ്മ ഉള്‍പ്പെടെയുള്ള പല ആപ്പുകളും പുതിയ പേരില്‍ നിരോധിത കണ്ടന്റുകള്‍ വീണ്ടും കാഴ്ചക്കാരിലേക്കെത്തിക്കുകയാണ്.

സിഗ്മ സീരീസ് സീരീസ് എന്ന പേരിലാണ് യെസ്മ നിരോധനത്തെ മറികടക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലവും ചൂഷണവും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 19 വെബ് സൈറ്റുകളും പത്ത് ആപ്പുകളും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും സര്‍ക്കാര്‍ നിരോധിച്ചത്.

അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് ഇത്തരം പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട എല്ലാ സിനിമകളും ഹ്രസ്വ ചിത്രങ്ങളും പുതിയ പേരിലുള്ള ആപ്പിലൂടെ വീണ്ടും കാഴ്ചക്കാരിലെത്തിക്കുകയാണ് യെസ്മയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.

ഒടിടി പ്ലാറ്റ് ഫോമുകളിലെ വീഡിയോകള്‍ക്ക് സെന്‍സര്‍ഷിപ്പ് ബാധകമല്ലെന്ന നിയമം മറയാക്കിയായിരുന്നു അശ്ലീല, പോണ്‍ വീഡിയോകള്‍ മലയാളത്തില്‍ ഉള്‍പ്പെടെ ഒരുക്കിയിരുന്നത്. എന്നാല്‍ ഐടി നിയമത്തിലെ സെക്ഷന്‍ 67,67 എ, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 292,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കുകയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.

നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പല അശ്ലീല വൈബ് സൈറ്റുകളും നിരോധിച്ചിരുന്നുവെങ്കിലും ഇവയെല്ലാം പേര് മാറ്റി വീണ്ടും സജീവമാകുകയായിരുന്നു. ഇതേ മാതൃകയാണ് മലയാളം ഒടിടിയായ യെസ്മ ഉള്‍പ്പെടെ പിന്തുടരുന്നത്. നിരോധിക്കപ്പെട്ട ഡ്രീംസ് ഫിലിംസ്, വൂവി, അണ്‍കട്ട് അഡ്ഡ, ട്രൈഫ്‌ലിക്‌സ്, എക്‌സ് പ്രൈം തുടങ്ങിയവയും നിരോധനം മറികടക്കാന്‍ ഇതേ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

ഹിന്ദി, മറാത്തി ഭാഷകളിലായിരുന്നു ഇന്ത്യയില്‍ ആദ്യമായി ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് മലയാളത്തിലെ ആദ്യ അഡള്‍ട്ട് ഒണ്‍ലി ഒടിടി എന്ന പ്രഖ്യാപനത്തോടെ യെസ്മ ആരംഭിക്കുന്നത്. നാന്‍സി, സെലിന്റെ ട്യൂഷന്‍ ക്ലാസ്, പാല്‍പ്പായസം, പപ്പടം, പുളിഞ്ചിക്ക, കൊടൈക്കനാല്‍, മുന്തിരിക്കൊത്ത് തുടങ്ങി നിരവധി അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നു.

ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി വെബ് സീരീസ് എന്ന പേരില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. എഡിറ്റ് ചെയ്യാത്ത ഭാഗങ്ങള്‍ മറ്റ് വഴികളിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും ഇത്തരം സിനിമകള്‍ക്കായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഐ ടി മന്ത്രാലയം വ്യക്തമാക്കിയത്. ചെറിയ കുട്ടികള്‍ക്കിടയിലേക്ക് വരെ ഇത്തരം ചിത്രങ്ങള്‍ യഥേഷ്ടം എത്തുകയും ചെയ്തിരുന്നു.

യെസ്മയുടെ സിനിമകളില്‍ അഭിനയിച്ച പല അഭിനേതാക്കളും തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി പരാതിയുമായി രംഗത്തെത്തിയത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളും സിനിമകളും ഒരുക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കണിക്കപ്പെട്ടിരുന്നു.

ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ഉപയോഗപ്പെടുത്തി പോണ്‍ വീഡിയോ പോലെ തന്നെയായിരുന്നു പിന്നീട് യെസ്മ സിനിമകള്‍ ഒരുക്കിക്കൊണ്ടിരുന്നത്. നിരോധിക്കപ്പെടുന്ന ഒടിടി പ്ലാറ്റ് ഫോമുകളും വെബ് സൈറ്റുകളും വളരെ എളുപ്പത്തില്‍ തന്നെ നിരോധിത കണ്ടന്റുകളുമായി വീണ്ടും രംഗത്തെത്തുമ്പോള്‍ പിന്നാമ്പുറത്ത് വഞ്ചിക്കപെടുന്ന ഒരു സ്ത്രീ സമൂഹം ഉണ്ടെന്നുള്ള കാര്യവും വിസ്മരിക്കാവുന്നതല്ല. നിയമം കര്‍ശനമായി നടപ്പില്‍ വരുത്തുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കരുത്.

Tags: Malayalam MovieKerala PoliceOTT appssocial media platformsobscene contentSigma Series Series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.