Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു; അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും  

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 03:53 pm IST
inTechnology, Business

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്.

സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിര്‍മ്മിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും.

തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ ചെറിയ പന്തിന്റെ വലിപ്പമുള്ള ടാക്ടിക്കല്‍ റോബോട്ടിനെ കെട്ടിടങ്ങള്‍ക്ക് ഉള്ളിലേക്ക് എറിഞ്ഞാല്‍ അവിടെ നിന്നുള്ള ലൈവ് ഓഡിയോ, വീഡിയോ സ്ട്രീമിങ് വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കും. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്ന ‘സ്ഫെറിക്കല്‍ റോബോട്ട് ഫോര്‍ റൂം ഇന്‍റര്‍വെന്‍ഷന്‍’ ആണ് ഐഐടി ബോംബെയും ആലിബൈയും ചേര്‍ന്ന് നിര്‍മ്മിക്കുക.

മുംബൈ ഐഐടിയില്‍ നടന്ന ചടങ്ങില്‍ ഐഐടി ബോംബെ ഡീന്‍ പ്രൊഫ. സച്ചിന്‍ പട്‌വര്‍ദ്ധനും ആലിബൈ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ.എസ്.പി. സുനിലും കരാറുകള്‍ കൈമാറി.

സൈബര്‍ ഫോറെന്‍സിക്സ്, സൈബര്‍ ഇന്‍റലിജിന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലിബൈ, ടാക്റ്റിക്കല്‍ ടെക്നോളജി രംഗത്ത് കൂടി പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഐടി ബോംബെയുമായി അഭിമാനകരമായ കരാര്‍ ഒപ്പു വെച്ചതെന്ന് കമ്പനിയുടെ ബിസിനസ് ഡയറക്ടര്‍ ശ്യാം കെ.എം. അറിയിച്ചു. മൂന്ന് വര്‍ഷത്തിലധികമായി ഡിഫെന്‍സ്, പോലീസ് ഏജന്‍സികള്‍ക്ക് സൈബര്‍ ഇന്‍റലിജന്‍സ് സേവനങ്ങളും ഫോറെന്‍സിക് സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ സൊല്യൂഷനുകളും നല്‍കുന്ന ആലിബൈ, ടാക്റ്റിക്കല്‍ സര്‍വൈലന്‍സ് ഉത്പന്ന നിര്‍മാണ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സുരക്ഷാ മേഖലയില്‍ സുരക്ഷാ സേനകള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിയ്‌ക്കാനാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ടെക്നോളജി ഫോര്‍ ഇന്‍റേണല്‍ സെക്യൂരിറ്റിയും (എന്‍സിഇടിഐഎസ്), ഐഐടി ബോംബെയും ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്തരത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുവാനായി ആലിബൈ തയ്യാറെടുക്കുന്നത്.

ഐഐടി ബോംബെ പ്രൊഫസര്‍ ലീന വാചാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണ ഫലമായിട്ടാണ് സുരക്ഷാ സേനകള്‍ അംഗീകരിക്കുന്ന സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കാനായത് എന്ന് എന്‍സിഇടിഐഎസ് പ്രൊഫസര്‍-ഇന്‍-ചാര്‍ജ് ബി.ജി. ഫെര്‍ണാണ്ടസ് പറഞ്ഞു.

Tags: Kerala startupAlibi GlobalIIT BombayAlibi Global Private LimitedKerala Startup Mission (KSUM)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

Technology

തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പുകള്‍

India

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

India

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

News

കേരളത്തെ കുറിച്ചുള്ള സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്ന് കെഎസ് യുഎം

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.