Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍സേതു: നൂറ് ദിവസം കൊണ്ട് ലഭിച്ചത് 38 കോടിയുടെ വരുമാനം; കടന്നുപോയത് 21.9 ലക്ഷം വാഹനങ്ങള്‍

മുംബൈയെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്ററുള്ള കടല്‍പ്പാലത്തിലൂടെ ഒരു ദിവസം ശരാശരി 22,000 വാഹനങ്ങള്‍ പോകുന്നുവെന്നാണ് കണക്ക്. ഇതുവരെ കടന്നുപോയ വാഹനങ്ങളില്‍ 21.1 ലക്ഷവും കാറുകളാണ്. 16,569 ബസുകളും 43,876 മള്‍ട്ടി ആക്സില്‍ ട്രക്കുകളും ടോളിലൂടെ പോയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 07:54 am IST
inIndia

മുംബൈ: രാജ്യത്തിന് സമര്‍പ്പിച്ച് നൂറ് ദിവസം പിന്നിടുമ്പോള്‍ ഭാരതത്തിലെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം അടല്‍സേതുവില്‍ നിന്ന് വരുമാനമായി ലഭിച്ചത് 38 കോടി രൂപ. ഈ ദിവസത്തിനുള്ളില്‍ ഇതുവഴി കടന്നു പോയത് 21.9 ലക്ഷം വാഹനങ്ങള്‍. ഏപ്രില്‍ 23 വരെയുള്ള കണക്കാണിത്.

മുംബൈയെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്ററുള്ള കടല്‍പ്പാലത്തിലൂടെ ഒരു ദിവസം ശരാശരി 22,000 വാഹനങ്ങള്‍ പോകുന്നുവെന്നാണ് കണക്ക്. ഇതുവരെ കടന്നുപോയ വാഹനങ്ങളില്‍ 21.1 ലക്ഷവും കാറുകളാണ്. 16,569 ബസുകളും 43,876 മള്‍ട്ടി ആക്സില്‍ ട്രക്കുകളും ടോളിലൂടെ പോയിട്ടുണ്ട്.

ഒരു വശത്തേക്ക് 250 രൂപയാണ് കാറുകളുടെ ടോള്‍ നിരക്ക്. രണ്ടു വശത്തേക്കുമായി 375 രൂപ. ഒരു മാസത്തേക്ക് 12,500 രൂപയും. വാര്‍ഷിക നിരക്ക് 1.5 ലക്ഷം രൂപ. ആദ്യത്തെ ഒരുമാസത്തിനുള്ളില്‍ 8.13 ലക്ഷം വാഹനങ്ങളില്‍ നിന്നായി 13.95 കോടി രൂപ ടോളായി ലഭിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 13 നാണ് അടല്‍സേതു ഗതാഗതത്തിനായി തുറന്നത്. ഒരു ദിവസം ശരാശരി 70,000 വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുമെന്നായിരുന്നു പ്രതീക്ഷ.

ഉയര്‍ന്ന ടോള്‍നിരക്ക് വാഹനങ്ങള്‍ കുറയാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ എന്‍ജിനിയറിങ് മികവ് ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച അഭിമാന പദ്ധതിയായാണ് അടല്‍സേതുവിനെ വിശേഷിപ്പിക്കുന്നത്. താനെ കടലിടുക്കിന് കുറുകേ മുംബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ചാണ് പാലം നിര്‍മിച്ചത്. പാലം യാഥാര്‍ത്ഥ്യമായതോടെ നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്ക് എത്താനു
ള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങി.

17,840 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ പന്ത്രണ്ടാമത്തെ പാലമെന്ന റിക്കാര്‍ഡ് അടല്‍സേതുവിന്റെ പേരിലാണ്. പാലത്തിന്റെ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. ഭാരതത്തില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലമാണിത്. 70 ഓര്‍ത്തോട്രോപിക് സ്റ്റീല്‍ ഡെഡ്ജ് ഗര്‍ഡറുകളാണ് പാലത്തിനുള്ളത്.

Tags: indiaMaharastraAtal Setu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.