Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാശക്കൊട്ട് വാനോളം; ഇന്ന് നിശബ്ദം, നാളെ ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 03:35 am IST
in Kerala

തിരുവനന്തപുരം: ആവേശം വാനോളം ഉയര്‍ത്തിയും സ്ഥാനാര്‍ത്ഥികളെ വാനിലേക്ക് ഉയര്‍ത്തിയും നാല്‍പതു ദിവസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ക്രെയിനുകളിലും മണ്ണുമാന്തി യന്ത്രങ്ങളിലും ആകാശത്തേക്ക് ഉയര്‍ന്നാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തില്‍ അണികളെ അഭിവാദ്യം ചെയ്തത്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.

തിരുവന്തപുരത്ത് ശക്തമായ മഴപെയ്‌തെങ്കിലും കൊട്ടിക്കലാശം ഒട്ടുംചോര്‍ന്നില്ല. ആവേശം അതിരുകടന്നതോടെ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായി. കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.ആര്‍. മഹേഷ് എംഎല്‍എയ്‌ക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലടിച്ചതോടെ പോലീസ് ലാത്തിവീശി. പാപ്പനംകോട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ കമ്പും കുപ്പികളും വലിച്ചെറിഞ്ഞു. പത്തനാപുരത്തും മലപ്പുറത്തും കൊട്ടിക്കലാശം സംഘര്‍ഷത്തോടെയാണ് സമാപിച്ചത്.

പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍വന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.

നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 കേന്ദ്രങ്ങളിലായാണ് ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധികസുരക്ഷയ്‌ക്ക് 62 കമ്പനി കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിക്കും. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്‍ട്രോള്‍ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2,77,49,159 വോട്ടര്‍മാരാണ് അവസാന വോട്ടര്‍പട്ടികയിലുള്ളത്. 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ 367 ആണ്. പോസ്റ്റല്‍വോട്ട് കേന്ദ്രങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും.

Tags: Kerala ElectionLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.