Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്‍പതാം വാര്‍ഷികം: സിയാച്ചിന്‍ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനം: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 10:35 pm IST
inIndia
സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികര്‍ക്ക് മധുരം നല്കുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്‌

സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികര്‍ക്ക് മധുരം നല്കുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്‌

സിയാച്ചിന്‍: സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികരുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭാരതത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് അദ്ദേഹം പറഞ്ഞു.

സിയാച്ചിന്‍ പിടിക്കാനുള്ള പാക് ശ്രമങ്ങള്‍ വിഫലമാക്കിയ ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്പതാം വാര്‍ഷികമായിരുന്നു ഏപ്രില്‍ 13. അതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി സിയാച്ചിനിലെത്തിയത്. കരസേനയും വ്യോമസേനയും ചേര്‍ന്ന് 1984 ഏപ്രില്‍ 13ന് നടത്തിയ മേഘദൂത് ഭാരതീയ സൈനിക നടപടികളിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ്.

നമ്മുടെ ദേശീയ തലസ്ഥാനം ദല്‍ഹിയാണ്, മുംബൈ നമ്മുടെ സാമ്പത്തിക തലസ്ഥാനമാണ്, നമ്മുടെ സാങ്കേതിക തലസ്ഥാനം ബെംഗളുരു ആണ്. സിയാച്ചിന്‍ നമ്മുടെ ധീരതയുടെ തലസ്ഥാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് മാതാ കി ജയ് വിളികളോടെയാണ് സൈനികര്‍ പ്രതിരോധമന്ത്രിയെ വരവേറ്റത്. സൈനികര്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ മാര്‍ച്ച് 24ന് സിയാച്ചിനിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് കഴിഞ്ഞിരുന്നില്ല. അന്ന് സിയാച്ചിന് പകരം ലേയിലാണ് അദ്ദേഹം പങ്കെടുത്തത്.

സിയാച്ചിന്‍ ഹിമാനിയിലെ കുമാര്‍ പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സായുധസേനാ ഉദ്യോഗസ്ഥരുമായി സംവദിച്ച രാജ്നാഥ് സിങ് അവര്‍ക്ക് മധുരം വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ നിലയുറപ്പിച്ച് രാജ്യത്തെ സംരക്ഷിക്കുന്നതിന് ഓരോ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ ഒരു സാധാരണ ഭൂമിയല്ല, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ്. നമ്മുടെ ദേശീയ നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുന്ന ഇടമാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.

സിയാച്ചിന്‍ ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധമുഖങ്ങളില്‍ ബലിദാനികളായ ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിയെ അനുഗമിച്ചു.

 

Tags: Rajnath SinghSiachen40th AnniversaryOperation Meghdoot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.