Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

കുടകളില്‍ വിരിഞ്ഞത് രാംലല്ല മുതല്‍ ചന്ദ്രയാന്‍ വരെ

ഇ.ആര്‍. ഷൈജുbyഇ.ആര്‍. ഷൈജു
Apr 20, 2024, 02:03 am IST
inNews

തൃശൂര്‍: പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നപ്പോള്‍ കുടമാറ്റത്തില്‍ ദൃശ്യമായത് മാസ്മരികമായ സൗന്ദര്യം. അയോധ്യയിലെ രാമക്ഷേത്രം മുതല്‍ ഭാരതത്തിന്റെ അഭിമാനമായ ചാന്ദ്രയാന്‍ വരെ കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ തെക്കെ ഗോപുരനടയില്‍ എത്തിയ ജനലക്ഷങ്ങള്‍ക്ക് സമ്മാനിച്ചത് ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും നിമിഷങ്ങള്‍.

വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തെക്കേഗോപുര നടയിലേക്ക് ജനസാഗരം ഒഴുകുകയായിരുന്നു. പൂരനഗരിയിലെ മാരിവില്ലിന് ഏഴല്ല, എഴുന്നൂറ് വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വര്‍ണക്കുടകളുടെ മാറ്റത്തിന് സാക്ഷികളാകാനുള്ള പ്രയാണം.

പോലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടയില്‍ അക്ഷമരായി ജനസാഗരം ചുട്ടുപൊള്ളുന്ന വെയിലിലും കാത്തുനിന്നു. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ പൂരത്തിലെ സമ്മോഹന വിരുന്നിനായി. ചൂടിന്റെ പെരുക്കത്തില്‍ ആവേശം പകര്‍ന്ന് 4.40 ഓടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലൂടെ പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്കത്തെിയതോടെ ആവേശം അണപൊട്ടി.

അതിന് അകമ്പടിയായി പാണ്ടിമേളവും അരങ്ങേറി. അല്‍പനേരത്തിന് ശേഷം ആനകള്‍ ഗോപുരനടയില്‍ നിരന്നു. തുടര്‍ന്ന് സാമ്പിള്‍ പോലെ കുറച്ച് കുടകള്‍ മാറി.അല്‍പസമയത്തിന് ശേഷം തെക്കോട്ടിറക്കം. അതിനിടയില്‍ നിയന്ത്രിക്കാനായി പോലീസ് കെട്ടിയ കയര്‍ അഴിച്ചതോടെ പൂരപ്രേമികള്‍ ഒന്നടങ്കം മൈതാനത്തിലേക്കിറങ്ങി നിയന്ത്രണങ്ങളുടെ സീമ അലിഞ്ഞില്ലാതായതിന്റെ ആഹഌദത്തില്‍ നൃത്തം ചവിട്ടി. ആനകളും ഒപ്പം മേളവും താഴേക്കിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വലംവെച്ച് റോഡില്‍ നിരന്നു. 5.30 ഓടെ തിരുവമ്പാടി ചന്ദ്രശേഖരനും മറ്റ് 14 കരിവീരന്‍മാരും വടക്കുന്നാഥന്റെ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങി അതിന് മുന്നില്‍ നിരന്നു.

കാത്തിരിപ്പിന് വിരാമമിട്ട് ആറുമണിയോടെ കുടകള്‍ ഉയര്‍ന്നു. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന കുടമാറ്റം വര്‍ണ്ണ വിസ്മയങ്ങളുടെ മേള കാഴ്ചയായി. ആദ്യം പാറമേക്കാവ് വിഭാഗം കുട ഉയര്‍ത്തിയപ്പോള്‍ തിരുവമ്പാടി പ്രതികരിച്ചില്ല. പാറമേക്കാവിന്റ രണ്ടും മൂന്നും കുട ഉയര്‍ന്നപ്പോള്‍ തിരുവമ്പാടി വര്‍ണ വൈവിധ്യമുള്ള മറുപടി നല്‍കി. പിന്നെ വര്‍ണങ്ങളുടെ മത്സരമായിരുന്നു.

ഉണ്ണിക്കണ്ണനും അനന്തശയനവും അയോധ്യയിലെ ബാലകരാമനും എല്ലാമായി വൈവിധ്യത്തിന്റെ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൂട്ടിയപ്പോള്‍ നിലക്കുടകളുമായി പാറമേക്കാവും കാഴ്ചക്കാരെ കൈയിലെടുത്തു. അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തി. തിരുവമ്പാടി രാമക്ഷേത്രത്തിന്റെ മാതൃക ഉയര്‍ത്തിയത് കാഴ്ചക്കാരില്‍ ആവേശം സൃഷ്ടിച്ചു. അവസാനമായി തിരുവമ്പാടി ഉയര്‍ത്തിയ ചാന്ദ്രയാന്റെ മാതൃക കാഴ്‌ച്ചക്കാരില്‍ ദേശീയതയും ശാസ്ത്രാവബോധവും ഉയര്‍ത്തുന്നതായിരുന്നു. ഭാരതത്തിന്റെ ചന്ദ്രയാന് പൂരാശംസകള്‍ എന്ന് എഴുതിയാണ് ചാന്ദ്രയാന്റെ മാതൃകയിലുളള കുട ഉയര്‍ത്തിയത്.
ചുവപ്പും വെള്ളയും മഞ്ഞയും നീലയും പച്ചയും പിന്നെ അതിന്റെ അനുബന്ധ വര്‍ണങ്ങളിലുമുള്ള കുടകളും ദൈവങ്ങളുടെ ചിത്രം തുന്നിയ കുടകളും മാറിയും മറിഞ്ഞും ആലവട്ടത്തിനും വെഞ്ചാമരത്തിനുമൊപ്പം ഉയര്‍ന്ന് ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പൂരപ്രേമികളുടെ മനസ്സ് നിറഞ്ഞു.

15 സ്‌പെഷല്‍ കുടകള്‍ ഉള്‍പ്പെടെ 60 സെറ്റ് കുടകളാണ് മാറ്റിയത്. ലൈക്ര, സിയോണ്‍, ബനാറസ്, പടയണി, ഫെര്‍ തുടങ്ങിയ വിദേശ തുണികള്‍ കൊണ്ട് നിര്‍മിച്ച കുടകളും വര്‍ണം വിതറി. ഒന്നര മണിക്കൂറോളം പൂരപ്രേമികള്‍ക്ക് നയനവിരുന്ന് ഒരുക്കിയാണ് കുടമാറ്റം അവസാനിച്ചത്. കുടമാറ്റം കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഓരോ കുടകള്‍ മാറി മാറി അവതരിപ്പിച്ചപ്പോള്‍ കാണാനെത്തിയവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും കൈയിലുളള വിശറികള്‍ വാനിലേക്ക് വലിച്ചെറിഞ്ഞും ആവേശം പ്രകടിപ്പിച്ചു.

Tags: ChandrayaanRam LallaThrissur poorambloomed in umbrellas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.