Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം; ആവശ്യം അഴിമതി ആരോപണ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 06:26 pm IST
inWorld

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണം. 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും രംഗത്തെത്തി.

തിങ്കളാഴ്ച വന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് മുയിസുവിന്റെ അഴിമതിയെക്കുറിച്ചുള്ളത്. മാലദ്വീപ് മോണിറ്ററി അതോറിറ്റിയുടെ ഫിനാന്‍ഷ്യല്‍ ഇന്റലിജെന്‍സ് യൂണിറ്റും പോലീസ് സര്‍വീസും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഹസന്‍ കുരുസി എന്ന് പേരുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് പ്രചരിച്ചത്.

മുയിസുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 16 ഓളം തവണ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നാതായാണ് ആരോപണം. രാഷ്‌ട്രീയ ബന്ധമുള്ള വ്യക്തികളുമായുള്ള ഇടപെടല്‍, തട്ടിപ്പ്, പണമിടപാടുകള്‍ മറയ്‌ക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉപയോഗം തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളുടെ 10 സുചകങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് ജമീല്‍ അഹമ്മദും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ആരോപണം ശക്തമായതിന് പിന്നാലെയാണ് മുയിസുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീല്‍ അഹമ്മദ് ആവശ്യപ്പെട്ടു.

തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയും ജമീല്‍ ഈ രേഖകള്‍ പങ്കുവച്ചിട്ടുണ്ട്. വികസനപദ്ധതികളുടെ മറവില്‍ മുയിസു അഴിമതി നടത്തിയിട്ടുണ്ടെന്നും, പൊതുജന സമ്പര്‍ക്കത്തിന്റെ പേരില്‍ അമിതമായ തുക ചെലവഴിച്ചതായും ജമീല്‍ ആരോപിച്ചു. വിഷയങ്ങളിന്മേല്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ജമീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് മുയിസു രംഗത്തെത്തിയിട്ടുണ്ട്. തന്നെ എത്രത്തോളം പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും മുയിസു അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും, കാര്യങ്ങളെല്ലാം മുന്‍പത്തേത് പോലെ തന്നെ ആയിരിക്കുമെന്നും മുയിസു പറയുന്നു. ഈ മാസം 21നാണ് മാലദ്വീപ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 93 സീറ്റുകളിലേക്കായി 368 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Tags: maldivesMuhammed MuizuOpposition wants to impeachcorruption allegations report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

India

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.