Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാന്‍ഡിഡേറ്റ്സ് ചെസ് : എട്ടാം റൗണ്ടില്‍ ഗുകേഷ് മുന്നില്‍; പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്; വിട്ടുകൊടുക്കാതെ ഇന്ത്യന്‍ കൗമാര ഗ്രാന്‍റ് മാസ്റ്റര്‍മാര്‍

ലോക ചാമ്പ്യനായ ചൈനയിലെ ഡിങ് ലിറനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ ഡി. ഗുകേഷ് അഞ്ച്പോയിന്‍റോടെ മുന്നില്‍. അര പോയിന്‍റ് വ്യത്യാസത്തില്‍ നാലര പോയിന്‍റോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 10:51 am IST
in Sports

ലോക ചാമ്പ്യനായ ചൈനയിലെ ഡിങ് ലിറനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ഡി. ഗുകേഷ് അഞ്ച്പോയിന്‍റോടെ മുന്നില്‍. റഷ്യക്കാരന്‍ ഇയാന്‍ നെപ്പോമ്നിഷിയും ഇതോടെ അഞ്ച് പോയിന്‍റോടെ ഡി. ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. . ഗുകേഷ് എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ തോല്‍പിക്കുകയായിരുന്നു.

ഇയാന്‍ നെപ്പോമ്നിഷിയെ അസര്‍ബൈജാനിലെ നിദിത് അബസൊവ് സമനിലയില്‍ തളയ്‌ക്കുകയായിരുന്നു. പ്രജ്ഞാനന്ദയാകട്ടെ ഫ്രാന്‍സിന്റെ അലിറെസ ഫിറുജ്സയെ സമനിലയില്‍ കുരുക്കി. അപകടകാരിയായ അലിറെസ ഏഴാം റൗണ്ടില്‍ അതുവരെ തോല്‍വിയറിയാത്ത ഡി. ഗുകേഷിനെ തോല്‍പിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധാപൂര്‍വ്വമാണ് പ്രജ്ഞാനന്ദ കരുക്കള്‍ നീക്കിയത്.

മറ്റൊരു കളിയില്‍ അമേരിക്കയുടെ ഹികാരു നകാമുറ അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഇതോടെ നാലര പോയിന്‍റുകള്‍ നേടിയ ഹികാരു നകാമുറ പ്രജ്ഞാനന്ദയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.

വനിതാ ചെസ്സില്‍ വലിയ അട്ടിമറി നടന്നു. അതുവരെ ഒന്നാം സ്ഥാനത്ത് നിലകൊണ്ട ചൈനയുടെ ടാന്‍ സോംഗിയെ ചൈനയുടെ തന്നെ ലെയ് ടിംഗ്ജീ തോല്‍പിക്കുകയായിരുന്നു. ഇതോടെ റഷ്യയുടെ അലക്സാന്‍ഡ്ര ഗോരിക്ചിന അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലെയ് ടിംഗ്ജീ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ ടാന്‍ സോംഗി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യന്‍ താരങ്ങള്‍ പിന്നിലാണ്. എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ കൊനേരു ഹംപി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയെ തോല്‍പിച്ചു. ഇതോടെ കൊനേരു ഹംപി അഞ്ചാംസ്ഥാനത്തെത്തി. വൈശാലി ഏറ്റവും താഴെ എട്ടാം സ്ഥാനത്താണ്.

Tags: PraggnanandhaaChess@DGukeshCandidates #chesscandidates2024CandidatesChessFidecandidateschess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.