മുംബയ് : കാശ്മീരി ഡിഫന്‍ഡര്‍ മുഹമ്മദ് ഹമ്മദ് ഇനി എഫ് സി ഗോവയില്‍. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്ന താരമായിരുന്നുമുഹമ്മദ് ഹമ്മദ്.
26കാരനായ താരം ഇപ്പോള്‍ റിയല്‍ കാശ്മീരിന്റെ സെന്റര്‍ ബാക്കാണ്. അടുത്ത സീസണിന് മുന്നോടിയായാണ് താരത്തെ എഫ് സി ഗോവയിലെത്തിച്ചത്.
മുഹമ്മദ് ഹമ്മദ് 2017 മുതല്‍ റിയല്‍ കാശ്മീരില്‍ ഉണ്ട്. ഈ സീസണില്‍ ഇതുവരെ 15 മത്സരങ്ങള്‍ കിലബിനായി കളിച്ചിട്ടുണ്ട്. റിയല്‍ കാശ്മീരില്‍ വരും മുമ്പ് ലോണ്‍ സ്റ്റാര്‍ കാശ്മീരിനു വേണ്ടി ആയിരുന്നു താരം കളിച്ചത്. ജമ്മു കാശ്മീരിനായി സന്തോഷ് ട്രോഫിയിലും മുഹമ്മദ് ഹമ്മദ് കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: