തൃശൂര്‍: ഓടി കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്.
ദേശീയ പാതയില്‍ നടത്തറ സിഗ്നല്‍ ജംഗ്ഷനു സമീപമാണ് അപകടം.കോയമ്പത്തൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങളാണ് ഊരിതെറിച്ചത്.
റോഡരികില്‍ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലാണ് ചക്രങ്ങള്‍ വന്നിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: