Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോരാളി, സംഘാടകന്‍…; അടുത്തറിയാം തുഷാര്‍ വെള്ളാപ്പള്ളിയെ

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് തുഷാര്‍ മത്സരരംഗത്തെത്തുന്നത്. പ്രസരിപ്പാണ് സവിശേഷത.

വിനീത വേണാട്ട്byവിനീത വേണാട്ട്
Mar 29, 2024, 08:00 am IST
inKerala
കോട്ടയം മണ്ഡത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. കേരള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമീപം

കോട്ടയം മണ്ഡത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. കേരള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമീപം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, അമേഠിയില്‍ പരാജയപ്പെടുമെന്നുറപ്പിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട് കൂടി മത്സരത്തിനായി തെരഞ്ഞെടുത്തപ്പോള്‍ രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയത് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ മത്സരരംഗത്ത് ഇറക്കുന്നത് ആരെ ആയിരിക്കുമെന്നായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തി അപ്രസക്തമായ പൊതുതെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ തന്നെ വിലയിരുത്തപ്പെടുന്ന പോരാട്ടം എന്‍ഡിഎയും യുപിഎയും തമ്മില്‍ എന്നായിരുന്നു. വയനാട്ടില്‍ ദേശീയ നേതാവിനെ നേരിടാന്‍ എന്‍ഡിഎ രംഗത്തിറക്കിയത് സഖ്യകക്ഷിയായ ബിഡിജെഎസിന്റെ കരുത്തുറ്റ പോരാളി തുഷാര്‍ വെള്ളാപ്പള്ളിയെ. വയനാട്ടില്‍ മികച്ച മത്സരം കാഴ്ചവയ്‌ക്കാന്‍ തുഷാറിനായി.

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് തുഷാര്‍ മത്സരരംഗത്തെത്തുന്നത്. പ്രസരിപ്പാണ് സവിശേഷത. മണ്ഡലം പിടിക്കുന്നതിനായി ഊര്‍ജ്ജസ്വലതയോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് തുഷാര്‍. മികച്ച സംഘടനാപാടവം കൊണ്ട് നിരവധിതവണ ശ്രദ്ധേയനായ വ്യക്തിത്വം. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സാമൂഹിക മണ്ഡലത്തിലെ പ്രധാന അടിത്തറ.

എന്‍ഡിഎയുടെ കേരള ഘടകം കണ്‍വീനര്‍ കൂടിയായ തുഷാര്‍ ബിജെപി കേന്ദ്രനേതൃത്വവുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായുള്ള അടുപ്പവും സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുഷാറിനുള്ളത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തകരെ ഏകോപി
പ്പിച്ചു കൊണ്ടുപോകുന്നതിലും ബദ്ധശ്രദ്ധന്‍.

എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് അസി. സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ മഹാസമ്മേളനങ്ങളായി മാറിയ എസ്എന്‍ഡിപിയോഗത്തിന്റെ മലബാര്‍ സംഗമവും തിരുവിതാംകൂര്‍ സംഗമവും കൂടാതെ അവകാശ പ്രഖ്യാപന റാലികളുടെയും മുഖ്യ സംഘാടകനായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മലയാളികളെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള ഏകോപന ചുമതലകള്‍ ബിജെപി കേന്ദ്രനേതൃത്വം ഏല്പ്പിച്ചത് തുഷാറിനെയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിന് ചുമതലപ്പെടുത്തിയതും തുഷാറിനെയാണ്. കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിത്വം. ഹോട്ടല്‍ ശൃംഖലകളിലൂടെ ബിസിനസ് രംഗത്തും വിജയം കൈവരിച്ചു. മികച്ച റബര്‍ കര്‍ഷകനും കായിക പ്രേമിയുമാണ്. സംസ്ഥാനതലത്തില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം സമ്മാനം നേടിയിരുന്നു.

ആലപ്പുഴ കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വീട്ടില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ് തുഷാര്‍. ഭാര്യ ആശാ തുഷാര്‍. മക്കള്‍: ദേവിക തുഷാര്‍, ദേവ് തുഷാര്‍. മരുമകന്‍: ഡോ.അനൂപ്.

Tags: Thushar VellappallykottayamwayanadLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.