Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരി, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ആരോപണം നടത്തിയ പ്രിന്‍സിപ്പാളിനെ പൂട്ടാന്‍ നോക്കി സര്‍ക്കാര്‍

എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ നല്‍കിയ കുറ്റപത്രമുള്‍പ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ കേസ് ചുമത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 07:11 pm IST
in Kerala

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ വ്യാജ കേസ് ചുമത്തി ദ്രോഹിക്കാന്‍ ശ്രമമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാര്‍ഗിക പ്രവര്‍ത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിലാണ് സര്‍ക്കാര്‍ വേട്ട.

എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ നല്‍കിയ കുറ്റപത്രമുള്‍പ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ കേസ് ചുമത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അവസാന പ്രവര്‍ത്തി ദിവസമാണ് പുതിയൊരു കുറ്റപത്രവുമായി സര്‍ക്കാര്‍ എത്തിയത്.

അധ്യാപികയുടെ പെന്‍ഷന്‍ അനുകൂല്യങ്ങള്‍ ഏത് വിധേനയും തടയുക എന്നത് മാത്രമാണ് തിരക്കിട്ട് നല്‍കിയ കുറ്റപത്രത്തിനു പിന്നിലെന്നാണ് ആക്ഷേപം. സിപിഎം സംഘടനയുമായി എതിര്‍ത്ത് നിന്നതിന്റെ പേരില്‍ കെ.ടി.യു വിസി യുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സിസാ തോമസിന് വിരമിക്കുന്ന ദിവസം കുറ്റപത്രം നല്‍കിയതിന് സമാനമായാണ് ഡോ, രമയ്‌ക്കെതിരായ നടപടിയുമെന്ന് സേവ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.

സിസാ തോമസിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതി വരെ അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ നിലപാട് കോടതി തള്ളുകയായിരുന്നു. എന്നാല്‍ വിരമിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ല. 2022ല്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുവാന്‍ പരിശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കള്‍ നല്‍കുന്ന സത്യവാങ്മൂലം കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ ബോധിപ്പിച്ചപ്പോള്‍ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷന്‍ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം കഴിഞ്ഞുള്ള നടപടി. പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിനിക്ക് കോളേജ് പ്രവേശനത്തിന് രക്ഷകര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് പരാതിക്കാരിയുടെ നിലപാട്.

ലഹരി ഗവണ്‍മെന്റ് കോളേജില്‍ വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും കോളേജില്‍ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ ഉയര്‍ന്ന ഓപ്ഷന്‍ ആയുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിന്നീട് വിദ്യാര്‍ഥിനി പ്രവേശം നേടുകയും ചെയ്തു. പ്രസ്തുത പരാതിയില്‍ പ്രിന്‍സിപ്പാളിനെതിരെ തെളിവൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കെട്ടിച്ചമച്ച മറ്റൊരു പരാതിയുമയാണ് അധ്യാപികയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകര്‍ച്ചയ്‌ക്കും കോളേജുകളിലെ അച്ചടക്ക രാ ഹിത്യത്തിനും കാരണമാകുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ അഭിപ്രായപെട്ടു.

Tags: kasargodKerala GovernmentSave University Campaign committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.