Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാള്‍; മദ്യത്തില്‍ മുങ്ങിയ അഴിമതി വിരുദ്ധ മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 07:02 am IST
in India

തിരുവനന്തപുരം: പൊതുജീവിതത്തിലെ അഴിമതി തടയാന്‍ കഴിയും വിധം ജന ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ചെവികൊടുക്കാത്തതില്‍ പ്രതിഷേധിച്ചച്ചായിരുന്നു അണ്ണാ ഹസാരെയുടെ നിരാഹാരസമരം. ജന്തര്‍ മന്തറില്‍ 2011 ഏപ്രില്‍ 5 മുതല്‍ ദിവസം നടത്തിയ സമരത്തിലൂടെ ഉയര്‍ന്നു വന്ന നേതാവാണ് അരവിന്ദ് കെജ്രിവാള്‍. അണ്ണാഹസാരെയുടെ സമരത്തിനു രാഷ്ട്ീയമില്ലന്നു പറഞ്ഞിരുന്നെങ്കിലും രാഷ്‌ട്രീയം ആണ് ലക്ഷ്യമെന്ന് തെളിയിച്ചുകൊണ്ടാണ് ആം ആത്മി പാര്‍ട്ടി നിലവില്‍ വന്നത്. ്അതിന്റെ പേരില്‍ അണ്ണാഹസാര പോലും കെജ്രവാളിനെ തളളിപ്പറഞ്ഞു.

ഇപ്പോള്‍ അഴിമതി കേസില്‍ കെജ്രവാള്‍ കുടുങ്ങുമ്പോള്‍ അത് ചരിത്രത്തിലെ വിചിത്ര സംഭവമാകാം. വെറും അഴിമതിയില്ല, ജനങ്ങള്‍ക്ക് മദ്യം ഒഴുക്കി അഴിമതി നടത്തുകയായിരുന്നു അഴിമതി വിരുദ്ധതയിലൂടെ ഉയര്‍ന്നു വന്ന അഭിനവ ഗാന്ധിയന്‍.
2021 നവംബര്‍ 17ന് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കി.സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്കു കൈമാറാനുള്ള നയം.പുതിയ മദ്യനയത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവല്‍ക്കരിച്ചു. ഇതിനുമുമ്പ് ഡല്‍ഹിയിലെ മദ്യവില്‍പ്പനശാലകളില്‍ 60 ശതമാനം സര്‍ക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യമായി. ഇതുവഴി 3500 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

സര്‍ക്കാരിന് മദ്യവില്‍പനയിലുള്ള നിയന്ത്രണം അവസാനിച്ചു. നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങള്‍ രംഗത്തെത്തി. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയില്‍ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടര്‍ന്ന് 2022 ജൂലൈയില്‍ പുതിയ നയം റദ്ദാക്കി പഴയത് പുനഃസ്ഥാപിച്ചു.

ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്തു. മദ്യവില്‍പ്പനയ്‌ക്ക് ലൈസന്‍സ് നേടിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തുനല്‍കിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

പണം കെട്ടിവയ്‌ക്കുന്നതിന് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിലൂടെ സ്വകാര്യ, ചെറുകിട വ്യാപാരികള്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കി. അതേസമയം, ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍. വലിയ തുക ഉപഹാരമായി നേതാക്കള്‍ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ കണ്ടെത്തി.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് മദ്യനയ അഴിമതിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ.കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് 6 ശതമാനം മൊത്തക്കച്ചവടക്കാരില്‍നിന്ന് തിരികെ എഎപി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനം. ഇത്തരത്തില്‍ 100 കോടി രൂപ എഎപിക്കു ലഭിച്ചുവെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.

മദ്യനയം കേജ്‌രിവാളിന്റെ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. അഴിമതി വിരുദ്ധന്റെ കപടമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെട്ടു. ചോദ്യം ചെയ്യലില്‍ കള്ളം പുറത്താകുമെന്ന് ഉറപ്പുള്ളതിനാല്‍ അന്വേഷണ ഏജന്‍സികളോട് നിസ്സഹിക്കുകയായിരുന്നു കെജ്രാവാള്‍. സമന്‍സുകളെ പുല്ലുവില കല്പിക്കുകയും നിയമവിരുദ്ധമെന്ന് ആരോപിച്ച് തുടര്‍ച്ചയായി ഹാജരാകാതിരിക്കുകയും ചെയ്തതോടെ ഇതിനെതിരെ ഇഡി തന്നെ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ ശാസനകൂടി കേട്ടതു ശേഷമാണ് അരവിന്ദ് അകത്താകുന്നത്.

Tags: Arvind Kejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.