Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഔഷധനിവേദ്യവുമായി പൂനിലാര്‍ക്കാവ്; ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴപൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളും ആചാരങ്ങളും

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Mar 17, 2024, 09:49 pm IST
in Samskriti

ദേവസംഗമത്തില്‍ പങ്കെടുക്കുന്ന ദേവീദേവന്മാരുടെ ക്ഷേത്രങ്ങളില്‍ ആറാട്ടും പറയെടുപ്പും പൂരവും നടക്കും. മീനത്തിലെ അശ്വതിമുതല്‍ അത്തംവരെയുള്ള പൂരനാളുകളില്‍ ആദ്യ ആറാട്ട് കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയുടേതാണ്. പൂരം പുറപ്പാടായ കാര്‍ത്തികയുടെ തലേദിവസം രാവിലെ ഭഗവതിക്ക് വൈദ്യമഠം നമ്പൂതിരി തയ്യാറാക്കിയ ഔഷധം നിവേദിക്കും. കാര്‍ത്തികനാളില്‍ രാവിലെ കൊടിയേറ്റം. തുടര്‍ന്ന് ക്ഷേത്രക്കടവില്‍ ആറാട്ട് നടക്കും. ആറാട്ടുകഴിഞ്ഞുവന്നാല്‍ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയുണ്ടാകും. ഏതാനുംവര്‍ഷം മുമ്പുവരെ പൂരക്കാലത്ത് ആറാട്ടും ക്ഷേത്രച്ചടങ്ങുകളും കഴിഞ്ഞാല്‍ ഭഗവതി ആനപ്പുറമേറി ദേശങ്ങളില്‍ പറയെടുപ്പിനുപോകുമായിരുന്നു. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി പെരുവനം, ആറാട്ടുപുഴ പൂരങ്ങള്‍ക്കുപോകുമ്പോഴും പൂരപ്പിറ്റേന്ന് നടക്കുന്ന ഉത്രം വിളക്കിനും മാത്രമാണ് പൂരവുമായി ബന്ധപ്പെട്ട് ഭഗവതക്ക് ആനപ്പുറമേറിയുള്ള എഴുന്നള്ളിപ്പുള്ളത്. മീനത്തിലെ പൂയം നാളില്‍ പെരുവനം പൂരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മേല്‍ശാന്തി ഇല്ലമായ പുതുക്കാട് തൊറവ് നടുവത്ത് മനയ്‌ക്കല്‍ ഉച്ചക്കും തന്ത്രി ഇല്ലമായ കടലാശ്ശേരി തെക്കേടത്തപെരുമ്പടപ്പ് മനയില്‍ വൈകീട്ടും ഇറക്കിപൂജയുണ്ട്. രാത്രി 9 മണിക്കുശേഷം പെരുവനം നടവഴിയിലെത്തുന്ന ഭഗവതി രാത്രിയില്‍ പെരുവനം മതില്‍ക്കകത്ത് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിലും പങ്കെടുത്ത് പിറ്റേന്ന് പുലര്‍ച്ചെ പൂനിലാര്‍ക്കാവിലേക്ക് തിരിക്കും.

പണ്ടൊക്കെ ദേവീസോദരിമാരായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതി, കടുപ്പശ്ശേരി ഭഗവതി എന്നിവര്‍ക്കൊപ്പമാണ് പൂനിലാര്‍ക്കാവ് ദേവി ആറാട്ടുപുഴയില ദേവസംഗമത്തിന് എഴുന്നള്ളാറുള്ളത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കടുപ്പശ്ശേരി ഭഗവതി കൊടകരയിലേക്ക് വരുന്നില്ല. രാവിലെ 11 മണിയോടെ ചാലക്കുടിയില്‍ നിന്നും പിഷാരിക്കല്‍ ഭഗവതി പൂനിലാര്‍ക്കാവിലെത്തി വിശ്രമിക്കും. വൈകീട്ട് 6 മണിയോടെ രണ്ടുഭഗവതിമാരും ഒന്നിച്ചാണ് ആറാട്ടുപുഴയിലേക്ക് പുറപ്പെടുക. ആറാട്ടുപുഴയില്‍ ഏകദേശം രാത്രി 10 മണിയോടെ ഭഗവതിമാര്‍ എത്തും. രാത്രി 1 മണിക്ക് ആറാട്ടുപുഴപാടത്ത് തെക്കുവടക്കായി പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, പിഷാരിക്കല്‍ ഭഗവതിമാര്‍ക്ക് അഞ്ച് ആനയും പഞ്ചാരിമേളവുമായി എഴുന്നള്ളിപ്പുണ്ട്. പുലര്‍ച്ചെ മന്ദാരക്കടവില്‍ ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന പൂനിലാര്‍ക്കാവിലമ്മ നേരെ പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലാണ് എഴുന്നള്ളിച്ചുവയ്‌ക്കുക. അന്നേദിവസം വൈകീട്ട് കുന്നത്തൃക്കോവിലില്‍ കേളി, പറ്റ്, പറനിറപ്പ് എന്നിവക്കുശേഷം പാണികൊട്ടി പൂനിലാര്‍ക്കാവിലേക്ക് എഴുന്നള്ളും. പൂനിലാര്‍ക്കാവിലെത്തി ഉത്രംവിളക്കിനും കൊടിക്കല്‍ പറയ്‌ക്കും ശേഷം പൂരച്ചടങ്ങുകള്‍ സമാപിക്കും.

കല്ലേലി ക്ഷേത്രത്തില്‍ തിരുവാതിരയും ശാസ്താസംഗമവും

ആറാട്ടുപുഴ,പെരുവനം പൂരങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനപ്പെട്ട ശാസ്താക്ഷേത്രമാണ ് മുപ്ലിയം പിടിക്കപ്പറമ്പ് കല്ലേലി ശാസ്താക്ഷേത്രം. മീനത്തിലെ മകയിരം നാളായ ഇന്നലെ വൈകീട്ട് പൂരംപുറപ്പാട് , പറനിറപ്പ്, നാളികേരം ഉടയ്‌ക്കല്‍, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, അടിയള്ളൂര്‍ മനയില്‍ ഇറക്കിപൂജ എന്നിവയുണ്ടായി. കല്ലേലി പൂരവും 3 ശാസ്താക്കന്‍മാരുടെ സംഗമവും തിരുവാതിരവിളക്കും ഇന്നാണ് ആഘോഷിക്കുന്നത്. രാവിലെ നവകം, ശ്രീഭൂതബലി, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, അടിയള്ളൂര്‍ മനയില്‍ ഇറക്കിപൂജ, വൈകീട്ട് കാഴ്ചശിവേലി, പഞ്ചാരിമേളം,വൈകീട്ട് ് മാട്ടില്‍ ശാസ്താവ് , കല്ലേലി ശാസ്താവ്, മേടംകുളങ്ങര ശാസ്താവ് എന്നിവരുടെ എഴുന്നള്ളിപ്പും ദേവസംഗമവും ഉണ്ടാകും. രാത്രി 12 ന് കല്ലേലി ശാസ്താവും മേടംകുളങ്ങര ശാസ്താവും ചേര്‍ന്ന വിളക്കെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമാണ്. മീനംത്തിലെ പൂയം നാളിലെ പെരുവനം പൂരത്തിലും പൂരംനക്ഷത്രത്തിലെ ആറാട്ടുപുഴയിലെ ദേവസംഗമത്തിലും കല്ലേലി ശാസ്താവ് പങ്കെടുക്കും. പെരുവനത്ത് രാത്രി നടക്കുന്ന മതില്‍ക്കകത്തെ വിളക്കെഴുന്നള്ളിപ്പിലും പങ്കെടുത്താണ് കല്ലേലി ശാസ്താവ് മടങ്ങുക. ആറാട്ടുപുഴപൂരത്തിനുപോകുമ്പോള്‍ വൈദികന്‍ കപ്ലിങ്ങാട്ട് മന, അയിരില്‍ മന, ചെറുവത്തൂര്‍മന എന്നിവിടങ്ങളില്‍ ഇറക്കിപൂജയുണ്ട്. തിരുവുള്ളക്കാവ് ശാസ്താവാണ് സ്വയംഭൂവായി ഇവിടെ കുടികൊള്ളുന്നതാണ്. അടിയള്ളൂര്‍ മനക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഊരാഴ്മ. കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനക്കാര്‍ക്കാണ് ഇവിടെ തന്ത്രം. ആറാട്ടുപുഴപൂരപ്പിറ്റേന്ന് രാത്രിയില്‍ നവകം,ശ്രീഭൂതബലി, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ഇറക്കിപൂജ എന്നിവക്കുശേഷംക്ഷേത്രത്തില്‍ കൊടിക്കല്‍പറയ്‌ക്കും കൊടികുത്തോടും കൂടി പൂരം സമാപിക്കും.

(തുടരും)

Tags: kerala templesPoonilarkavAarattupuzha pooramTemples and Rituals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

Samskriti

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.