Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെക്കുറിച്ചുള്ള സൃഷ്ടികള്‍ അവതരിപ്പിക്കൂ: പ്രധാനമന്ത്രി; പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 11:14 pm IST
in India
ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രഥമ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രഥമ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ന്യൂദല്‍ഹി: ക്രിയേറ്റ് ഓണ്‍ ഇന്ത്യ (ഭാരതത്തെക്കുറിച്ചുള്ള സൃഷ്ടികള്‍ അവതരിപ്പിക്കൂ) പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രഥമ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ ഭാരത് മണ്ഡപത്തിലെ ചടങ്ങില്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സോഷ്യല്‍മീഡിയയിലൂടെ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ പ്രചോദിപ്പിക്കുന്നവര്‍ക്കാണ് നാഷണല്‍ ക്രിയേറ്റേഴ് അവാര്‍ഡ്.

ഭാരതത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ തയാറാക്കി ലോകത്തെ അറിയിക്കാന്‍ മോദി ആവശ്യപ്പെട്ടു. ഭാരതത്തിന്റെ കഥകള്‍, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ ലോകമെമ്പാടും പങ്കുവയ്‌ക്കാം. നിങ്ങള്‍ക്ക് മാത്രമല്ല ഭാരതത്തിനും പരമാവധി ലൈക്കുകള്‍ കിട്ടണം. ഇതിലൂടെ നിങ്ങളോരോരുത്തരും ഭാരതത്തിന്റെ ഡിജിറ്റല്‍ അംബാസഡര്‍മാരാവുകയാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നിങ്ങള്‍. സെക്കന്‍ഡിലൊരംശം സമയം മാത്രം മതി, ലോകത്തിന്റെ ഏതുകോണിലേക്കും നിങ്ങളുടെ ഉള്ളടക്കം എത്തിപ്പെടും.

ഭാരതത്തെക്കുറിച്ച് അറിയാന്‍ ലോകത്തിന് ജിജ്ഞാസയുണ്ട്. അതിനാല്‍ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യുഎന്‍ ഭാഷകളില്‍ തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കണമെന്നൂം മോദി നിര്‍ദേശിച്ചു. എഐയെക്കുറിച്ച് ബില്‍ ഗേറ്റ്‌സുമായുള്ള ആശയവിനിമയം മോദി ഓര്‍മിപ്പിച്ചു. ഭാരതത്തിന്റെ എഐ ദൗത്യത്തിനുള്ള മന്ത്രിസഭയുടെ അംഗീകാരത്തെക്കുറിച്ച് ബില്‍ ഗേറ്റ്‌സിനെ അറിയിച്ചു. ഭാരതത്തിലെ യുവാക്കളെയും പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു.

തന്റെ പ്രസംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ചും നമോ ആപ്പില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു. ഡാറ്റാ വിപ്ലവം മുതല്‍ കുറഞ്ഞ വിലയ്‌ക്ക് മൊബൈല്‍ ഫോണുകള്‍ വരെ സംഭവിച്ചു. അതോടെ പുതിയ ലോകമാണ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനായി അവിടെ രചിക്കപ്പെട്ടത്. ഭാരതത്തിന്റെ യുവാക്കള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ പുരസ്‌കാരം. ഭാരതത്തിലെ ഓരോ ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍ക്കും ലഭിച്ച അംഗീകാരമാണിത്.

മഹാശിവരാത്രിയുടെ മഹത്തായ അവസരത്തിലാണ് ആദ്യമായി ദേശീയ ക്രിയേറ്റര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഭാഷയുടെയും കലയുടെയും സര്‍ഗാത്മകതയുടെയും സ്രഷ്ടാവായാണു ശിവന്‍ വാഴ്‌ത്തപ്പെടുന്നത്. ശിവന്‍ നടരാജനാണ്, അദ്ദേഹത്തിന്റെ ഡമരു ‘മഹേശ്വര്‍ സൂത്ര’ സൃഷ്ടിക്കുന്നു, അദ്ദേഹത്തിന്റെ താണ്ഡവം താളത്തിനും സൃഷ്ടിക്കും അടിത്തറയിടുന്നു, പ്രധാനമന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ഭാവിക്കു ദിശാബോധം നല്‍കിയ അതേ സ്ഥലത്ത് ദേശീയതലത്തിലുള്ള ഉള്ളടക്കസ്രഷ്ടാക്കള്‍ ഒത്തുകൂടിയിരിക്കുന്നത്. പുരസ്‌കാരം ലഭിച്ച എല്ലാവരെയും മോദി അഭിനന്ദിച്ചു.

Tags: Central GovernmentNarendra ModiPehle Bharat GhumoNational Creators AwardsCreate on India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.