Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ 14 ഇന ശുപാർശകളുമായി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് കേന്ദ്രത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 03:19 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിലും കേരളത്തിലും വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യകുരുതിയും തടയുന്നതിനു സഹായകമായ14 ശുപാർശകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വന്യ മൃഗസംരക്ഷണ വകുപ്പ് തലവൻ കൂടിയായിരുന്നു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ്.

വന്യജീവിആക്രമണം ഏറിവരുന്ന വനമേഖലകളിൽ അടിയന്തരമായി ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തണമെന്നതാണ് ആനന്ദബോസ് കേന്ദ്രത്തിന് സമർപ്പിച്ച പ്രധാന ശുപാർശ. ഓരോ വനമേഖലയ്‌ക്കും ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് പരിധിയുണ്ട്. ഈ പരിധി കവിയുമ്പോഴാണ് മൃഗങ്ങൾ നാട്ടിലേയ്‌ക്ക് ഇറങ്ങുന്നത്. ആ സാഹചര്യത്തിൽ പരിധിക്കപ്പുറമുള്ള മൃഗസമ്പത്തിനെ കാട്ടിനുള്ളിൽ തന്നെ സുസ്ഥിരമായ രീതിയിൽ വിന്യസിക്കാനുള്ള മാർഗ്ഗങ്ങൾ പലതുണ്ട്. അത് എത്രയും വേഗം സ്വീകരിക്കണം – റിപ്പോർട്ടിൽ ആനന്ദബോസ് പറഞ്ഞു.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ദൂരീകരിക്കാനും ലഘൂകരിക്കാനും സഹായകമായ മറ്റു പ്രധാന ശുപാർശകൾ ഇവയാണ് :

മൃഗങ്ങളെ അകറ്റാനുള്ള താൽക്കാലികമാർഗ്ഗം എന്ന നിലയിൽ സ്ട്രോബ് ലൈറ്റുകൾ സ്ഥാപിക്കുക 

മതിയായ തോതിൽ വൈദ്യുത വേലികൾ സ്ഥാപിക്കുക. മൃഗങ്ങളുടെ, പ്രത്യേകിച്ച് കടുവകളുടെ അക്രമ സ്വഭാവം പരിഗണിച്ച് സംരക്ഷണ മാസ്കുകൾ ധരിക്കുക.

വന്യ ജീവികളുടെ ഇടനാഴികൾ ശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തുക.

ജിപിഎസ് മാപ്പിംഗ് കോളറും ജി.ഐ.എസ് സോഫ്ട്‍വെയറും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക.

വന്യമൃഗങ്ങളുടെ പെരുമാറ്റരീതിയെകുറിച്ചും അവയിൽനിന്ന് രക്ഷനേടാനുള്ള മാർഗ്ഗങ്ങളെകുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയിൽ പഠന – പ്രചാരണങ്ങൾ നടത്തുക

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർക്കും വിളകൾ നഷ്ടപ്പെട്ടവർക്കും ഉടനടി നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുക.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ ഫലപ്രദമായി നേരിടാൻ ഒരു റിസ്ക് ഫണ്ട് രൂപീകരിക്കുക.

ആധുനിക സാങ്കേതികവിദ്യ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുക.

മനുഷ്യ– വന്യ മൃഗ സംഘർഷം ഏറിയ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്ന് തെളിവെടുത്ത്, ഉചിതമായ മേൽ നടപടികൾ ശുപാർശ ചെയ്യാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക

പരമ്പരാഗതമായ സംരക്ഷണ രീതികളും സുരക്ഷാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുക.

വനഭൂമി മൃഗങ്ങൾക്ക് അന്യമാവാതെ നോക്കാനും കർഷകരുടെ വിളകൾ വന്യമൃഗങ്ങങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഉതകുന്ന രീതിയിൽ ഭൂവിനിയോഗം ക്രമപ്പെടുത്തുക. അതിനായി ജനപങ്കാളിത്തത്തോടെ ദീർഘകാല പദ്ധതി തയ്യാറാക്കുക.

സംഘർഷ സാധ്യതയുള്ള വനമേഖലകളിൽ ഡ്രോണുകൾ പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം ശക്തമാക്കുക.

സർക്കാരിന്റെ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന നില മാറി ജനങ്ങളുടെ പദ്ധതികൾ സർക്കാർപങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന ശൈലി സ്വാംശീകരിക്കുക.

മനുഷ്യ – വന്യജീവി സംഘർഷം സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ ഒരു ഉന്നതതല യോഗം ബംഗാൾ രാജ്ഭവനിൽ വിളിച്ചുചേർക്കുന്നതാണ്. കേന്ദ്രത്തിലും ബംഗാളിലും ഉള്ള വിദഗ്ധരെയും അനുഭവസ്ഥരെയും കർഷകരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ക്ഷണിതാക്കളും ഉണ്ട്.

ചർച്ചകൾക്കാധാരമായ കരട് നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഒരു വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് റബർകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇരുപതിന ശുപാർശകൾ ബംഗാൾ ഗവർണർ കേന്ദ്രത്തിനു നൽകിയിരുന്നു. അതിന്മേലുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നറിയുന്നു.

Tags: Wild AnimalFarmerskeralamWest BengalC V Anandabose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.