Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാധവി ലത ഇറങ്ങുമ്പോള്‍ എളുപ്പമല്ല ഒവൈസിക്ക്; മുസ്ലിം വനിതകളെ സംഘടിപ്പിച്ച് മുത്തലാഖിനെതിരെ പോരാടിയ സാമൂഹ്യ പ്രവര്‍ത്തക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 09:28 pm IST
inIndia

ഹൈദരാബാദ്: നാല്പത് വര്‍ഷമായി എഐഎംഐഎം വിജയിക്കുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് ഹൈദരാബാദ്. നിലവില്‍ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയാണ് ഇവിടുത്തെ എംപി. ഇത്തവണ ഒവൈസിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലായെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുത്തലാഖിനെതിരെ മുസ്ലിം വനിതകളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച് പ്രശസ്തയായ കൊമ്പെല്ല മാധവി ലതയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. മുസ്ലിം സമൂഹത്തിനിടയില്‍ ശക്തമായ വേരുകളുള്ള 49കാരിയായ മാധവി ലത ഒവൈസിക്കെതിരെ രംഗത്തെത്തിയതോടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി ഹൈദരാബാദ് മാറുകയാണ്.

ഇത്തവണ ഒവൈസിയെ അട്ടിമറിക്കണം എന്ന വ്യക്തമായ പദ്ധതിയോടുകൂടി തന്നെയാണ് ബിജെപി മാധവി ലതയെ രംഗത്തിറക്കിയിരിക്കുന്നത്. നിരവധി മുസ്ലിം വനിതകളുടെ ഗ്രൂപ്പുകളിലൂടെ മുത്തലാഖിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്കിയ ഇവര്‍ തെലങ്കാനയിലെ നാഷണല്‍ സെക്യൂരിറ്റി ഫോര്‍ സംസ്‌കൃതി എന്ന സംഘടനയിലൂടെ പാവപ്പെട്ട മുസ്ലിം വനിതകള്‍ക്കായി ഫണ്ട് സ്വരൂപിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

ഒവൈസി കുത്തക മണ്ഡലമായി കൈവശം വച്ചിരിക്കുന്ന ഈ മണ്ഡലത്തില്‍ വ്യാപകമായ ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നിലനില്‍ക്കുകയാണെന്ന് മാധവി പറയുന്നു.

മണ്ഡലം സ്ഥിരമായി അവഗണിക്കപ്പെടുകയാണ്. ശുചിത്വമോ വിദ്യാഭ്യാസമോ ആരോഗ്യ സൗകര്യങ്ങളോ ഇല്ല. മദ്രസകളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ക്ഷേത്രങ്ങളും ഹിന്ദു വീടുകളും അനധികൃതമായി കൈയേറുകയും താമസിക്കുകയും ചെയ്യുന്നു. മുസ്ലീം കുട്ടികള്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്നും ബാലവേലയുണ്ടെന്നും മാധവി ലത ആരോപിച്ചു. പഴയ നഗരം ഒരു മലയോ വനവാസി മേഖലയോ അല്ല. ഇത് ഹൈദരാബാദിന്റെ മധ്യഭാഗത്താണെന്നും പക്ഷേ ഇവിടെ ദാരിദ്ര്യമുണ്ടെന്നും മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മാധവി ചൂണ്ടിക്കാണിക്കുന്നു. ഓള്‍ഡ് സിറ്റി ഓഫ് ഹൈദരാബാദ് സോമാലിയയുടെ അവസ്ഥയിലാണ്. അത്രകണ്ട് വികസിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

ഹൈദരാബാദിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭയാണ് ഡോ. മാധവി ലത കൊമ്പെല്ല എന്നറിയപ്പെടുന്ന മാധവി ലത. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്താര ബിരുദമുള്ള മാധവി ലത നല്ലൊരു ഭരതനാട്യ നര്‍ത്തകി കൂടിയാണ്. ഹിന്ദു ധര്‍മ്മത്തെക്കുറിച്ചും ഭാരതീയ മൂല്യങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സ്‌കൂളുകളിലും കോളജുകളിലും സ്ഥിരമായി ക്ലാസുകളെടുക്കാറുണ്ട്. വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്സണും ലോപാമുദ്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലതാമ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിതര സംഘടനയായ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ഹൈദരാബാദ് പ്രദേശത്തെ വിവിധ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണ വിതരണ സംരംഭങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

 

Tags: OwaisiHyderabadtriple talaqMuslim Womensocial workerMadhavi Lata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

Kerala

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.