Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘അവന്‍ ആത്മഹത്യ ചെയ്യില്ല, ഇവിടെ നടക്കുന്നത് പുറത്ത് പറയാന്‍ ഭയമാണ്’: സഹപാഠി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 01:49 am IST
inKerala
സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

കോഴിക്കോട്: ‘ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും അവനെ മറക്കാന്‍ കഴിയില്ല. നല്ല ഫോട്ടോഗ്രഫര്‍, ഫെയ്‌സ് പെയിന്റിങ്ങില്‍ മിടുക്കന്‍. എല്ലാ പരിപാടികളുടെയും ഫോട്ടോയെടുക്കുന്നതവനായിരുന്നു. സീനിയര്‍, ജൂനിയര്‍ ഭേദമില്ലാതെ അവന്‍ ആരോടും ഇടപഴകും. അവന്‍ ആത്മഹത്യ ചെയ്തു എന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല.’ കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കേന്ദ്രത്തിലെ സിദ്ധാര്‍ത്ഥനെ കുറിച്ച് സഹപാഠി പറയുന്നതിങ്ങനെ.

‘ഇവിടെ ഭയത്തിന്റെ അന്തരീക്ഷമാണ്. ആരും കാമ്പസ് വിട്ട് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. അന്വേഷണം കഴിയുന്നതു വരെ പുറത്തുപോകണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിര്‍ദേശം നല്കിയിരിക്കുകയാണ്. അവധിക്ക് പോയ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളാരും തിരിച്ചെത്തിയിട്ടില്ല.’ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ വിദ്യാര്‍ത്ഥി പറഞ്ഞു.

‘സിദ്ധാര്‍ത്ഥനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അവന് ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. അതിലൊരാളെയാണ് ഉപദ്രവിച്ചുവെന്ന് പറയുന്നത്. എന്നാല്‍ ഉപദ്രവിച്ചെന്ന് പറഞ്ഞതിന് ശേഷവും അവരൊന്നിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീടെങ്ങനെ പരാതിയുണ്ടായി എന്ന് അറിയില്ല. പരാതിയുണ്ടെങ്കില്‍ തന്നെ പറഞ്ഞു പരിഹരിക്കാന്‍ പറ്റുമായിരുന്നു.’

‘ഹോസ്റ്റല്‍ ഒരു അധോലോകം തന്നെയാണ്. അവിടെ നടക്കുന്നതൊന്നും പുറത്ത് അറിയില്ലെന്ന ധൈര്യത്തിലാണ് അക്രമം നടന്നത്. ഭീകരമര്‍ദനം നടന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടത്. അവന്റെ ഉയരവുമായി താരതമ്യപ്പെടുത്തിയാല്‍ ആ ചെറിയ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ഡോര്‍മെട്രിയോടനുബന്ധിച്ചുള്ള ശുചിമുറിയിലാണ് മരിച്ചത്. മറ്റുള്ളവരൊക്കെ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്ന സമയത്താണ് മരിച്ചതെന്നാണ് പറയുന്നത്. മരണം പോലീസിനെ പോലും അറിയിക്കാതെ മൃതദേഹം അഴിച്ചുകിടത്തുകയായിരുന്നു. ഡീനും അദ്ധ്യാപകരുമുള്ളപ്പോള്‍ ഒരു പിജി വിദ്യാര്‍ത്ഥിയാണ് മരണം വീട്ടില്‍ അറിയിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഡീന്‍ വീട് സന്ദര്‍ശിച്ചത്. ഇതെല്ലാം സംശയമുളവാക്കുന്നുണ്ട്.’

‘ഇവിടെ ഒരു സംഘടന മാത്രമേയുള്ളൂ. എല്ലാവരേയും നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കും. തെരഞ്ഞെടുപ്പ് പോലും വര്‍ഷങ്ങളായി നടന്നിട്ടില്ല. അവര്‍ പ്രഖ്യാപിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനെന്ന് പറയുന്നത് ശരിയല്ല. ഒന്നാം വര്‍ഷ ക്ലാസില്‍ കൂട്ടത്തില്‍ ഒരാളെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. അങ്ങനെയാണ് ആദ്യ വര്‍ഷ പ്രതിനിധിയാവുന്നത്. എസ്എഫ്‌ഐയുടെ ഒരു പരിപാടിയിലും അവനെ കണ്ടതായി ഓര്‍മയില്ല. എല്ലാ ക്രൂരതകളോടും കൂടിയ റാഗിങ് ഇവിടെ നടക്കുന്നു. ആരും പുറത്ത് പറയില്ല. ഇത്രയെങ്കിലും അനുഭവിച്ചാല്‍ മതിയല്ലോയെന്ന് കരുതി മിണ്ടാതിരിക്കും.’
പൂക്കോട് വെറ്ററിനറി കോളജ് എസ്എഫ്‌ഐയുടെ പാര്‍ട്ടി ഗ്രാമമാണ്. അവിടെ കൊലപാതകം ആത്മഹത്യയാകും. അതിന് അവര്‍ കാരണം കണ്ടെത്തും. ഭയപ്പാടോടെയാണ് വിദ്യാര്‍ത്ഥി കോളജ് അനുഭവം പങ്കുവച്ചത്.

Tags: cpmclassmateVeterinary student sidharth death caseSFI Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.