തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുത്രി വീണയെ ജയിലിനകത്ത് ആകാനുള്ള കുറ്റകൃത്യം ചെയ്തതിന്റെ തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നാണ് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് എംഡിയുമായ സാബു എം ജേക്കബ് പരസ്യമായി പറയുന്നത്. ‘കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായി വിജയന് വിദേശത്ത് പോയപ്പോഴെല്ലാം കൂടെ താനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിപാടികളെല്ലാം അറിയാം. യുഎസിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ 32 ദിവസവും ഒരു പുത്രനെ പോലെ ശുശ്രൂഷിക്കാന്‍ കൂടെ ഉണ്ടായിരുന്നു.’ വെല്ലുവിളിക്ക് ബലം നല്കാന് സാബു പറഞ്ഞ തെളിവുകളാണിവ.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെല്ലുവിളി മാത്രമായി ഇതിനെ കാണാനാവില്ല. വിരട്ടലും വില പേശലും ആണിത്. ഗുരുതരകുറ്റകൃത്യത്തില്‍ സാബുവിനുള്ള പരോക്ഷപങ്കാളിത്തം വ്യക്തമാക്കല്‍ കൂടിയാണിത്.വീണയെക്കിതിരായ ഗുരുതര കേസില്‍ വീണയെക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. അതിനിടയിലാണ് വീണയെ അകത്താക്കാനാവശ്യമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് സാബു പറയുന്നത്.
തെളിവുകള്‍ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുമെന്നുമാണ് സാബുവിന്റെ വാക്കുകളുടെ പൊരുള്‍. കയ്യിലുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുകയാണ് രാഷ്ട്രീയ നേതാവുകൂടിയായ സാബു ചെയ്യേണ്ടത്്.
വീണയെ അകത്താക്കാന്‍ തന്റെ കൈവശം സാബു ഉണ്ടന്നു പറയുന്ന ആറ്റം ബോംബ് എന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ വിവരം ചോര്‍ത്തിയതിന്റെ വിവാദമായ സ്പ്രിംഗഌ കമ്പനിയുമായി വീണ നടത്തിയതിന്റെ കൂടുതല്‍ തളിവുകളാണോ എന്ന സംശയം ഉയരുന്നുണ്ട്.
ഏതായാലും സാബുവിന്റെ വെല്ലുവിളി അദ്ദേഹത്തെ വെട്ടിലാക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: