Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടുപ്പുകള്‍ നിരന്നു…. കലങ്ങളൊരുക്കി… ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല, അടുപ്പുവെട്ട് 10.30ന്…പൊങ്കാല നിവേദ്യം 2.30 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 04:34 am IST
inKerala
പൊങ്കാലയര്‍പ്പിക്കാന്‍ സ്ഥലം പിടിച്ച് കാത്തിരിക്കുന്ന ഭക്തജനങ്ങള്‍

പൊങ്കാലയര്‍പ്പിക്കാന്‍ സ്ഥലം പിടിച്ച് കാത്തിരിക്കുന്ന ഭക്തജനങ്ങള്‍

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. വെള്ളിയാഴ്ച മുതല്‍ തന്നെ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയിരുന്നു. പൊങ്കാലയ്‌ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

ക്ഷേത്ര പരിസരത്തു നിന്നും പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറയും. ആറ്റുകാല്‍ ക്ഷേത്ര പരിസരം പൊങ്കാലക്കലങ്ങളാല്‍ നിറഞ്ഞു. രണ്ടു ദിവസമായി നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. ആറ്റുകാല്‍ പൊങ്കാല 2009 ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയത്. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത്. ഇത്തവണ ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ് വിശ്വാസം.

ദേവീസ്തുതികളുമായി ആയിരങ്ങള്‍ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. രാവിലെ 10 ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞയുടനെ തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറും. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടണ്ടമേളവും കതിനാവെടികളും മുഴങ്ങുന്നതോടെ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ അഗ്നി ജ്വലിക്കും. ഉച്ചയ്‌ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

പൊങ്കാലയ്‌ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ 1270 ഓളം തെരുവ് പൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. 3000ല്‍ അധികം പോലീസും 250 ലധികം അഗ്‌നിരക്ഷാ സേന അംഗങ്ങളും കര്‍മ്മനിരതരായുണ്ട്. ഒരു സമയം 8000 പേര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കാനുള്ള സൗകര്യമൊരുക്കിയിച്ചുണ്ട്. ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുന്നത്.

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ അഞ്ഞൂറോളം ബസുകള്‍ സര്‍വീസ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുലര്‍ച്ചെ 2.30 മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കിഴക്കേക്കോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ പുറപ്പെടുന്നത്.

Tags: Attukal Devi TempleAttukal Ponkala 2024AttukalammaPongal Nivedya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

നഗരത്തിലാകെ ഉത്സവം; ആറ്റുകാലമ്മയ്‌ക്ക് നാളെ പൊങ്കാല

Kerala

അനന്തപുരിയെ ഭക്തിയിലാഴ്‌ത്തി ആറ്റുകാൽ പൊങ്കാല; സ്വയംസമര്‍പ്പണത്തിന്റെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി

പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഇന്നലെ പൊങ്കാല അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍
Samskriti

ആത്മസമര്‍പ്പണത്തിന്റെ ആറ്റുകാല്‍ പൊങ്കാല

Kerala

ആറ്റുകാല്‍ ഭക്തിസാന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.