Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ മറിഞ്ഞുവീണതായി കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 05:50 am IST
in World

വാഷിങ്ടണ്‍: കഴിഞ്ഞദിവസം ചന്ദ്രനിലിറങ്ങിയ അമേരിക്കയുടെ സ്വകാര്യ പേടകം ഒഡീസിയസ് ലാന്‍ഡിങ്ങിനിടെ മറിഞ്ഞു വീണതായി റിപ്പോര്‍ട്ട്. പേടകം ചന്ദ്രോപരിതലത്തില്‍ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് പേടകം നിര്‍മിച്ച ഇന്‍ട്യൂറ്റീവ് മെഷീന്‍സ് അറിയിച്ചു. അതേസമയം പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത്. ലാന്‍ഡിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ലാന്‍ഡിങിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനഃസ്ഥാപിക്കാനായത്.

പേടകവുമായുള്ള ആശയവിനിമയം സാധ്യമാക്കിയ ശേഷം ശരിയായ രീതിയില്‍ കുത്തനെ തന്നെയാണ് ലാന്‍ഡിങ് നടന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ പി
ഴവ് പറ്റിയെന്ന് പിന്നീട് സിഇഒ സ്റ്റീവ് ആള്‍ടിമസ് തിരുത്തി. സോളാര്‍ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണുള്ളത്. പേടകത്തിലെ ആന്റിനകള്‍ താഴേക്കും. അതിനാല്‍ ശാസ്ത്ര ഉപകരണങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല, ആള്‍ടിമസ് കൂട്ടിച്ചേര്‍ത്തു.

ലാന്‍ഡിങ്ങിനിടെ പേടകം ഒരുകാലില്‍ ഊന്നി ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പേടകത്തിന്റെ മുകള്‍ഭാഗം പാറയില്‍ തട്ടി നില്‍ക്കുകയാണ്. ദക്ഷിണധ്രുവത്തിലെ മലാപെര്‍ട്ട്-എ ഗര്‍ത്തത്തിലാണ് പേടകമിറക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഷൂംബെര്‍ഗര്‍ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. ഇവിടെ നിന്ന് പകര്‍ത്തിയ ചിത്രം കമ്പനി പുറത്തുവിട്ടു. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ഉപയോഗിച്ച് ഒഡീസിയസിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിലൂടെ പേടകം ഇറങ്ങിയ കൃത്യമായ സ്ഥലം കണ്ടെത്താന്‍ സാധിക്കും.

50 വര്‍ഷത്തിനു ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യത്തെ അമേരിക്കന്‍ നിര്‍മിത സ്‌പേസ്‌ക്രാഫ്റ്റ് ആണ് ഒഡീസിയസ്. ഫെബ്രു. 15നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്‍ഡര്‍ ആറ് ദിവസം കൊണ്ട് 9,97,793.28 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്.

1972 ലെ അപ്പോളോ 17 ആണ് ഇതിന് മുമ്പ് ചന്ദ്രനിലെത്തിയ അമേരിക്കന്‍ പേടകം. ജനുവരിയില്‍ ചേന്ദ്രാപരിതലത്തിലേക്ക് പെരെഗ്രിന്‍ ബഹിരാകാശ പേകടം വിക്ഷേപിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദൗത്യം പരാജയപ്പെട്ടു. യുഎസിലെ ആസ്‌ട്രൊബോട്ടിക് ടെക്‌നോളജീസ് എന്ന സ്വകാര്യ കമ്പനിയാണ് പെരെഗ്രിന്‍ നിര്‍മിച്ചത്.

Tags: americaOdysseuslunar surface
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.