Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാര്‍പ്പണത്തിന്റെ നാളുകള്‍

രാജന്‍ തറയില്‍byരാജന്‍ തറയില്‍
Feb 24, 2024, 06:32 pm IST
inSamskriti

സകലചരാചങ്ങളിലും ഒരുപോലെ അന്തര്യാമിയായി വിരാജിക്കുന്ന പരമാത്മചൈതന്യമാണ് ഗുരുവായൂര്‍ കണ്ണന്‍. വൈവിധ്യങ്ങവള്‍ ഏറെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകള്‍ക്ക്. താന്ത്രിക ചടങ്ങുകളും കലശാഭിഷേകവും കഴിഞ്ഞാല്‍ പ്രധാന ചടങ്ങാണ് ആനയോട്ടം.

ആനയില്ലാ ശീവേലി കഴിഞ്ഞ് ആനയോട്ടത്തില്‍ ഇത്തവണ ഗോപീകണ്ണന്‍ ഒന്നാമനായി ഓടിയെത്തി. ക്ഷേത്രത്തിനകത്ത് ഉത്സവവാദ്യമേളങ്ങളും, കൂത്തും അരങ്ങേറുമ്പോള്‍ പുറത്ത് കലാപരിപാടികളാല്‍ അരങ്ങുണര്‍ത്തും. നൃത്തവും, സംഗീതവും, നാഗസ്വരവും, അനുഷ്ഠാനകലകളും തുടങ്ങി ഭക്തര്‍ക്ക് ആസ്വാദനാനന്ദം നല്‍കും. ഉത്സവകാലത്ത് പൂജകള്‍ കൂടുതല്‍ നിഷ്ഠയോടും ചിട്ടയോടും ആര്‍ഭാടത്തോടും നടത്തുന്നു. ഉത്സവദിവസങ്ങളില്‍ ഭഗവാന്റെ പന്തീരടിപൂജക്കുശേഷം ഭഗവാനെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തുന്ന പതിവുണ്ട്. ശ്രീകോവിലിന് പുറത്ത് തെക്കുഭാഗത്ത് എഴുന്നള്ളിച്ചുവെക്കല്‍ മണിക്കൂറുകളോളം ഭക്തജനങ്ങള്‍ക്ക് ശ്രീഭൂതബലി തൊഴാന്‍ അവസരമൊരുക്കുന്നു. അതുകഴിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിച്ച് ചടങ്ങിനു ശേഷം തിരിച്ച് ശീകോവിലിലേക്ക് എഴുന്നള്ളിക്കുന്നു. രാത്രിയും ഇതുപോലെ ഭഗവാനെ വടക്കേ നടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വെക്കുന്നു.

ഉത്സവ സമയത്ത് മൂന്ന് തരം ഹവിസ്സുകള്‍ തയ്യാറാക്കുന്നു. വെള്ള നിവേദ്യം, കദളിപ്പഴം, ശര്‍ക്കര എന്നിവയടങ്ങിയ ദേവ ഹവിസ്സ് (സ്വാത്വിക സ്വഭാവമുള്ളത്) തൈരും, മഞ്ഞപ്പൊടിയും കലര്‍ന്ന പരിഷിത ഹവിസ്സ് (രാജസ സ്വഭാവം) അരി, എള്ള്, കൗളിക്കായ എന്നിവയടങ്ങിയ ഭൂത ഹവിസ്സ് (താമസ സ്വഭാവം). എല്ലാ മനുഷ്യാതീതശക്തികളേയും തൃപ്തിപ്പെടുത്തി ഗ്രാമവാസികളെയാകമാനം

പാപമുക്തരാക്കിത്തീര്‍ക്കുന്ന ബലി കര്‍മ്മങ്ങള്‍ വളരെ പ്രധാനമാണ്. ഉത്സവ സമാപനത്തിനു മുന്‍പ് ജനങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് ഭഗവാന് നിര്‍ബന്ധമുണ്ട്. കൊടിയേറ്റത്തിന്റെ അന്നത്തെ പോലെ കൊടിയിറക്കുന്ന സമയത്തും സങ്കടക്കാരുണ്ടോയെന്ന് വിളിച്ച്‌ചോദിക്കണമെന്നാണ് ചട്ടം. ‘സ്വഭൃത്യ പരിപാലനലോലധീസ് ത്വം’ എന്ന് മേല്പത്തൂര്‍ ഭട്ടതിരിപ്പാട് ഭഗവാനെ വിശേഷിപ്പിച്ചത് വെറുതേയല്ല. സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെയാണ്. ദൃഢമായ വിശ്വാസവും ആത്മാര്‍പ്പണവും മാത്രമേ ഭക്തന് ആവശ്യമുള്ളൂ.

Tags: Guruvayoor TempleGuruvayoor Kannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.