Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സിനിമാഗാനങ്ങളില്‍ ഉറുദു കവിതകള്‍ ചാലിച്ചു; വേദനമാറാന്‍ പുരട്ടുന്ന ലേപനം പോലെ ഗുല്‍സാറിന്റെ ആ അനശ്വരഗാനങ്ങള്‍…

"സിനിമാഗാനങ്ങളുടെപേരിലാണ് ജ്ഞാനപീഠം എന്നാണ് കരുതിയത്. പിന്നീടാണ് അറിഞ്ഞത്, അത് ഉറുദു കവിതയ്‌ക്കും ശായരിയ്‌ക്കും ആണെന്ന്. അതില്‍ സന്തോഷം തോന്നി"- ഗുല്‍സാര്‍

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 23, 2024, 07:09 pm IST
inMusic, Entertainment, Literature

ബോളിവുഡ് സിനിമയിലെ ഗാനങ്ങളെ കാലത്തിന് മറക്കാനാവാത്ത കവിതകളാക്കി മാറ്റിയെന്നതാണ് ഗുല്‍സാര്‍ എന്ന കവിയുടെ സവിശേഷത. ഉറുദുവില്‍ സ്ഥിരമായി കവിതകളും ശായരികളും എഴുതുന്ന ഗുല്‍സാറിന് ഹിന്ദി സിനിമയിലെ ഗാനരംഗങ്ങള്‍ക്ക് ഉചിതമായ ഗാനങ്ങള്‍ രചിക്കുക എന്നത് എളുപ്പമായിരുന്നു.

ഇപ്പോള്‍ 58ാമത് ജ്ഞാനപീഠപുരസ്കാരത്തിന് ഗുല്‍സാറിനെ തെരഞ്ഞെടുത്തത് പക്ഷെ സിനിമാഗാനങ്ങളുടെ പേരിലല്ല. “സിനിമാഗാനങ്ങളുടെപേരിലാണ് ജ്ഞാനപീഠം എന്നാണ് കരുതിയത്. പിന്നീടാണ് അറിഞ്ഞത്, അത് ഉറുദു കവിതയ്‌ക്കും ശായരിയ്‌ക്കും ആണെന്ന്. അതില്‍ സന്തോഷം തോന്നി”- ഗുല്‍സാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

എന്താണ് ശായരി? കവിത എന്ന് തന്നെയാണ് ഈ വാക്കിന് അര്‍ഥം. കവിതയുടെ വരികളില്‍ പ്രത്യേകശബ്ദം ആവര്‍ത്തിക്കുന്നു എന്നതാണ് പ്രത്യേകത. അത് ആ കവിതയെ സംഗീതമയമാക്കുന്നു. പ്രകൃതി, പ്രണയം, മനുഷ്യബന്ധങ്ങളിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവയെല്ലാം ശായരിക്ക് വിഷയമാകും. ശായരികള്‍ എത്രയോ എഴുതിക്കൂട്ടിയ ഗുല്‍സാറിനെ സംബന്ധിച്ച് സിനിമാഗാനങ്ങള്‍ എഴുതുക നിസ്സാരം.

ആനെവാല പല്‍ ജാനെ വാല ഹെ (സിനിമ: ഗോല്‍മാല്‍)

അദ്ദേഹം ഗോല്‍മാല്‍ എന്ന സിനിമയില്‍ എഴുതിയ ഗാനം ആര്‍ഡി ബര്‍മ്മന്‍ ഈണമിട്ട് കിഷോര്‍ കുമാര്‍ പാടിയത് കാവ്യഭംഗി തുളുമ്പുന്ന ഒന്നാണ്.

“ആനെവാല പല്‍ ജാനെ വാല ഹെ…” (ഈ വരുന്ന നിമിഷവും കടന്നുപോകാനുള്ളതാണ്. കഴിയുമെങ്കില്‍ ആ നിമിഷത്തിനുള്ളില്‍ ജീവിക്കൂ. കടന്നുപോകാന്‍ പോകുന്ന ഈ നിമിഷത്തില്‍…). ഭൂതകാലത്തെക്കുറിച്ച് ദുഖിക്കാതെ, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ഈ നിമിഷത്തില്‍ തന്നെ ജീവിക്കൂ എന്ന ഭാരതീയ വേദാന്ത ദര്‍ശനം തന്നെയാണ് ഇതില്‍. അതിനെ പ്രണയത്തിലേക്ക് ചാലിച്ചെടുക്കുന്നതിലാണ് ഗുല്‍സാറിലെ കാവ്യമാന്ത്രികന്റെ മിടുക്ക്.

തേരെ ബിനാ സിന്ദഗി സെ കോയീ (സിനിമ: ആന്ധി)

ആന്ധി എന്ന ചിത്രത്തില്‍ ലതാമങ്കേഷ്കര്‍ പാടിയ തേരെ ബിനാ സിന്ദഗി ആര്‍ക്കാണ് മറക്കാനാവുക. പ്രണയത്തിന്റെ തീവ്രതുടിപ്പുകള്‍ ആ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു. തേരാ ബിന സിന്ദഗി സെ കോയീ….തേരാബിനാ സിന്ദഗി ബി ലേകിന്‍ , സിന്ദഗി തോ നഹീ….(നിയില്ലാത്ത ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ നീ കൂടെയില്ലാത്ത ജീവിതം ഒരു ജീവിതമാണോ?) കാമുകിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഏത് നിഷ്ഠുരകാമുകന്റെയും മനമലിഞ്ഞുപോകും.

മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ (സിനിമ: മേരേ കുച് സമാന്‍)

നഷ്ടപ്രണയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ എത്രയോ ഗാനങ്ങള്‍ പ്രശസ്തമാണ്. അതില്‍ ഇജാസത് എന്ന സിനിമയിലെ ഗാനം പ്രണയനഷ്ടത്തിന്റെ വേദനയാണ് കുറിക്കുന്നത്. വരികള്‍ ഇങ്ങിനെ: “മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ സാവൻ കേ കുച്ഛ് ഭീഗേ ഭീഗേ ദിൻ രഖേ ഹേ” -എന്റെ മഴയിൽ കുതിർന്ന കുറെ വർഷകാല ദിനങ്ങൾ ഉള്‍പ്പെടെയുള്ള ആ ചെറിയ ചെറിയ സാധനങ്ങള്‍ എനിക്ക് തിരിച്ചുതരൂ എന്നാണ് കാമുകി പാടുന്നത്. ഓർമ്മകൾ മുഴുവൻ ഊതിക്കെടുത്തി ആ രാത്രി തിരിച്ചുതരാനാവുമോ എന്നും കാമുകിയോട് ചോദിക്കുന്നു.

തുജ്സെ നാറാസ് നഹീ (സിനിമ: മൗസും)

മൗസും എന്ന ചിത്രത്തില്‍ അനുപ് ഗോഷായി പാടിയ തുജ്സെ നറസ് നഹീ…ജീവിതത്തിലെ തിരിച്ചടികള്‍, വെല്ലുവിളികള്‍….അവ പുഞ്ചിരിയോടെ മറികടക്കുന്ന നിമിഷങ്ങള്‍…ഈ പാട്ടിലെ ഈ വരികള്‍ നോക്കൂ
ജീനേ കെ ലിയേ സോചാ ഹി നഹി ദര്‍ദ് സംബാലനാ ഹോംഗേ….(ജീവിക്കണമെങ്കില്‍ വേദന കടിച്ചമര്‍ത്തണമെന്ന് ഞാന്‍ ഒരിയ്‌ക്കലും കരുതിയില്ല. ഒരു പുഞ്ചിരിയ്‌ക്ക് ഇത്രയും വിലകൊടുക്കേണ്ടി വരുമെന്ന് ഒരിയ്‌ക്കലും കരുതിയില്ല…)

നാം ഗും ജായേഗ (സിനിമ: കിനാര)

കിനാര എന്ന ചിത്രത്തിലെ നാം ഗും ജായേഗ എന്ന ഗാനം പ്രശസ്തിയുടെ നിസ്സാരതയാണ് പറയുന്നത്.
നാം ഗും ജായേഗാ
ചെഹ് രാ യേ ബദല്‍ ജായേഗാ
മേരി ആവാജ് ഹി പെഹ്ചാന്‍ ഹൈ
ഗര്‍ യാദ് ഹീ
(എന്റെ പേര് മറക്കപ്പെടും, കാലം എന്റെ മുഖത്തെയും മായ്‌ക്കും. )

ആപ് കീ ആംഘോം മേം  (സിനിമ: ഘര്‍)

ആപ് കീ ആംഘോം മേം എന്ന ഘര്‍ എന്ന ചിത്രത്തിലെ കിഷോര്‍ കുമാറും ലതാ മങ്കേഷ്കറും ചേര്‍ന്ന് പാടിയ ഗാനം പ്രണയത്തിന്റെ സൗന്ദര്യവും ആഴവും പറയുന്നു.

ആപ് കീ ആംഘോം മേം കുച് മെഹ് കെ ഹുവെ സെ റാസ് ഹെ
ആപ് സെ ബി ഖുബ് സൂരത്ത് ആപ് കെ അന്താസ് ഹെ…
(നിന്റെ കണ്ണുകളില്‍ രസിപ്പിക്കുന്ന രഹസ്യങ്ങളുണ്ട്, നിന്റെ വ്യക്തിത്വം നിന്റെ സൗന്ദര്യത്തിനും അപ്പുറമാണ്. )

ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി ഗാനങ്ങള്‍ രചിച്ച ഗുല്‍സാര്‍ ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യാ വിഭജനക്കാലത്ത് ഗുല്‍സാറിന്റെ കുടുംബം ചിതറി. പക്ഷെ ഗുല്‍സാര്‍ പാകിസ്ഥാന്‍ ഭാഗത്ത് നിന്നും ഇന്ത്യയിലെ മുംബൈയിലേക്ക് കുടിയേറി. സ്കൂള്‍കുട്ടിയായിരിക്കേ പഠിച്ച രവീന്ദ്രനാഥ ടാഗൂറിന്റെ കവിതകളായിരുന്നു ഗുല്‍സാറിലെ കവിയെ ഉണര്‍ത്തിയത്. എസ് ഡി ബര്‍മ്മന്‍ എന്ന സംഗീതസംവിധായകന് വേണ്ടി തൂലിക ചലിപ്പിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ആര്‍ഡി ബര്‍മ്മന്‍, സലില്‍ ചൗധരി മുതല്‍ വിശാല്‍ ഭരദ്വാജ്, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഗാനങ്ങള്‍ രചിച്ചു.

 

Tags: Lata MangeshkarGulzarBollywood songsR.D.BurmanAanewala palurdu poetryshayariLoveJnanpith Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോല്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.