Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 07:55 pm IST
inKerala

തിരുവനന്തപുരം: ആള്‍സെയിന്റസ് കോളജിന് സമീപത്ത് നിന്നും കാണാതായ രണ്ട് വയസ്സുകാരി നാടോടി പെണ്‍കുട്ടി മേരിയെ കണ്ടെത്തി. തെലങ്കാന ബാസ്തി ദേവിനഗര്‍ സ്വദേശി അമര്‍ദീപ്, അമല ദമ്പതികളുടെ മകള്‍ മേരിയെയാണ് 19 മണിക്കൂര്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും വിളിപ്പാടകലെ റയില്‍വേ ട്രാക്കിന് സമീപത്തെ ഓടയ്‌ക്കടുത്തുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി 12നും ഒരു മണിയ്‌ക്കും ഇടയ്‌ക്കാണ് കോളജ് മതില്‍മുക്കിലെ റെയില്‍വേയ്‌ക്ക് സമീപമുള്ള തുറസ്സായ സ്ഥലത്ത് കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒന്നര മണിയോടെ പേട്ട പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. ഒരു മണിയോടെ ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണുന്നില്ലെന്നാണ് അച്ഛനും അമ്മയും പോലീസിനോട് പറഞ്ഞത്. മഞ്ഞ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ അനുജത്തിയെ കൊണ്ടുപോയെന്ന് മൂത്തകുട്ടിയും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഇളയ സഹോദരനാണ് ഇത്തരത്തില്‍ തന്നോട് പറഞ്ഞതെന്ന് കുട്ടി പിന്നീട് മാറ്റി പറഞ്ഞു. ഇത് പോലീസിനെ കുഴക്കി. കുട്ടികള്‍ നല്കിയ വിവരമനുസരിച്ച് പോലീസ് പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും മേരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സമീപത്തെ കുറ്റിക്കാട്ടിലും ചുറ്റുപ്രദേശങ്ങളിലും തെരച്ചില്‍ നടത്തി. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ഇരുചക്ര വാഹനം കണ്ടെത്താനായി സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി. കുട്ടിയെ മഞ്ഞ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ രണ്ടുപേര്‍ കൊണ്ടുപോകുന്നത് കണ്ടെന്ന ഈഞ്ചയ്‌ക്കല്‍ സ്വദേശിയുടെ മൊഴി അനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ബ്രഹ്മോസിന് മുന്നിലുള്ള സിസിടിവിയില്‍ നിന്ന് രാത്രി 12ന് ശേഷം രണ്ടുപേര്‍ സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം ലഭിച്ചെങ്കിലും സ്‌കൂട്ടറിന്റെ നിറം വ്യക്തമായിരുന്നില്ല. ഈഞ്ചയ്‌ക്കല്‍ മുട്ടത്തറ സര്‍വീസ് റോഡിലൂടെ രാത്രി 12.30ന് ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ഒരു കുട്ടിയെ നടുക്കിരുത്തി സ്‌കൂട്ടറില്‍ പോകുന്നത് കണ്ടതായി ഈഞ്ചയ്‌ക്കലിലെ ഹോട്ടല്‍ മാനേജര്‍ പോലീസിനെ അറിയിച്ചു. ഈ റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പേറേഷന്റെ ട്രിവാന്‍ഡ്രം ഡിവിഷണല്‍ ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അതിനിടെ ഒരു കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഈഞ്ചയ്‌ക്കലിലുള്ള കുടുംബം പോലീസിനെ സമീപിച്ചു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്നലെ രാത്രി ഏഴുമണിയോടെ കുട്ടിയെ കാണാതായ ഇടത്തിന് അടുത്ത് ബ്രഹ്മോസിന് പുറകില്‍ റയില്‍വേ ട്രാക്കിന് സമീപത്തെ ഓടയിലെ പൊന്തക്കാട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ സഹായം നല്കിയ ശേഷം എസ്എടിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മേരിയെ കണ്ടെത്തിയതിന് കുട്ടിയുടെ അച്ഛനും അമ്മയും പോലീസിന് നന്ദി അറിയിച്ചു.

അതേസമയം കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മേരിയെ കാണാതായ ഇടത്ത് നിന്നും 300 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ രാവിലെയും വൈകിട്ടും നാട്ടുകാരടക്കം പരിശോധന നടത്തിയിരുന്നു. നാട്ടുകാരുടെ പരിശോധന കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് പോലീസ് ഇവിടെ നിന്നും കുട്ടിയെ കണ്ടെടുത്തതും. തേന്‍ ശേഖരിച്ച് വില്‍ക്കുന്ന ഇതരസംസ്ഥാന നാടോടിസംഘം ഒരുമാസം മുമ്പാണ് ഇവിടെ തമ്പടിച്ചത്.

Tags: abductedTwo-year-old girl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാക്കയിൽ രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വിധി; പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവ്, ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി

Kerala

പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ; ഹസൻകുട്ടിയുടെ ശിക്ഷാവിധി ഒക്ടോബര്‍ 3 വെള്ളിയാഴ്ച

Kerala

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

World

പാകിസ്താനിൽ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ; നിർബന്ധിച്ച് മതം മാറ്റി നിക്കാഹ് കഴിച്ചതായി പരാതി

Kerala

കൊല്ലത്ത് 6 വയസുളള പെണ്‍കുട്ടിയെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.