Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര; ചെഗുവേര കേരളത്തില്‍ വന്നപ്പോള്‍ ഇഎംഎസോ എകെജിയോ കാണാന്‍ പോയില്ല’:ശിവശങ്കര്‍

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 09:42 pm IST
in Kerala
സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു.
ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു. ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.ആര്‍. ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ചെ ഗുവേരയെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ പറയുന്ന ശിവശങ്കറിന്റെ ‘ചെ ഗുവേര കെട്ടുകഥകളും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലാണ് ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഗ്രഹമാക്കിയ ചെഗുവേരയെക്കുറിച്ചും അദ്ദേഹത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനവും സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

“അന്ന് കേരളം സന്ദര്‍ശിച്ച ചെ ഗുവേര ഇപ്പോഴത്തെ എകെജി ഭവന്റെ അടുത്തുള്ള അശോകാ ഹോട്ടലിലാണ് താമസിച്ചത്. അന്ന് ചെഗുവേരയെ സോവിയറ്റ് വിരുദ്ധനായ ചൈനീസ് ചാരനായാണ് സിപിഎം കണക്കാക്കിയിരുന്നത്. ഇഎംഎസ് എഴുതിയ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ ചെ ഗുവേര എന്ന പേരെ പരാമര്‍ശിച്ചിരുന്നില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകളെല്ലാം ചെ ഗുവേര കേരളത്തില്‍ വന്ന കാര്യം നിഷേധിക്കുകയാണ്. കാരണം അത് സമ്മതിച്ചാല്‍ അവരുടെ പല കള്ളങ്ങളും പൊളിഞ്ഞുവീഴും. “. – അഡ്വ.പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

“ബംഗാളില്‍ പോയ ചെ ഗുവേര അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയെ കാണുന്നുണ്ട്. അന്ന് ജ്യോതിബസു ഡിവൈഎഫ് ഐ നേതാവും എംഎല്‍എയുമായിരുന്നു പക്ഷെ അദ്ദേഹം ചെ ഗുവേരയെ കാണാന്‍ പോയില്ല. കരുണാകരന്റെ പൊലീസ് ഉരുട്ടിക്കൊന്ന രാജന്‍ പഠിച്ച എഞ്ചിനീയറിംഗ് കോളെജില്‍ ചെ ഗുവേര ദിനം ആചരിച്ചതിന് എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതായിരുന്നു ചെ ഗുവേരയോടുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെയും കേരളത്തിലെയും സമീപനം.” – ശിവശങ്കര്‍ തുറന്നടിക്കുന്നു.

സിപി ജോണും എംഎ ബേബിയും മാത്രമാണ് പിന്നെയും ചെഗുവേരയെ പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് കേരളത്തിലെത്തിയ ചെ ഗുവേരയെ ഭാനുമതി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അഭിമുഖം നടത്തിയപ്പോള്‍ ചെ ഗുവേ പറഞ്ഞത് ഇന്ത്യയില്‍ രക്തരൂക്ഷിത വിപ്ലവം വേണ്ടിവന്നില്ലെന്നും അതിന് കാരണം ഇന്ത്യയ്‌ക്ക് നല്ലൊരു സാംസ്കാരികപാരമ്പര്യമുണ്ടെന്നാണ്. ഇന്ത്യയിലെ സഹനത്തിന്റെ പ്രതീകമായ ഹൈന്ദവപാരമ്പര്യത്തെയാണ് ചെ ഗുവേര ഉദ്ദേശിച്ചത്. നിങ്ങള്‍ക്ക് ഗാന്ധിജിയുണ്ട്. വളരെ ആഴത്തിലുള്ള ദര്‍ശനമുണ്ട്. ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നെല്ലാം ആ അഭിമുഖത്തില്‍ ചെ ഗുവേര പറയുന്നുണ്ട്. “- പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര എന്നും എന്നാല്‍ അദ്ദേഹം ഫിദെല്‍ കാസ്ട്രോയ്‌ക്ക് തലവേദനയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഡയറി വെറും 20-30 ദിവസത്തെ മോട്ടോര്‍ സൈക്കിള്‍ യാത്രയെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം മാത്രമായിരുന്നെന്നും ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

കേരളത്തിലെ പല പ്രസാധകരെയും കണ്ടിരുന്നു. പക്ഷെ പ്രമുഖ പ്രസാധകരെല്ലാം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. എഡിറ്റോറിയല്‍ പ്രശ്നമല്ല, പക്ഷെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രധാന പുസ്തകപ്രസാധകര്‍ എല്ലാം പറഞ്ഞൊഴിഞ്ഞത്. – ശിവശങ്കര്‍ പറയുന്നു.

“മോട്ടോര്‍ സൈക്കിള്‍ ഡയറി എന്ന ഒരു പുസ്തകം ഉണ്ട്. ചെഗുവേരയുടേതായി. വാസ്തവത്തില്‍ അദ്ദേഹം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചത് തന്നെ 20-30 ദിവസമാണ്. ഈ മോട്ടോര്‍ സൈക്കിള്‍ പലപ്പോഴും വര്‍ക്ക് ഷോപ്പിലായിരുന്നു. എന്നാല്‍ 200 ദിവസമാണ് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തു എന്നാണ് പറയുന്നത്. വാസ്തവത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് 20-30 ദിവസം മാത്രമാണ്. അതും ഈ മോട്ടോര്‍ സൈക്കിളില്‍ ചെ ഗുവേരയോടൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തി പറയുന്നത് പലപ്പോഴും ചെ അല്ല, അയാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്.”- ശിവശങ്കര്‍ വിശദമാക്കുന്നു.

“ഫിദല്‍ കാസ്ട്രോ എപ്പോഴും ചെ ഗുവേരയെ ശല്ല്യക്കാരനായാണ് കണക്കാക്കിയത്. ക്യൂബയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു ചെ ഗുവേര. ഫിദല്‍ അപാര ബുദ്ധിമാനായിരുന്നു. അദ്ദേഹം ചെ ഗുവേരയെ ഗറില്ലാ യുദ്ധതന്ത്രവിദഗ്ധനായിരുന്നു എങ്കിലും അദ്ദേഹത്തെ സൈനിക നേതാവായി ഫിദല്‍ നിയമിച്ചില്ല. കൃത്യമായി ജയിലില്‍ ആളുകളെ കൊന്നുതള്ളുന്ന ജോലി മാത്രമായിരുന്നു ചെ ഗുവേരയെ ഏല്‍പിച്ചത്. കാമിലോയെ ആയിരുന്നു സൈനിക നേതാവാക്കിയത്.” – ശിവശങ്കര്‍ പറയുന്നു.

ചെ ഗുവേര യഥാര്‍ത്ഥത്തില‍് ഡോക്ടറായിരുന്നില്ല. അദ്ദേഹം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയുടെ അനുജത്തി വന്ന് ചികിത്സയ്‌ക്ക് ചോദിക്കുമ്പോള്‍ നിങ്ങള്‍ ഒരു ശരിയായ ഡോക്ടറെ കാണൂ എന്ന് ചെഗുവേര പറയുന്നുണ്ട്. അദ്ദേഹം ഒരു ഓയില്‍ ടാങ്കറില്‍ നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. ശിവശങ്കര്‍ പറയുന്നു.

 

 

Tags: SFIemscheChe GuveraAdv.P.R.ShivashankarRajanFidel Castrocpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Kerala

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.