Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കെ.ജി. മാരാര്‍ ഭവനില്‍ പാലുകാച്ചല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 04:19 am IST
inArticle

കേരളത്തിലെ ലക്ഷോപലക്ഷം ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നസാക്ഷാത്ക്കാരമാണിന്ന്. ഇന്നാണ് ബിജെപി സംസ്ഥാന കാര്യാലയമായ കെ.ജി. മാരാര്‍ ഭവനില്‍ പാലുകാച്ചല്‍. രാവിലെ 11.30നും 12നുമിടയിലെ മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. രണ്ടര പതിറ്റാണ്ട് മുമ്പ് തൈക്കാട് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാര്‍ജി ഭവന്‍ നിര്‍മ്മിച്ചത്. സി.കെ. പത്മനാഭന്‍ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോഴാണ് സ്ഥലം വാങ്ങിയത്. 2000 മുതല്‍, നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ മാരാര്‍ജി ഭവന്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാറിന്റെയും കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്റെയും കുടുംബവീടായിരുന്നു ഇത്. കോണ്‍ഫറന്‍സ് ഹാളും നിരവധി മുറികളുമുള്ള പുതിയ കെട്ടിടം ആധുനിക സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്.

താഴത്തെ രണ്ട് നിലകള്‍ വാഹനങ്ങളുടെ പാര്‍ക്കിങിനായി മാറ്റിവച്ചിട്ടുണ്ട്. മുകളിലേക്ക് അഞ്ചുനിലകളുമുണ്ട്. കെ.ജി.മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും കെട്ടിടത്തിന്റെ കോര്‍ട്ടിയാര്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളീയ നാലുകെട്ട് മാതൃകയിലുള്ള കോര്‍ട്ടിയാഡാണിവിടെയുള്ളത്. ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരുടെയും പ്രതിമകളുണ്ട്. പത്രസമ്മേളനം, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ്, ലൈബ്രറി എന്നവയ്‌ക്കും കേന്ദ്രനേതാക്കള്‍, പ്രസിഡന്റ്, ജനറല്‍സെക്രട്ടറിമാര്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍, എന്നിവര്‍ക്കും അഞ്ച് നിലകളിലായി സൗകര്യങ്ങളുണ്ട്. പുസ്തക ലൈബ്രറി, ഈ-ലൈബ്രറി തുടങ്ങിയവയ്‌ക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ജിവനക്കാര്‍ക്കുള്ള ഡോര്‍മെറ്ററികളുമുണ്ട്. പുതിയ മാരാര്‍ജി ഭവന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് പിന്നീടു നടക്കും.

അധ്യാപകനായിരുന്ന കെ.ജി. മാരാര്‍ ജോലി രാജിവച്ച് ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി വരെയായി ഉയര്‍ന്ന മാരാര്‍ജി അടിയന്തിരാവസ്ഥയില്‍ മിസ തടവുകാരനായിരുന്നു. ബിജെപി രൂപംകൊണ്ടപ്പോള്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന പ്രസിഡന്റുവരെയായി. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു കെ.ജി. മാരാര്‍ജി. എംഎല്‍എയോ മന്ത്രിയോ ഒന്നുമല്ലാതിരുന്നിട്ടും അദ്ദേഹത്തിന് കേരളസമൂഹത്തിലുണ്ടായ സ്ഥാനം അസൂയാവഹമായിരുന്നു. മേല്‍പ്പറഞ്ഞ സ്ഥാനങ്ങള്‍ നേടാനാവാത്തത് അദ്ദേഹത്തിന്റെ കുറവുകൊണ്ടായിരുന്നില്ല. കുറുക്കുവഴി രാഷ്‌ട്രീയം കയ്യാളാന്‍ അദ്ദേഹമോ അദ്ദേഹം ഉള്‍പ്പെട്ട പ്രസ്ഥാനമോ ഒരിക്കലും തയ്യാറായില്ല എന്നതുകൊണ്ടുമാത്രമാണ്. അധികാരം കൈപ്പറ്റല്‍ സ്വയമൊരു ലക്ഷ്യമായി കരുതിയില്ല. മാരാര്‍ജിയെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ പരിമിതികള്‍ എല്ലാമുണ്ടായിട്ടും നിയമസഭയ്‌ക്ക് പുറത്തുനിന്നുകൊണ്ട് കരുത്തുറ്റ അനൗദ്യോഗിക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ വിജിയിച്ചു എന്നതാണദ്ദേഹത്തിന്റെ മഹത്വം. അതിനദ്ദേഹത്തെ സജ്ജമാക്കിയത് ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ഗുണവിശേഷങ്ങളായിരുന്നു. ഏതു രാഷ്‌ട്രീയ പ്രവര്‍ത്തകനും മാതൃകയാക്കാവുന്ന ഒട്ടനവധി ഗുണവിശേഷങ്ങളുടെ ഉടമയായിരുന്നു മാരാര്‍ജി.

ബാല്യം മുതല്‍ക്കേ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ധ്യേയവാദം ജീവിതവ്രതമാക്കിയ മുതിര്‍ന്ന പ്രവര്‍ത്തകരുടെ ശിക്ഷണം. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സരളവും സജ്ജവുമാക്കി. മരണം വരെ അത് നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. അധികാര പ്രാപ്തിയെക്കുറിച്ചും അതിനാവശ്യമായ കുറുക്കുവഴികളെയും കൂട്ടുമുന്നണികളെക്കുറിച്ചും ചിന്തിച്ച് കര്‍മ്മപഥത്തില്‍ നിന്നും മനസ്സ് വ്യതിചലിപ്പിക്കാന്‍ നേരം കിട്ടിയില്ല. സ്വന്തം ആദര്‍ശത്തിലും പ്രസ്ഥാനത്തിലും അചഞ്ചലമായി നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ വിജയരഹസ്യത്തിന്റെ മുഖ്യവിഷയം തന്നെ. ഫലാപേക്ഷ കൂടാതെ സ്വധര്‍മ്മം അനുഷ്ഠിക്കുന്ന കര്‍മയോഗിയെപ്പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു.

അധ്യയനശീലമായിരുന്നു മാരാര്‍ജിയുടെ മറ്റൊരു ഗുണവിശേഷം. ബഹുഭൂരിപക്ഷം രാഷ്‌ട്രീയക്കാരും അന്നത്തെ വര്‍ത്തമാന പത്രങ്ങളോ ആനുകാലികങ്ങളോ അല്ലാതെ മറ്റൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ല എന്ന മനോഭാവക്കാരാണ്. ഇതിനൊരു അപവാദമായിരുന്നു മാരാര്‍ജി. അനുദിനം വാര്‍ത്തകളും വിമര്‍ശനങ്ങളും ചൂടോടെ പിന്തുടരുന്നതോടൊപ്പം ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ പഠനങ്ങളും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. വായനയിലും പഠനങ്ങളിലും ചര്‍ച്ചയിലും കൂടി ലഭിച്ച അറിവ് ലേഖനങ്ങളിലും പ്രസംഗങ്ങളിലും കൂടി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രസംഗകലാരംഗത്ത് അപൂര്‍വ്വം പേര്‍ക്ക് മാത്രമേ മാരാര്‍ജിയുടെ സമീപത്തെങ്കിലും എത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നുതന്നെ പറയാം.

നാടകീയവും നര്‍മം നിറഞ്ഞതുമായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി. പ്രസംഗം എത്ര നീണ്ടുപോയാലും സമയംപോയതറിയാതെ ശ്രോതാക്കള്‍ രസിച്ചുകേട്ടുകൊണ്ടിരിക്കും. അക്കൂട്ടത്തില്‍ അനുയായികള്‍ മാത്രമല്ല എതിരാളികള്‍ പോലുമുണ്ടാകും. നിരന്തരം ആശയവിനിമയത്തിന് പ്രസംഗത്തോടൊപ്പം പ്രസ്താവന, ലേഖനം എന്നിവ കൂടി പ്രയോജനപ്പെടുത്തും. മാരാര്‍ജിയുടെ ഗുണങ്ങള്‍ക്ക് മകുടം ചാര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റ്. അകൃത്രിമമായ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാരാര്‍ജിയുടെ സുഹൃദ് വലയത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. അരനൂറ്റാണ്ടിനടുത്ത് സജീവമായി രാഷ്‌ട്രീയ രംഗത്ത് നിറഞ്ഞ മാരാര്‍ജിക്ക് ആറടിമണ്ണോ കേറിക്കിടക്കാന്‍ ഒരു കൂരയോ ഉണ്ടായിരുന്നില്ല. ആ മാരാര്‍ജിയുടെ സ്മരണയ്‌ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം.

 

Tags: K KunhikannanK KunjikannanBJP Office inaugurationKG Marar Bhawan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം
Kerala

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.