Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല, ചിലര്‍ ‘കാപ്സ്യൂള്‍ വിഴുങ്ങി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 07:55 am IST
in Kerala

വയനാട്: വയനാടന്‍ ജനങ്ങള്‍ ഭയന്നാണ് തെരുവിലിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരുടെ നിരുത്തരവാദിത്വത്തെക്കുറിച്ചുള്ള ഒരു ജില്ലയുടെ നിലപാടായിരുന്നു വയനാട് കണ്ടത്. അത് മാനന്തവാടിയിലെ ഒരു യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിലുള്ള അമര്‍ഷം മാത്രമല്ലായിരുന്നു.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 909 പേര്‍ കൊല്ലപ്പെട്ടു. 7490 പേര്‍ക്ക് പരിക്കേറ്റു. 55,839 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായി. കാര്‍ഷിക നാശനഷ്ടം 68 കോടിയുടേതാണ്. കണക്കുകള്‍ നിരത്തിയാല്‍ ഏറെയുണ്ട്. അതിനേക്കാള്‍ എണ്ണമുണ്ടാകും കാട്ടുജീവികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെയും രക്ഷിക്കുമെന്ന പ്രസ്താവനകളുടെയും എണ്ണം. പക്ഷേ കടല്‍പ്പുറം ജനങ്ങളുടെയും കാടിനോട് അടുത്തുള്ള ജനതയുടെയും കാര്യം ഇങ്ങനെയാണ്. അവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് മിച്ചം. അതില്‍ പ്രതിഷേധിച്ചായിരുന്നു ജില്ലയിലെ ജനകീയ പ്രക്ഷോഭം.

അത് ഇതുവരെയുള്ള കേരള ഭരണക്കാര്‍ക്കെതിരേയായിരുന്നു. പശ്ചിമഘട്ടവനം സംരക്ഷിക്കണം, അത് പ്രകൃതിക്ക് വേണ്ടിയാണെന്ന് പറഞ്ഞ ഗാഡ്ഗിലിന്റെ സമിതിയെ കല്ലെറിഞ്ഞോടിക്കാന്‍ കൈക്കരുത്തു കാണിച്ചവരില്‍ ഇന്നത്തെ ഭരണകൂടത്തിന്റെ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. പക്ഷേ, വന്യമൃഗ- മനുഷ്യ സംഘര്‍ഷം വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായ സംവിധാനങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്ന വസ്തുതകള്‍ പുറത്തുവരുന്നു.

കര്‍ണാടക സര്‍ക്കാര്‍ വനം വകുപ്പിന്റെ ആനയാണ് അപകടകാരിയായി മാറിയതെന്നും അവര്‍ യഥാസമയം വിവരങ്ങള്‍ കേരളത്തിന് കൈമാറാഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഒരു ‘കാപ്സ്യൂള്‍’ സംസ്ഥാന ഭരണകൂടത്തിലെ വാര്‍ത്താ നിര്‍മാണക്കമ്പനിക്കാര്‍ ഇറക്കി. പക്ഷേ, അത് ബൂമറാങ്ങാകുമെന്ന് വന്നപ്പോള്‍ പിന്‍വലിച്ചതുപോലെ മരവിപ്പിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വൈകിട്ട് ചോദിച്ചു, ആരു പറഞ്ഞു കര്‍ണ്ണാടകയുടെ കുറ്റമെന്ന്. അതല്ല, എന്തിനും ചാടിക്കയറി അഭിപ്രായം പറയുകയും സഹായം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാനന്തവാടിക്കാര്യത്തില്‍ സൗജന്യവും ആനുകൂല്യവും ഒന്നും പ്രഖ്യാപിക്കാത്തത് ആരെയും അതിശയിപ്പിക്കുന്നുമുണ്ട്.

Tags: Elephant Attackpinarayi viajayanmananthavadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.