Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

ബിഎംഎസ് പ്രവര്‍ത്തനം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 08:45 am IST
in BMS

ജി.കെ. അജിത്
സംസ്ഥാന ജന.സെക്രട്ടറി

1967ല്‍ ദല്‍ഹിയില്‍ നടന്ന ബിഎംഎസിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ആര്‍. വേണുഗോപാല്‍ കേരളത്തിലെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. കോഴിക്കോട്, ആലുവ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തുടക്കം. തൊഴിലാളി പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലായിരുന്ന സമയത്താണ് കേരളത്തില്‍ ബിഎംഎസ് പ്രവര്‍ത്തനം ആരംഭിച്ചത്. തങ്ങളുടെ കോട്ടകളിലേക്ക് ബിഎംഎസ് കടന്നുവരാതിരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ അടവുകളും കൈയിലെടുത്തിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ബലിദാനികളായിട്ടുണ്ട്. അനേകംപേര്‍ ജീവച്ഛവങ്ങളായി ഇന്നും ജീവിക്കുന്നു.

കോഴിക്കോട്ട് കെ. ഗംഗാധരന്‍, പാലക്കാട്ട് ടി. ചന്ദ്രശേഖരന്‍, തൃശൂരില്‍ ടി.വി. ശങ്കരനാരായണന്‍ എന്നിവരും വേണുവേട്ടനോടൊപ്പം മുഴുവന്‍സമയ പ്രവര്‍ത്തകരായി എത്തിയതിനെ തുടര്‍ന്ന് വേണുവേട്ടന്റെ പ്രവര്‍ത്തനകേന്ദ്രം എറണാകുളത്തേക്ക് മാറ്റി. തുടര്‍ന്ന് വേണുവേട്ടന്‍ സംഘടനാ ജന.സെക്രട്ടറിയും അഡ്വ. കെ. രാംകുമാര്‍ പ്രസിഡന്റുമായി ആദ്യ സംസ്ഥാനസമിതി രൂപീകരിച്ചു. സംസ്ഥാന സമിതിയുടെ ഓഫീസ് എറണാകുളത്ത് ആരംഭിക്കുകയും ചെയ്തു. അഖിലേന്ത്യ ജന.സെക്രട്ടറിയായ ദത്തോപാന്ത് ഠേംഗ്ഡിജി നിരന്തരം കേരളത്തിലെത്തുകയും പ്രവര്‍ത്തകയോഗത്തിലും പഠനശിബിരങ്ങളിലും മറ്റും പങ്കെടുത്ത് പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കി. എറണാകുളം കേന്ദ്രമായി ബാങ്ക് ജീവനക്കാരുടെ സംഘടനയുടെയും (എന്‍ഒബിഡബ്ല്യു) പാലക്കാട് കേന്ദ്രമായി റെയില്‍വെ ജീവനക്കാരുടെ സംഘടനയുടെയും പ്രവര്‍ത്തനം തുടങ്ങിയതും ആദ്യകാല പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കി.

1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കുശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും (എന്‍ജിഒ സംഘ്) പ്രവര്‍ത്തനം ആരംഭിച്ചു. അപ്പോഴേക്കും സംസ്ഥാനാടിസ്ഥാനത്തില്‍ കെട്ടുറപ്പുള്ള ഒരു സംഘടനയായി ബിഎംഎസ് മാറിയിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും നിര്‍ണായക സ്വാധീനമുള്ള തൊഴിലാളി സംഘടനയായി ഇന്ന് ബിഎംഎസ് മാറിക്കഴിഞ്ഞു. ജില്ലാ സമിതികളുടെ മേല്‍നോട്ടത്തില്‍ മേഖലാ കമ്മിറ്റികളും അതിനുതാഴെ പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. സംഘടിത മേഖലയിലും അസംഘടിത മേഖലയിലുമായി നിരവധി യൂണിയനുകളാണ് ബിഎംഎസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ മേഖലയിലും നിര്‍ണായക സ്വാധീനമുള്ള സംഘടനകളാണ് ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിഐടിയു, രാഷ്‌ട്രീയ നേതാക്കളും മുതലാളിമാരും തമ്മിലുള്ള ചങ്ങാത്തം കാരണം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍തന്നെ തയറാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഭരണം നടത്തുന്നത് രാഷ്‌ട്രീയ യജമാനന്മാര്‍തന്നെയായതിനാല്‍ സര്‍ക്കാരിന്റെ മുന്നിലും ഡിമാന്റുകള്‍ ഉന്നയിക്കാന്‍ അവര്‍ തയാറല്ല. ഭരണസ്തംഭനത്തിന്റെയും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികള്‍ക്കടക്കം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം കിട്ടാത്ത അവസ്ഥയാണുള്ളത്. സാമൂഹ്യ പെന്‍ഷനുകളെല്ലാം മാസങ്ങളിലായി കുടിശ്ശികയാണ്. നേരത്തെ സമ്പന്നമായിരുന്ന നിര്‍മാണ തൊഴിലാളി ക്ഷേമനിധിയടക്കം ദരിദ്രമായിരിക്കുന്നു. അതുമൂലം ക്ഷേമനിധികളില്‍നിന്ന് പെന്‍ഷന്‍ ലഭിക്കേണ്ടവരും ദുരിതത്തിലാണ്. ക്ഷേമനിധിയില്‍നിന്ന് യഥാസമയം ലഭിക്കേണ്ട ചികിത്സാ സഹായം പ്രസവാനുകൂല്യം, കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവ ഒന്നുംതന്നെ കിട്ടുന്നില്ല.

കെഎസ്ആര്‍ടിസിയില്‍ മാനേജ്‌മെന്റിന്റെ സൗകര്യം കണക്കിലെടുത്ത് ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാന്‍ നിശ്ചിച്ചിട്ടും കൃത്യമായ തീയതികളില്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നല്‍കാതായിട്ട് 3 വര്‍ഷം കഴിഞ്ഞു. നിലവില്‍ 7 ഗഡുക്കളായി 21 ശതമാനം ക്ഷാമബത്ത കുടിശികയുള്ളപ്പോള്‍ രണ്ട് ശതമാനം വരുന്ന ഒരു ഗഡു മാത്രം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. 2019ലെ ശമ്പളം/ പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഗഡുക്കളായി നല്‍കുമെന്ന് പറഞ്ഞതും പിടിച്ചുവെച്ചിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുമെന്ന വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുതലാളിത്ത പാതയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ചൈനീസ് മാതൃകയില്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് വ്യവസായങ്ങള്‍ ആവിഷ്‌കരിക്കുമെന്നും വിദേശ സര്‍വകലാശാലകള്‍ക്കടക്കം പ്രവര്‍ത്തിക്കാന്‍ സൗകര്യം നല്‍കുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം. ഭൂമിയുമായി ബന്ധപ്പെട്ടുള്ള നികുതികളും ഫീസുകളും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. വൈദ്യുതിചാര്‍ജ് വര്‍ഷത്തില്‍ പലതവണ പലപേരില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

പുതിയ കെട്ടിടനിര്‍മാണ നിര്‍മാണങ്ങള്‍ അസാധ്യമാക്കുന്ന തരത്തിലാണ് കഴിഞ്ഞവര്‍ഷം കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസ് വര്‍ധിപ്പിച്ചത്. ഇത്തവണ കുടുംബകോടതിയില്‍ കേസുകൊടുക്കാന്‍ പോകുന്ന അശരണരെയാണ് ക്രമാതീതമായ ഫീസ് വര്‍ധന ബാധിച്ചിട്ടുള്ളത്. ഇത്തര ജനവിരുദ്ധ നയങ്ങള്‍ തിരുത്തിയെടുക്കുന്നതിനുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് സംസ്ഥാന സമ്മേളനം രൂപം നല്കും.

 

Tags: keralaBMSBMS 20th State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.