Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാല്‍ നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ് വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:07 am IST
in India
സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ അവതരിപ്പിച്ച കൃഷ്ണ കഹേ നാടകത്തില്‍ നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണനായി വേഷമിട്ടപ്പോള്‍

സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ അവതരിപ്പിച്ച കൃഷ്ണ കഹേ നാടകത്തില്‍ നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണനായി വേഷമിട്ടപ്പോള്‍

ബെംഗളൂരു: കാല്‍നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി വീണ്ടും വേദിയില്‍ അവതരിച്ച് നിതീഷ് ഭരദ്വാജ്. സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ കൃഷ്ണ കഹേ എന്ന ചെറുനാടകത്തിലാണ് നിതീഷ് ശ്രീകൃഷ്ണനായത്.

1988ലാണ്, ബി.ആര്‍. ചോപ്ര സംവിധാനം ചെയ്ത് നിര്‍മിച്ച മഹാഭാരതം ടി വി സീരിയലിലൂടെ ശ്രീകൃഷ്ണനായി നിതീഷ് ജനകോടികളുടെ കണ്ണിലുണ്ണിയായത്. കാല്‍ നൂറ്റാണ്ടിനിടെ നിതീഷ് ബിജെപിയുടെ പാര്‍ലമെന്റംഗം വരെയായി. ഇപ്പോള്‍ സംസ്‌കാര്‍ ഭാരതിയുടെ ദേശീയ ഉപാദ്ധ്യക്ഷനാണ്.

ബെംഗളൂരുവില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ കേന്ദ്രത്തിലാണ് കലാസാധക സംഗമം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 കലാകാരന്മാര്‍ കലാപ്രകടനങ്ങള്‍ നടത്തുന്ന വേദിയിലാണ് കൃഷ്ണ കഹേ പ്രദര്‍ശിപ്പിച്ചത്.

സാമൂഹിക സമരസത എന്ന വിഷയത്തിലാണ് എല്ലാ കലാ പ്രകടനങ്ങളും. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ദര്‍ശനത്തിനെത്തുന്ന സമൂഹത്തിലെ വിവിധതരം ജനങ്ങളെ പല കാരണങ്ങള്‍ പറഞ്ഞു വിലക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ അവര്‍ക്ക് ദര്‍ശനം നല്കി ഉപദേശങ്ങള്‍ നല്കുന്നതാണ് നാടകം. ജാതി-വര്‍ണ-വിവേചനങ്ങള്‍ അസംബന്ധവും ഈശ്വരനിന്ദയുമാണെന്നും സ്ഥാപിക്കുകയാണ് നാടകം.

കാല്‍ നൂറ്റാണ്ടിനുശേഷവും ശ്രീകൃഷ്ണനായി മഹാഭാരതത്തിലൂടെ പ്രദര്‍ശിപ്പിച്ച അഭിനയ വൈഭവവും വശ്യതയും നിതീഷ് ആവര്‍ത്തിച്ചു. അംഗചലനങ്ങളിലും ഭാവാഭിനയത്തിലും മഹാഭാരത കൃഷ്ണനായി നിതീഷ് ഭരദ്വാജ് നിറഞ്ഞുനിന്നു. രാമായണ-ശ്രീരാമ കഥകള്‍ നിറഞ്ഞ കലാപ്രകടനങ്ങളില്‍ നിന്ന് നിതീഷിന്റെ ശ്രീകൃഷ്ണ വേഷത്തിലൂടെ മറ്റൊരു ദിശയിലേക്കുള്ള ചുവടുവയ്‌പ്പുകൂടിയായി അനുഭവപ്പെട്ടു.

Tags: Kalasadhak SangamNitish Bharadwaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ കലാസാധക സംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ മൈസൂരു കൊട്ടാരം മഹാരാജാവ് യദുവീര്‍ കൃഷ്ണദത്ത് ചാമരാജ് വോഡെയാര്‍, പണ്ഡിറ്റ് രവീന്ദ്ര യവഗല്‍, പദ്മശ്രീ മഞ്ചമ്മ ജോഗാട്ടി തുടങ്ങിയവര്‍
India

കലാസാധകസംഗമത്തിന് ഉജ്ജ്വല തുടക്കം

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.