Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസില്‍ നിയമന നിരോധനം; നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് തള്ളി, ‘തൊഴിലില്ലാ ചങ്ങല’ യുമായി റാങ്ക് ഹോള്‍ഡേഴ്‌സ്

അനീഷ് അയിലംbyഅനീഷ് അയിലം
Jan 30, 2024, 02:00 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയില്‍ നിയമന നിരോധനം. 13,975 പേരുള്ള കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിയമനം നടന്നത് 21 ശതമാനം മാത്രം. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ശേഷിക്കുന്നത് 79 ദിവസം. പോലീസിന്റെ സേനാബലം വര്‍ദ്ധിപ്പിക്കാന്‍ നല്കിയ ശിപാര്‍ശകളെല്ലാം സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് ആഭ്യന്തര, ധന വകുപ്പുകള്‍ തള്ളിക്കളഞ്ഞു.

കൂടുതല്‍ കാര്യക്ഷമതയുള്ളവരെ കണ്ടെത്താനായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും നടത്തിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തിയ ഏക റാങ്ക് ലിസ്റ്റും ഇതാണ്. എന്നിട്ടും 13,975 പേരുള്ള പട്ടികയില്‍നിന്നും ഏഴ് ബറ്റാലിയനിലേക്കും കൂടി നിയമനം നല്കിയത് 3019 പേര്‍ക്കും. നാലിലധികം നിയമനങ്ങളുടെ ശിപാര്‍ശകളാണ് ആഭ്യന്തര വകുപ്പ് ഇതിനകം തള്ളിക്കളഞ്ഞത്.

2023 മെയ് 10ന് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിനായി പോലീസ് വിഭാഗം ആഭ്യന്തര വകുപ്പിലേക്ക് ഫയല്‍ അയച്ചത്. 300ല്‍ അധികം പേരുടെ നിയമനം ആവശ്യമാണ് മുന്നോട്ടുവച്ചത്. ഹൈവേ പോലീസിലേക്ക് പ്രത്യേക വിങ്ങിനായി 795 അധിക നിയമനമായിരുന്നു ആവശ്യപ്പെത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പോക്‌സോ വിഭാഗത്തിനായുള്ള 200ല്‍ അധികം പേരുടെ നിയമന നിര്‍ദേശവും വകുപ്പിന് നല്കി. കൂടാതെ സംസ്ഥാന ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയ്‌ക്ക് നിയോഗിക്കാനുള്ള നിര്‍ദേശവും ആഭ്യന്തര വകുപ്പിലേക്ക് അയച്ചു. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിയാണെന്ന് കാട്ടി ആഭ്യന്തര, ധനവകുപ്പുകള്‍ തള്ളിക്കളയുകയായിരുന്നു.

പോലീസ് സേനയെ ശക്തിപ്പെടുത്താന്‍ വേണ്ട നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ 2023 ഡിസംബര്‍ 12ന് എല്ലാ എസ്പിമാര്‍ക്കും പോലീസ് മേധാവി കത്ത് അയയ്ച്ചിട്ടുണ്ട്. 5000ല്‍ അധികം നിയമനം വേണ്ടിവരുമെന്നാണ് സൂചന. അതിലും ഇതുവരെ തീരുമാനമായിട്ടില്ല.

‘തൊഴിലില്ലാ ചങ്ങല’ യുമായി റാങ്ക് ഹോള്‍ഡേഴ്‌സ്

തിരുവനന്തപുരം: കാലാവധി തീരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിനൊരുങ്ങുകയാണ്. ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റ് വരെ തൊഴിലില്ലാ ചങ്ങലയെന്ന പേരില്‍ സമരം നടത്തും.

നാളെ രാവിലെ 9 മുതല്‍ ഏഴുവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരവും നടത്തും. എന്നിട്ടും നിയമനം നടത്തിയില്ലെങ്കില്‍ ഫെബ്രുവരി 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Tags: Home departmentKerala PoliceProhibition of appointment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.