Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേഗത്തില്‍ നീതി ലഭ്യമാകേണ്ടത് ഓരോ പൗരന്റെയും അവകാശം: പ്രധാനമന്ത്രി; ചീഫ് ജസ്റ്റിസിന് അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 01:04 am IST
in India

ന്യൂദല്‍ഹി: നീതി വേഗത്തില്‍ ലഭ്യമാകേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാതാക്കള്‍ സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയില്‍ അധിഷ്ഠിതമായ സ്വതന്ത്രഭാരതമാണ് സ്വപ്‌നം കണ്ടത്. ഈ തത്വങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി തുടര്‍ച്ചയായി ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത് സുപ്രീം കോടതിയാണ്. വ്യക്തിഗത അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നാഴികക്കല്ലായ വിധി ന്യായങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ചുറ്റുപാടിന് പുതിയ ദിശാ ബോധം നല്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നതും നയിക്കുന്നതും സുപ്രീം കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സുപ്രീം കോടതിയെ വിദൂര ഭാഗങ്ങളില്‍ പ്രാപ്യമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന ചൂണ്ടിക്കാട്ടുകയും ഇ-കോടതി മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്കുകയും ചെയ്തു. മൂന്നാം ഘട്ടത്തിനുള്ള ഫണ്ട് വിഹിതം രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി വര്‍ധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ കോടതികളുടെയും ഡിജിറ്റല്‍വല്‍ക്കരണം ചീഫ് ജസ്റ്റിസ് നേരിട്ടു നിരീക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2014നു ശേഷം ഇതുവരെ 7000 കോടിയിലധികം രൂപ നല്കിയതായി അറിയിച്ചു. സുപ്രീംകോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് കഴിഞ്ഞ ആഴ്ച 800 കോടി രൂപയുടെ അനുമതി നല്കിയതായും മോദി സമ്മേളനത്തെ അറിയിച്ചു. സുപ്രീംകോടതി തീരുമാനങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നതിലും സുപ്രീംകോടതി വിധി പ്രാദേശിക ഭാഷയില്‍ പരിഭാഷപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിലും സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ മറ്റ് കോടതികളിലും സമാനമായ സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

കാലഹരണപ്പെട്ട കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ പുതിയ നിയമനിര്‍മാണങ്ങളിലൂടെ, നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പഴയ നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള മാറ്റം തടസ്സമില്ലാത്ത തായിരിക്കണം, അത് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നാളത്തെ ഊര്‍ജ്ജസ്വലമായ ഭാരതത്തിന്റെ അടിത്തറയായിരിക്കും. ഇന്ന് രൂപീകരിക്കുന്ന നിയമങ്ങള്‍ ഭാരതത്തിന്റെ ശോഭനമായ ഭാവിയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജസ്റ്റിസ് എം. ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ നല്കിയതിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഡിജിറ്റല്‍ സുപ്രീംകോടതി റിപ്പോര്‍ട്ടുകള്‍ (ഡിജിഎസ്സിആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പുതിയ വെബ്സൈറ്റ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര നിയമ-നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായ്, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ആദിഷ് സി. അഗര്‍വാള്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Prime MinisterChief JusticeSpeedy justicecitizen's right
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.