Categories: Kerala

നടി സ്വാസിക വിവാഹിതയായി

Published by

തിരുവനന്തപുരം: നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.

27-ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, ശ്വേത മേനോൻ, രചന നാരായണൻകുട്ടി, സരയൂ, മഞ്ജു പിള്ള എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by