Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

രാമരാജ്യത്തിനായി വ്രതമെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇതൊരു സുവര്‍ണ ദിവസമാണ്. ഈ സുവര്‍ണദിനം അനേകം തലമുറകളുടെ ചോരയില്‍ പിറന്നതാണ്. പോരാട്ടങ്ങളും ബലിദാനങ്ങളും വലിയ തപസും ഇതിന് വേണ്ടിയുണ്ടായി. അവരോട് കൃതജ്ഞതാഭരിതമാകണം മനസ്. കോടികോടി തവണ അവരെ നമസ്‌കരിക്കുന്നു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 04:45 am IST
inArticle

അയോദ്ധ്യ: രാമരാജ്യത്തിനായി എല്ലാവരും വ്രതമനുഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രധാനമന്ത്രി അനുഷ്ഠിച്ച വ്രതം നമ്മുടെ മുന്നിലുണ്ട്. കഠിനവ്രതമെന്ന് സാധാരണ പറയുന്നതിലും തീവ്രമായിരുന്നു അത്. അദ്ദേഹത്തെ എനിക്ക് ചെറുപ്പത്തിലേ അറിയാം. അദ്ദേഹം ഒരു തപസ്വിയാണ്. എന്നാല്‍ രാഷ്‌ട്രത്തിന് വേണ്ടി അദ്ദേഹം മാത്രം തപസ് അനുഷ്ഠിച്ചാല്‍ മതിയോ? എല്ലാ ഭാരതീയരും തപസ് അനുഷ്ഠിക്കണം. രാമക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിശ്വഗുരു ഭാരതത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകും, മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങുകള്‍ക്ക് ശേഷം രാമഭക്തരെയും സംന്യാസി സമൂഹത്തെയും അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയിലേക്ക് രാംലല്ല മടങ്ങിയെത്തിയിരിക്കുന്നു. കലഹമുണ്ടായപ്പോള്‍, ലോകമെങ്ങും അശാന്തിയുണ്ടായപ്പോഴാണ് അദ്ദേഹം അയോദ്ധ്യവിട്ട് വനവാസത്തിന് പോയത്. പതിനാല് വര്‍ഷത്തിന് ശേഷം അയോദ്ധ്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ കലഹം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയെത്തി. ഇന്ന് വീണ്ടും അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാംലല്ല അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു സുവര്‍ണ ദിവസമാണ്. ഈ സുവര്‍ണദിനം അനേകം തലമുറകളുടെ ചോരയില്‍ പിറന്നതാണ്. പോരാട്ടങ്ങളും ബലിദാനങ്ങളും വലിയ തപസും ഇതിന് വേണ്ടിയുണ്ടായി. അവരോട് കൃതജ്ഞതാഭരിതമാകണം മനസ്. കോടികോടി തവണ അവരെ നമസ്‌കരിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.

രാമരാജ്യമെന്നത് കലഹങ്ങളില്ലാത്ത, ഭിന്നതകളില്ലാത്ത, ധര്‍മ്മനിരതമായ രാജ്യമാണ്. അതിന് ഒരാളുടെ വ്രതം പോ
ര, എല്ലാവരും വ്രതമാചരിക്കണം. ഭാഗവതം നിര്‍ദേശിക്കുന്ന സത്യം, കരുണ, ശുചിത, തപസ് എന്നിവയെ യുഗാനുകൂലമായി ആചരിക്കണം. സത്യം എന്നത് രാമനാണ്, ധര്‍മ്മമാണ്. എല്ലാവരിലും രാമനുണ്ടെന്ന ബോധമാണ്. ആ ബോധത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഒരുമയുള്ളവരാകണം. കരുണയെന്നാല്‍ സേവയാണ്. ദുഃഖിതരുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താന്‍ കഴിയണം. ശുചിത പവിത്രതയാണ്. ധാരാളിത്തം ഒഴിവാക്കി സമാജത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണം. ആവശ്യമുള്ളത് മാത്രം എടുത്തിട്ട് മറ്റുള്ളത് സമാജത്തിന് നല്കാന്‍ കഴിയണം. ലോകവിഭവങ്ങള്‍ ആവശ്യത്തിനുള്ളതാണ്, ആര്‍ത്തിക്ക് വേണ്ടിയുള്ളതല്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ഭൂമി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന ബോധം നമ്മെ നയിക്കണം. കുടുംബത്തിലും ഓരോ വ്യക്തിയിലും സമാജിക അനുശാസനം, പൗരബോധം ദൃഢമാകണം. തപസിന്റെ മികവുറ്റ ഉദാഹരണം പ്രധാനമന്ത്രിയുടെ രൂപത്തില്‍ നമുക്ക് മുന്നിലുണ്ട്. വ്യക്തിഗതമായി മാത്രമല്ല, സാമാജികമായും തപസ് അനുഷ്ഠിക്കാന്‍ കഴിയണം. ഒരേ മനസോടെ മുന്നോട്ടുപോകാനുള്ള ഭാവം അതിലൂടെ സൃഷ്ടിക്കാന്‍ കഴിയും.

ഏത് ധര്‍മ്മത്തിന്റെ സ്ഥാപനത്തിനാണോ രാമന്‍ അവതരിച്ചത് അതേ ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം ഉദിച്ചിരിക്കുന്നു. രാംലല്ല വീണ്ടും എത്തിയത് ആ ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള പ്രേരണ പകരാനാണ്, ഉത്സാഹം നല്കാനാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

Tags: Dr.Mohan BhagwatPrana Prathishta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.