Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാറ് നിർത്തി ​ഗ്ലാസ് താഴ്‌ത്താൻ പേടിയാണ് എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റില്ല;രാഷ്‌ട്രീയം പോലെയല്ല സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 01:06 pm IST
inEntertainment

ഏറെ നാളുകൾക്കുശേഷം മലയാള സിനിമാ ലോകവും പ്രേക്ഷകരും എല്ലാം കൊണ്ടാടിയ വിവാഹമായിരുന്നു സുരേഷ് ​ഗോപിയുടെ മൂത്ത മകൾ ഭാ​ഗ്യ സുരേഷിന്റേത്. ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു താലികെട്ട്. അതുകൊണ്ട് തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും താൻ ക്ഷണിച്ച അതിഥികൾക്ക് വേണ്ടി സുരേഷ് ​ഗോപി ഒരുക്കിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, നരേന്ദ്ര മോദി തുടങ്ങി ഒട്ടനവധി പേരാണ് ഭാ​ഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തത്.

സെലിബ്രിറ്റികളുടെ പരിപാടികൾ എന്തെങ്കിലും നടന്ന് കഴിഞ്ഞാൽ ഒരു വിവാദം എങ്കിലും ഉണ്ടാവുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ വിവാദമുണ്ടായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. ഭാ​ഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ കഴിഞ്ഞപ്പോഴും നിരവധി വിവാദങ്ങളും ചർച്ചകളും എല്ലാമുണ്ടായിരുന്നു.

അത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഗുരുവായൂരിൽ ഭാ​ഗ്യയുടെ താലികെട്ട് ചടങ്ങിന് സാക്ഷിയാകാൻ തലേന്ന് തന്നെ മോഹൻലാലും ഭാര്യ സുചിത്രയും എത്തിച്ചേർന്നിരുന്നു. താലികെട്ടിന് അമ്പലത്തിലും മോഹൻലാൽ സന്നിഹിതനായിരുന്നു. ജയറാം, ദിലീപ്, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ തങ്ങളെ വിഷ് ചെയ്യുകയും കൈ തരികയുമെല്ലാം ചെയ്തുവെന്നും എന്നാൽ മോഹൻലാൽ കാറിന്റെ ​ഗ്ലാസ് ഒന്ന് താഴ്‌ത്താനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും പറഞ്ഞ് ​ഗുരുവായൂർ അമ്പല പരിസരത്ത് തടിച്ച് കൂടിയ കുറച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു.

പുറത്തേക്ക് വന്ന് മോഹൻലാൽ തങ്ങളോട് ഹായ് പറയണമെന്നും അല്ലാത്തപക്ഷം ഇനി മോഹൻലാൽ സിനിമ കാണില്ലെന്നും തടിച്ച് കൂടി ബഹളം വെച്ചവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കി എത്തിയിരിക്കുകയാണ് മോഹൻലാൽ. എല്ലാവരെയും എപ്പോഴും സംതൃപ്തിപ്പെടുത്താൻ പറ്റില്ലെന്നും കാറ് നിർത്തി ​ഗ്ലാസ് താക്കാൻ പേടിയാണെന്നുമാണ് മോഹൻലാൽ പറയുന്നത്. താരത്തിന്റെ വാക്കുകളിലൂടെ തുറന്ന് വായിക്കാം. ’43 വർഷമായി അഭിനയിക്കുന്ന ആളാണ് ഞാൻ. അന്ന് മുതൽ എത്രയൊ തലമുറകളിലൂടെ സഞ്ചരിച്ചയാളാണ് ഞാൻ. അന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തയാൾ ഇപ്പോൾ 10-ാം ക്ലാസിൽ പഠിക്കുന്ന മക്കളുമായി വന്ന് ഫോട്ടോയെടുക്കുന്നുവെന്നതൊക്കെ ഭാഗ്യമാണ്.’

‘അന്ന് എനിക്ക് ഒപ്പം അഭിനയിച്ച കുട്ടികളൊക്കെ അങ്കിൾ എന്ന് വന്ന് വിളിക്കുമ്പോൾ അത്ഭുതം തോന്നും. അവരൊക്കെ ഡോക്ടറും എയർഫോഴ്സിലുമൊക്കെയാണ്. അന്നത്തെ പോലുളള ജേണലിസമോ സിനിമകളോ ഫാഷനോ ഒന്നും അല്ല. ആ മാറ്റത്തിനിടയിൽ പല കാര്യങ്ങളും സംഭവിക്കും. നമ്മൾ മനപ്പൂർവ്വം ഒരു ആരാധകനേയും ഉപദ്രവിക്കില്ല.’ ‘ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ ഇരിക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റില്ല. രാഷ്‌ട്രീയക്കാർക്ക് എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണം. പക്ഷെ സിനിമക്കാർക്ക് അതിന് സാധിക്കില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ ഹോട്ടലിൽ നിന്നൊക്കെ ഇറങ്ങാൻ വളരെ പാടുപെട്ടു. ആ സമയത്ത് കാർ നിർത്തി ഗ്ലാസ് താഴ്‌ത്താൻ പറ്റില്ല പേടിയാണ്.’

‘ഇതുപോലൊരു സാഹചര്യത്തിൽ അല്ലാതെ ആളുകളുമായി സംവദിക്കാൻ കഴിയുന്നൊരു സമയത്ത് സംവദിക്കും. ഞാൻ പ്രതികരിക്കുന്നയാളല്ല. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്നുമില്ല. നമ്മളും മനുഷ്യരാണ്. നമുക്കും ഒരുപാട് മൂഡുകൾ ഉണ്ടാകാം സൗകര്യങ്ങളും അസൗകര്യങ്ങളും ഉണ്ടാകും. ഒരാൾക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെൻഷനാണ്.’ ‘ചിലപ്പോൾ അയാൾ കൈകളിൽ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ എന്നൊക്കെയാണ്. എന്ത് വേണമെങ്കിലും ചെയ്യാലോ. സ്നേഹത്തിൽ പൊതിഞ്ഞൊരു ഭയം ഉണ്ടാകും. ഞാൻ എന്നിലേക്ക് ഒരാളേയും കൊണ്ടുവരാൻ ശ്രമിക്കാറില്ല. ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാറാണ് പതിവ്. മൂഡ് സ്വിങ്ങ് ഉണ്ടാകുന്നൊരാളല്ല ഞാൻ പൊതുവെ.’

 

Tags: Actor Mohanlal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.