Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേര്‍; പൊതുജനങ്ങള്‍ക്കിടയില്‍ തരംഗമായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’

ഏവരെയും ഉള്‍ക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത രൂപപ്പെടുത്തുന്നതിനുള്ള യാത്രയുടെ സ്വാധീനത്തെക്കുറിച്ച് ഈ മഹത്തായ ജനപങ്കാളിത്തം ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 12:12 pm IST
in India

ന്യൂദല്‍ഹി: രണ്ട് മാസത്തിനുള്ളില്‍, 15 കോടിയിലധികം ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ രാജ്യത്തിന്റെ മനംകവര്‍ന്നു. ഏവരെയും ഉള്‍ക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത രൂപപ്പെടുത്തുന്നതിനുള്ള യാത്രയുടെ സ്വാധീനത്തെക്കുറിച്ച് ഈ മഹത്തായ ജനപങ്കാളിത്തം ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ 100% നടപ്പാക്കല്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭമാണ് ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരണം ആരംഭിച്ചശേഷം ജനങ്ങളുടെ പങ്കാളിത്തത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2023 ഡിസംബര്‍ 13ന് നാലാമത്തെ ആഴ്ചയുടെ അവസാനത്തില്‍ യാത്ര 2.06 കോടി പേരിലേക്ക് എത്തിയപ്പോള്‍, 2023 ഡിസംബര്‍ 22ന് അഞ്ചാം ആഴ്ചയുടെ അവസാനത്തില്‍ അത് അഞ്ചു കോടിയായി ഉയര്‍ന്നു. അടുത്ത നാലാഴ്ചയ്‌ക്കുള്ളില്‍, യാത്ര 10 കോടി ജനങ്ങളെ ആകര്‍ഷിച്ച് 15 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു.

ജനുവരി 17ലെ കണക്കനുസരിച്ച് 2.21 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 9,541 നഗരപ്രദേശങ്ങളിലുമായി 15.34 കോടി പേര്‍ പങ്കെടുത്തതായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നു.

ജനപങ്കാളിത്തം: ഓരോ ചുവടും ഒരുമിച്ച്

‘ജന്‍ ഭാഗീദാരി’ (പൊതുജന പങ്കാളിത്തം) എന്ന മനോഭാവം ഉള്‍ക്കൊള്ളുന്നതാണ് യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ സംരംഭം, നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന ഐഇസി വാനുകള്‍ വഴി ക്ഷേമ പദ്ധതികള്‍ അര്‍ഹരായ എല്ലാ വ്യക്തികളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിടുന്നു.

ഈ വാനുകളിലൂടെ, ഗവണ്മെന്റ് പദ്ധതികള്‍, സുസ്ഥിര കൃഷി, താങ്ങാനാകുന്ന ആരോഗ്യസംരക്ഷണം, ശുചിത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ സമൂഹത്തെ അതിനായി സജ്ജമാക്കുന്നു.

ആരോഗ്യ ക്യാമ്പുകളില്‍ നാല് കോടിയിലധികം പേരെ പരിശോധിച്ചു

2024 ജനുവരി 17 വരെ 4 കോടിയിലധികം പേരെ ആരോഗ്യ ക്യാമ്പുകളില്‍ പരിശോധിച്ചു. ‘മൈ ഭാരത്’ ല്‍ 38 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളുണ്ട്. ഏവര്‍ക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി 2 കോടിയിലധികം ആയുഷ്മാന്‍ ഭാരത് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു.

രണ്ട് ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളില്‍ യാത്ര എത്തിച്ചേര്‍ന്നു. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് 11 കോടിയിലധികം പേര്‍ ‘സങ്കല്‍പ്പ്’ പ്രതിജ്ഞ എടുത്തു.

ഗ്രാമങ്ങള്‍തോറും പ്രകടമായ സ്വാധീനം

യാത്രയുടെ സ്വാധീനം അനിഷേധ്യമാണ്. ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകള്‍ ആയുഷ്മാന്‍ കാര്‍ഡുകളുടെ 100% വിതരണം കൈവരിച്ച് ദശലക്ഷക്കണക്കിനുപേര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നു. ‘ഹര്‍ ഘര്‍ ജല്‍’ പദ്ധതിയിലൂടെ ഇപ്പോള്‍ 79,000 ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലം എത്തുന്നു.

അതേസമയം 1.38 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളില്‍ 100% ഭൂരേഖകള്‍ ഡിജിറ്റല്‍രൂപത്തിലാക്കിയതോടെ അവയുടെ സുതാര്യതയും സുരക്ഷിതത്വവും സുഗമമാക്കുന്നു. കൂടാതെ, 17,000ലധികം ഗ്രാമപഞ്ചായത്തുകള്‍ ഒഡിഎഫ് പ്ലസ് നേട്ടം കൈവരിച്ചു. ശുചിത്വ പൂര്‍ണമായ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ്.

കണക്കുകള്‍ക്ക് അപ്പുറത്ത്, പങ്കുവയ്‌ക്കപ്പെട്ട സ്വപ്നം

എല്ലാ വീടുകളിലും പുരോഗതി എത്തുന്ന, എല്ലാവരാലും സമൃദ്ധി പങ്കിടുന്ന, വികസനം എന്നത് ശാക്തീകരിക്കപ്പെട്ട ജീവിതങ്ങളായി കണക്കാക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ചുള്ള കൂട്ടായ സ്വപ്നം ജ്വലിപ്പിക്കുന്നതിലാണ് യാത്രയുടെ യഥാര്‍ഥ വിജയം. ഓരോ ഗ്രാമപഞ്ചായത്തും, ഓരോ ഗുണഭോക്താവും, ഓരോ പ്രതിജ്ഞയും എടുക്കുന്നതിലൂടെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിലേക്ക് ഈ യാത്ര ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുന്നു.

Tags: indiaCentral GovernmentCentral Government SchemesVikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.