Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിക്ക് നരേന്ദ്ര മോടി; പതിനായിരങ്ങളെ ആവേശത്തിന്റെ സാന്ധ്യശോഭയില്‍ ആറാടിച്ച് പ്രധാനമ്രന്തിയുടെ റോഡ് ഷോ

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jan 17, 2024, 01:07 am IST
inKerala
വര്‍ണരാജിയില്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രം: വി വി അനൂപ്‌കൊച്ചിയില്‍ റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമീപം. ചിത്രം: വി വി അനൂപ്‌

വര്‍ണരാജിയില്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രം: വി വി അനൂപ്‌കൊച്ചിയില്‍ റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമീപം. ചിത്രം: വി വി അനൂപ്‌

കൊച്ചി: കൊച്ചിയുടെ മനസും നിരത്തും കീഴടക്കി എറണാകുളത്തപ്പന്റെ മണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ. മണിക്കൂറുകളോളം റോഡിന്റെ ഇരുവശത്തും കാത്തിരുന്ന പതിനായിരങ്ങളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്നതായിരുന്നു നരേന്ദ്രന്റെ സന്ധ്യായാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായി. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആസന്നമായിരിക്കെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് അദ്ദേഹത്തെ മഹാരാജാസ് ഗ്രൗണ്ട് ജങ്ഷനില്‍ പ്രവര്‍ത്തകര്‍ വരവേറ്റത്.

പൊരിവെയില്‍ വകവയ്‌ക്കാതെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഭാരതത്തിന്റെ വികസന നായകനെ ഒരു നോക്ക് കാണാന്‍ ഉച്ചമുതലേ കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കിയിരുന്നു. കേരളമനസ് മോദിയെ അംഗീകരിക്കുന്നതിന്റെ സാക്ഷ്യപത്രമായിരുന്നു ഈ ജനസാഗരം.

പുഷ്പാലംകൃതമായ തുറന്ന വാഹനത്തില്‍ വളരെ സാവധാനം സഞ്ചരിച്ച്, ഇരുവശവും കാത്തുനിന്നവര്‍ക്കെല്ലാം ദര്‍ശനഭാഗ്യം നല്‍കി, കൈവീശി അഭിവാദ്യം ചെയ്താണ് അദ്ദേഹം സഞ്ചരിച്ചത്. പ്രതീക്ഷയുടെ മഞ്ഞപ്പൂക്കള്‍ നിരന്തരം വര്‍ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തോടുള്ള ആദരവും ആവേശവും പ്രകടിപ്പിച്ചു. തനിക്കു ലഭിച്ച പൂക്കള്‍ തിരികെ പ്രവര്‍ത്തകരിലേക്ക് എറിഞ്ഞു നല്‍കി, താന്‍ ജനങ്ങളുടെ മുഖ്യസേവകന്‍ മാത്രമാണെന്ന സന്ദേശം അദ്ദേഹം പകര്‍ന്നു. ‘മോദി… മോദി… മോദി…’ വിളികളാല്‍ മുഖരിതമായിരുന്നു റോഡ് ഷോ ആദ്യന്തം.

മഹാരാജാസ് കോളജ് ഗ്രൗണ്ട് ജങ്ഷനില്‍ നിന്ന് സന്ധ്യക്ക് 7.45ന് ആരംഭിച്ച യാത്ര 8.15 ഓടെ ഗസ്റ്റ് ഹൗസില്‍ സമാപിച്ചു. 1.3 കിലോമീറ്റര്‍ താണ്ടിയത് അര മണിക്കൂറെടുത്ത്! എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് റോഡ് ഷോയിലേക്കു പ്രധാനമായി ഒഴുകിവന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ അനൗദ്യോഗിക ഉദ്ഘാടനമായി മോദിയുടെ ഇന്നലത്തെ റോഡ് ഷോ.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകിട്ട് 6.45ന് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ നിന്നു ഹെലികോപ്റ്ററില്‍ 7.15ന് നേവല്‍ ബേസിലെത്തി. 7.37ന് വെണ്ടുരുത്തി പാലം കടന്ന് എറണാകുളത്തിന്റെ മണ്ണില്‍ത്തൊട്ടു.

ഗസ്റ്റ് ഹൗസില്‍ ഇന്നലെ വിശ്രമിച്ച പ്രധാനമന്ത്രി, ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇന്നു പുലര്‍ച്ചെ ഗുരുവായൂരിലേക്ക് തിരിക്കും.

കഴിഞ്ഞ തവണ എറണാകുളത്തു നടന്ന റോഡ് ഷോയ്‌ക്കിടെ അര കിലോമീറ്ററോളം ‘സര്‍പ്രൈസ് വാക്ക്’ നടത്തി ആരാധകരെ ആഹ്ലാദത്തിലാറാടിച്ച മോദിയില്‍ നിന്ന് ഇത്തവണയും അതു പ്രതീക്ഷിച്ചിരുന്നെങ്കിലും, സമയം സന്ധ്യകഴിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പുകള്‍ മാനിച്ച് അദ്ദേഹം അതിനു തുനിഞ്ഞില്ല.

Tags: kochiNarendra ModiRoad show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.