Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ തട്ടിപ്പ്: ഇ ഡിയുടെ സത്യവാങ്മൂലം; അനധികൃത വായ്‌പകള്‍ക്ക് പി. രാജീവ് സമ്മര്‍ദം ചെലുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 02:55 am IST
inKerala

കൊച്ചി: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസില്‍ മന്ത്രി പി. രാജീവ് ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനധികൃതമായി വായ്‌പ നല്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. സംസ്ഥാനത്തെ വലിയ തട്ടിപ്പുകളിലൊന്നാണിത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് രാജീവ് നിയമ വിരുദ്ധമായി സമ്മര്‍ദം ചെലുത്തിയത്.

ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് രാജീവിനെതിരേ മൊഴി നല്കിയത്. വിവിധ സിപിഎം ലോക്കല്‍, ഏരിയ സെക്രട്ടറിമാരുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ആരോപിച്ച് അലി സാബ്‌റി നല്കിയ ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം.

കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തട്ടിപ്പ്, സംഘടിത കുറ്റകൃത്യമാണ്. ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണതലത്തിലുള്ള വ്യക്തികള്‍ എന്നവരുടെ ഉന്നത ബന്ധങ്ങള്‍ ഇതില്‍ വെളിപ്പെടുന്നു. രാഷ്‌ട്രീയ ബന്ധങ്ങള്‍, പൊതുതട്ടിപ്പ് എന്നിവയുടെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. ഈ വ്യക്തികള്‍ നടത്തുന്ന ഇടപാടുകള്‍ ബിനാമി പേരുകളിലും പണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലുമാണ്. സാധാരണക്കാര്‍ക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെട്ടതിനാല്‍, യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പണമിടപാടുകളെയും ബിനാമി സ്വത്തുക്കളെയും സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്.

എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി. രാജീവ് ഇടപെട്ടു. എ.സി. മൊയ്തീന്‍ പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരേയും മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ മൊഴി നല്കിയിട്ടുണ്ട്. കരുവന്നൂരില്‍ നിയമ വിരുദ്ധമായി ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സിപിഎം പങ്കുവഹിച്ചു. തട്ടിപ്പിനായി ഗൂഢാലോചന നടത്തി.

കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വ്യക്തികളുടെ വായ്‌പാ അപേക്ഷകളില്‍ വ്യാജ വിലാസം നല്കിയാണ് അംഗത്വം നല്കിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബരാദന്‍ പി.കെ., ആന്റോ ഇ.സി., ബിജു ടി.എസ്., ജോസ് ചക്രംപുള്ളി, ലളിതന്‍ വി.കെ., കെ.കെ. ദിവാകരന്‍, ദിനേശ് എം.ബി. കൂടാതെ രാഷ്‌ട്രീയ പ്രാദേശിക നേതാക്കളായ സി.കെ. ചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജു, പൊറത്തിശ്ശേരി ലോക്കല്‍ സെക്രട്ടറി എ.ആര്‍. പീതാംബരന്‍, അന്നത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, മനോജ് വി.എ, എ.സി. മൊയ്തീന്‍, തൃശ്ശൂര്‍ സിപിഐ എം പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.ആര്‍. വിജയന്‍, ഏരിയ കമ്മിറ്റിയംഗം വിശ്വംഭരന്‍ പി.എസ്., സി.പി.എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ചേര്‍പ്പ് ശ്രീനിവാസന്‍ ഏരിയ സെക്രട്ടറി, അന്നത്തെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ക്കെതിരേയും മൊഴികളുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കാര്‍ഷിക സ്വത്തുണ്ടെങ്കില്‍ സൊസൈറ്റിയില്‍ അംഗമാകാന്‍ അനുവാദമുണ്ട്. ഓരോ ബൈലോയും സമൂഹത്തിന്റെ പ്രവര്‍ത്തന പരിധി പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ബൈലോ അനുസരിച്ച്, ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ അല്ലെങ്കില്‍ പരിധിയില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ തൊഴില്‍ പരിധിയില്‍ ഭൂസ്വത്തുക്കള്‍ ഉള്ളവര്‍ക്കു മാത്രമേ അംഗത്വം നല്കാവൂ. എന്നാല്‍ ഇവയെല്ലാം ലംഘിച്ചു. ഐഡി പ്രൂഫ് ശേഖരിച്ചിട്ടും ബൈലോ പരിഗണിക്കാതെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ഷെയര്‍ അഡ്മിഷന്‍ രജിസ്റ്ററിലെ സ്ഥിരം വിലാസം മനഃപൂര്‍വം കൃത്രിമം കാണിച്ച് അംഗത്വം ധാരാളമായി നല്കിയതുവഴി വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടാണ് നടന്നത്.

 

Tags: P.RajeevKaruvannur ScamED's affidavitillegal loans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.