Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Feb 20, 2026, 12:06 pm IST
inKerala

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന സത്യവാങ്മൂലത്തില്‍, ഹിന്ദു ആചാര്യന്മാരുടെ കമ്മിഷന്‍ രൂപീകരിച്ച് അഭിപ്രായം തേടണമെന്നതാണ് ഇടത് സര്‍ക്കാരിന്റെ നയമെന്ന നിയമമന്ത്രി പി. രാജീവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം. 10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും അതിനാല്‍ വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നുമാണ് ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കാതല്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വിശ്വാസികളെ കബളിപ്പിക്കാന്‍ മന്ത്രി രാജീവ് ബോധപൂര്‍വം അസത്യപ്രചാരണം നടത്തുകയാണ്.

സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആചാര്യ കമ്മിഷന്റെ കാര്യമുണ്ടെങ്കിലും ഇത് പാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയം. യഥാര്‍ത്ഥത്തില്‍ സത്യവാങ് മൂലം നല്‍കുംമുമ്പ് ആചാര്യന്മാരുടെ അഭിപ്രായം തേടാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്തിനും ഏതിനും മനുസ്മൃതിയെ ശക്തമായി വിമര്‍ശിക്കുന്ന ഇടത് സര്‍ക്കാര്‍ പക്ഷേ സത്യവാങ്മൂലത്തില്‍ മനുസ്മൃതി ഉദ്ധരിച്ചതും കൗതുകകരം.

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാം (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വിളയാടും) എന്ന ഭാഗമാണ് സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുള്ളത്. സ്മൃതികാരന്റെ വിശാല വിവക്ഷയ്‌ക്കപ്പുറം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമന്നാണ് സര്‍ക്കാര്‍ ഇതിലൂടെ പറയാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ സഹായത്തോടെ ശബരിമലയില്‍ എത്തിച്ച രണ്ട് യുവതികള്‍ എന്ത് വിശ്വാസമാണ് പ്രതിനിധാനം ചെയ്യുന്നതെന്നത് പകല്‍പോലെ വ്യക്തവുമാണ്.

അയ്യപ്പന്റെ വാഹനം മാംസഭോജിയായ കടുവ യാണെന്ന വിഡ്ഢിത്തവും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുണ്ട്. കുതിരയാണ് അയ്യപ്പന്റെ വാഹനം (വാജി വാഹനം) എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നിരിക്കേയാണ് ഈ വിഡ്ഢിത്തം എഴുതി കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തില്‍ പണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഇത് സമര്‍ത്ഥിക്കാന്‍ തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആയില്ലെന്നതും ശ്രദ്ധേയം.

Tags: SABARIMALAP.Rajeev#WomenEntry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.